UAE

ഇന്ധന വില ഉയര്‍ന്നതോടെ യുഎഇയില്‍ ടാക്‌സി നിരക്കുകള്‍ കൂട്ടി
യുഎഇയില്‍ ടാക്‌സി നിരക്കുകള്‍ കൂട്ടി. ഇന്ധന വില വര്‍ദ്ധനവിന് പിന്നാലെയാണ് നീക്കം. പ്രാദേശിക വിപണിയില്‍ ഇന്ധന വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഓരോ കിലോമീറ്റര്‍ യാത്രയിലുമുള്ള ഇന്ധന ഉപയോഗം കണക്കാക്കിയാണ് ടാക്‌സി ചാര്‍ജ് നിജപ്പെടുത്തിയിരിക്കുന്നതെന്നും ആര്‍.ടി.എ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് യുഎഇയില്‍ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് 50 ഫില്‍സിന്റെ വര്‍ദ്ധനവാണുണ്ടായത്. അധിക കിലോമീറ്റര്‍ ചാര്‍ജിലാണ് വര്‍ദ്ധനവ് കൊണ്ടുവന്നിരിക്കുന്നത്. ഓരോ കിലോമീറ്ററിനുമുള്ള നിരക്കില്‍ 20 ഫില്‍സിലധികം വര്‍ദ്ധനവ് വന്നിട്ടുണ്ടെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു. ഇന്ധന വില വര്‍ദ്ധനവ് കാരണം ഹാലാ ടാക്‌സി ഫെയറിലെ കിലോമീറ്റര്‍ യാത്രാ നിരക്ക് 1.98 ദിര്‍ഹത്തില്‍ നിന്ന് 2.19 ദിര്‍ഹമാക്കി

More »

തെക്കന്‍ ഇറാനിലെ ഭൂചലനം ; പ്രകമ്പനം യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍
തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍ ഖാമിര്‍ പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടായി.ബന്ദറെ ഖാമിറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.32നായിരുന്നു ഭൂചലനം. യുഎഇയുടെ വിവിധ ഭാഗങ്ങളിലും ഇതിന്റെ

More »

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു
യുഎഇയില്‍ ജൂലൈ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. ജൂണ്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കൂട്ടിയിട്ടുണ്ട്. പുതിയ വില ഇന്ന് മുതല്‍ പ്രബാല്യത്തില്‍ വന്നു. സൂപ്പര്‍  98 പെട്രോളിന് ജൂലൈ മാസത്തില്‍ 4.63 ദിര്‍ഹമായിരിക്കും വില. ജൂണില്‍ ഇത് 4.15 ദിര്‍ഹമായിരുന്നു. സ്!പെഷ്യല്‍ 95 പെട്രോളിന്റെ വില 4.03 ദിര്‍ഹത്തില്‍ നിന്നും 4.52

More »

ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇടംപിടിച്ച് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്
ലോകത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്ന 2022ലെ ട്രിപ്പ് അഡൈ്വസര്‍ റേറ്റിങ്ങില്‍ അബുദാബിയിലെ പ്രശസ്തമായ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും ഇടം പിടിച്ചു. യാത്രക്കാരുടെ അഭിപ്രായവും അവര്‍ നല്‍കുന്ന റേറ്റിങ്ങും വിനോദകേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്തിയാണ് ട്രിപ്പ്അഡ്വൈസര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. 'ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡ്‌സ്: ദി

More »

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂലൈ മുതല്‍ പണം നല്‍കണം
ജൂലൈ ഒന്നു മുതല്‍ കടകളില്‍ ക്യാരി ബാഗുകള്‍ക്ക് 25 ഫില്‍സ് ഏര്‍പ്പെടുത്താനുള്ള തീരുമാനം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. അതുകൊണ്ട് ഇനി മുതല്‍ പ്ലാസ്റ്റിക് അടക്കമുള്ള കവറുകള്‍ക്ക് പണം നല്‍കണം. അതിനോടൊപ്പം തന്നെ ഓണ്‍ലൈന്‍ സാധനങ്ങള്‍ക്ക് പ്ലാസ്റ്റിക് ബാഗുകള്‍ നല്‍കുന്നത് ഒഴിവാക്കുന്നതിനെ കുറിച്ചും കമ്പനികള്‍ ആലോചിക്കുന്നുണ്ട്. പ്ലാസ്റ്റിക് കവറിന് പകരം പേപ്പര്‍

