UAE

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പ്രവാസിയുടെ മകളെ സുരക്ഷിതമായി സ്വന്തം നാട്ടിലെത്തിച്ച് യുഎഇ അധികൃതര്‍
അച്ഛന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതോടെ തനിച്ചായ ഒന്‍പത് വയസുകാരിയെ യുഎഇ അധികൃതര്‍ സുരക്ഷിതയായി നാട്ടിലെത്തിച്ചു. കുട്ടിയുടെ അമ്മയുമായി സംസാരിച്ചാണ് അജ്മാന്‍ പൊലീസ് ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചത്. യുഎഇയില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയതിനാണ് ഒന്‍പത് വയസുകാരിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയ പൊലീസ് സംഘം വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുകയായിരുന്നു. സന്ദര്‍ശക വിസയിലായിരുന്നു ഇയാള്‍ നേരത്തെ മകളെ യുഎഇയിലേക്ക് കൊണ്ടുവന്നിരുന്നത്. തന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറയായി കുട്ടിയുടെ സാന്നിദ്ധ്യം ഇയാള്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ അറസ്റ്റിലായ വ്യക്തി ഏത് രാജ്യക്കാരനാണെന്നതടക്കമുള്ള വിവരങ്ങള്‍

More »

യുഎഇയില്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
യുഎഇയില്‍ കടലില്‍ കാണാതായിരുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരം അബുദാബിയിലാണ് 31 വയസുള്ള സ്വദേശി യുവാവ് കടലില്‍ നീന്തുന്നതിനിടെ മുങ്ങിപ്പോയത്. നീണ്ട തെരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയതായി അബുദാബി പൊലീസ് അറിയിച്ചു. അബുദാബിയിലെ ഒരു ദ്വീപില്‍ ബീച്ചിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കാണാതായെന്ന വിവരം ലഭിച്ചയുടന്‍ തന്നെ

More »

ബസ് യാത്രക്കിടെ വിനോദ സഞ്ചാരിയുടെ പാസ്‌പോര്‍ട്ടും ലഗേജും നഷ്ടമായി; അരമണിക്കൂറില്‍ കണ്ടെത്തി ദുബൈ പൊലീസ്
ദുബൈയില്‍ യാത്രക്കിടെ വിനോദ സഞ്ചാരിയുടെ ബാഗുകള്‍ നഷ്ടമായി. 30 മിനിറ്റിനുള്ളില്‍ കണ്ടെത്തി നല്‍കി ദുബൈ ടൂറിസ്റ്റ് പൊലീസ്. റഷ്യന്‍ വിനോദ സഞ്ചാരിയുടെ രണ്ട് ബാഗുകള്‍ നഷ്ടപ്പെട്ട വിവരം ദുബൈ പൊലീസ് കോള്‍ സെന്ററിലാണ് ലഭിച്ചത്. മൊബൈല്‍ ഫോണ്‍, വാലറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട്, പണം എന്നിവ അടങ്ങിയ ബാഗാണ് ദുബൈയില്‍ ബസ് യാത്രക്കിടെ നഷ്ടമായത്. ബസ് സഞ്ചരിച്ച റൂട്ടോ മറ്റ്

More »

ബറാക്ക ആണവോര്‍ജ നിലയത്തിലെ മൂന്നാം യൂണിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കി യുഎഇ
അബുദാബിയിലെ ബറാക്ക ആണവോര്‍ജ പ്ലാന്റിന്റെ മൂന്നാം യൂണിറ്റിന് യുഎഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ പ്രവര്‍ത്തന ലൈസന്‍സ് നല്‍കി. 60 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ ആണവോര്‍ജ പ്ലാന്റിലെ രണ്ട് യൂണിറ്റുകളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ബറാക്ക ആണവോര്‍ജ നിലയത്തിലെ മൂന്നാം യൂണിറ്റ് കമ്മീഷന്‍ ചെയ്യാനും

More »

യുഎഇയിലെ ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; ഇന്ത്യക്കാരന്റേതെന്ന് സംശയം
ഷാര്‍ജയിലെ ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ബീച്ചിലെ ശുചീകരണ തൊഴിലാളികളില്‍ ഒരാള്‍ മൃതദേഹം കാണുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്!തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്. ബീച്ചിനും തീരത്ത് സ്ഥാപിച്ചിട്ടുള്ള

More »

യാത്രക്കാരന്‍ ടാക്‌സിയില്‍ മറന്നുവെച്ച പണം തട്ടിയെടുത്തു; ദുബൈയില്‍ രണ്ടുപേര്‍ക്ക് ജയില്‍ശിക്ഷ
പണമടങ്ങിയ ഹാന്‍ഡ് ബാഗ് മോഷ്ടിച്ച രണ്ട് അറബ് യുവാക്കള്‍ക്ക് ഒരു മാസം തടവുശിക്ഷയും 30,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ ഡിസ്പ്യൂട്ട്‌സ് കോടതി. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ദുബൈ ടാക്‌സിയുടെ ബാക്ക് സീറ്റില്‍ യാത്രക്കാരന്‍ മറന്നുവെച്ച ഹാന്‍ഡ് ബാഗാണ് ഇവര്‍ മോഷ്ടിച്ചത്. ഇതില്‍ 14,000 ദിര്‍ഹവും 3,900 യൂറോയുമാണ് ബാഗിലുണ്ടായിരുന്നത്. ബാഗ് തിരികെ

More »

യുഎഇയില്‍ ഇന്നു മുതല്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍; പിഴ 50,000 ദിര്‍ഹം വരെ
യുഎഇയില്‍ നിര്‍മ്മാണ സ്ഥലങ്ങള്‍ ഉള്‍പ്പെടെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ സമയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ തന്നെ അറിയിപ്പ് പുറത്തിറക്കിയിരുന്നു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം

More »

ആനിമേഷന്‍ ചിത്രമായ 'ലൈറ്റ്ഇയറിന്' യുഎഇയില്‍ അനുമതിയില്ല
ആനിമേഷന്‍ ചിത്രമായ 'ലൈറ്റ്ഇയറിന്' യുഎഇയില്‍ പ്രദര്‍ശന അനുമതി നിഷേധിച്ചു. രാജ്യത്തെ 'മാധ്യമ ഉള്ളടക്ക നിബന്ധകള്‍' ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎഇ മീഡിയ റെഗുലേറ്ററി ഓഫീസ് അനുമതി നിഷേധിച്ചത്. ഡിസ്!നി  പിക്‌സാര്‍ പുറത്തിറക്കുന്ന 'ലൈറ്റ് ഇയര്‍' ജൂണ്‍ 16ന് റിലീസ് ചെയ്യാനിരിക്കെയാണ് നടപടി. യുഎഇയിലെ എല്ലാ തീയറ്ററുകളിലും പ്രദര്‍ശിപ്പിക്കുന്ന എല്ലാ ചിത്രങ്ങളും

More »

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരണം അന്തിമഘട്ടത്തില്‍
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരണം അന്തിമഘട്ടത്തില്‍. ഈ മാസം 22ന് റണ്‍വെ തുറക്കാനാണ് അധികൃതരുടെ തീരുമാനം. വടക്ക് ഭാഗത്തെ റണ്‍വെയാണ് മെയ് 9ന് താല്‍കാലികമായി അടച്ചത്. സുരക്ഷ കൂട്ടാനും വിമാന സര്‍വീസുകളുടെ കാര്യക്ഷമത ഉറപ്പാക്കാനുമുള്ള അറ്റകുറ്റപ്പണികളുടെ ഭാഗമായായിരുന്നു വിമാനത്താവള അധികൃതരുടെ തീരുമാനം. 1000 വാഹനങ്ങളും മൂവായിരത്തോളം തൊഴിലാളികളും

More »

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും

യുഎഇ ; വീസ കാലാവധി കഴിഞ്ഞാലും പിഴയില്ല

കഴിഞ്ഞ ദിവസം പെയ്ത റെക്കോര്‍ഡ് മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതു വഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുമ്പ് മടങ്ങാനാകാത്ത സന്ദര്‍ശക, താമസ വീസക്കാരില് നിന്ന് ഓവര്‍സ്‌റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം 16 മുതല്‍ 18 വരെ റദ്ദാക്കിയ ദുബായില്‍ നിന്നുള്ള വിമാനങ്ങളിലെ

പ്രളയ ബാധിതര്‍ക്ക് ദുബായ് സര്‍ക്കാരിന്റെ പിന്തുണ ; ഭക്ഷണവും പാര്‍പ്പിടവും സൗകര്യങ്ങളും സൗജന്യം

പ്രളയത്തില്‍ ഭവന രഹിതരായ ദുബായിലെ താമസക്കാര്‍ക്ക് സൗജന്യമായി താല്‍ക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉത്തരവിട്ടു. മഴക്കെടുതികളില്‍ പ്രയാസപ്പെടുന്ന സ്വദേശികള്‍ക്കും