More »

ഷാര്‍ജയില്‍ കാറിനുള്ളില്‍ കുത്തേറ്റ് മരിച്ചത് ജോര്‍ദാന്‍ സ്വദേശിനി
കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കാറിനുള്ളില്‍ കുത്തേറ്റ് മരിച്ചത് ജോര്‍ദാന്‍ സ്വദേശിനിയായ യുവ എഞ്ചിനീയര്‍ ലുബ്‌ന മന്‍സൂര്‍. ലുബ്‌നയുടെ കൊലപാതകത്തിലെ പ്രതിയെ കൃത്യം നടന്ന് രണ്ടു മണിക്കൂറിനുള്ളില്‍ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  ലുബ്‌ന മന്‍സൂറിന്റെ ഭര്‍ത്താവാണ് പ്രതിയെന്ന് ജോര്‍ദാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പൊലീസ് ഇത് സ്ഥിരീകരിക്കുകയോ

More »

മയക്കുമരുന്ന് കേസുകളില്‍ കഴിഞ്ഞ വര്‍ഷം യുഎഇയില്‍ പിടിയിലായത് 8000 ത്തിലധികം ആളുകള്‍
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരില്‍ 2021 ല്‍ മാത്രം യുഎഇയില്‍ 8428 പേര്‍ പിടിയിലായി. 2020 ലെ കണക്കില്‍ നിന്ന് 20.8 ശതമാനം  വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരുന്നത്.  2020 ല്‍ കുറ്റകൃത്യങ്ങളില്‍ 6973 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം വ്യ

More »

യുഎഇയില്‍ ഇന്ന് താപനില കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം
യുഎഇയില്‍ ഇന്ന് പൊതുവെ ചൂടുള്ള കാലാവസ്ഥ ആയിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അധികൃതര്‍ അറിയിച്ചു. എന്നാല്‍ താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈയിലെ കൂടിയ താപനില 41 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. അബുദാബിയില്‍ കൂടിയ താപനില 45 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. അന്തരീക്ഷ ഈര്‍പ്പം ഉയരും. ഇത് 20 ശതമാനം മുതല്‍ 80 ശതമാനം വരെ ഉയരാനാണ് സാധ്യത. നേരിയ തോതില്‍ കാറ്റും

More »

യുഎഇയില്‍ ഇന്ന് ചൂട് 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും
യുഎഇയില്‍ ഇന്ന് ചൂടുള്ള കാലാവസ്ഥ ആണെന്നും എന്നാല്‍ ചില സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതം ആയിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ രാവിലെയോടെ നേരിയ തോതില്‍ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. കാറ്റിനെ തുടര്‍ന്ന് ഉയരുന്ന പൊടി വൈകുന്നേരം ആറുമണി വരെ ദൂരക്കാഴ്ച

More »

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും

യുഎഇ ; വീസ കാലാവധി കഴിഞ്ഞാലും പിഴയില്ല

കഴിഞ്ഞ ദിവസം പെയ്ത റെക്കോര്‍ഡ് മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതു വഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുമ്പ് മടങ്ങാനാകാത്ത സന്ദര്‍ശക, താമസ വീസക്കാരില് നിന്ന് ഓവര്‍സ്‌റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം 16 മുതല്‍ 18 വരെ റദ്ദാക്കിയ ദുബായില്‍ നിന്നുള്ള വിമാനങ്ങളിലെ

പ്രളയ ബാധിതര്‍ക്ക് ദുബായ് സര്‍ക്കാരിന്റെ പിന്തുണ ; ഭക്ഷണവും പാര്‍പ്പിടവും സൗകര്യങ്ങളും സൗജന്യം

പ്രളയത്തില്‍ ഭവന രഹിതരായ ദുബായിലെ താമസക്കാര്‍ക്ക് സൗജന്യമായി താല്‍ക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉത്തരവിട്ടു. മഴക്കെടുതികളില്‍ പ്രയാസപ്പെടുന്ന സ്വദേശികള്‍ക്കും