പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂലൈ മുതല്‍ പണം നല്‍കണം

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂലൈ മുതല്‍ പണം നല്‍കണം
ജൂലൈ ഒന്നു മുതല്‍ കടകളില്‍ ക്യാരി ബാഗുകള്‍ക്ക് 25 ഫില്‍സ് ഏര്‍പ്പെടുത്താനുള്ള തീരുമാനം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. അതുകൊണ്ട് ഇനി മുതല്‍ പ്ലാസ്റ്റിക് അടക്കമുള്ള കവറുകള്‍ക്ക് പണം നല്‍കണം. അതിനോടൊപ്പം തന്നെ ഓണ്‍ലൈന്‍ സാധനങ്ങള്‍ക്ക് പ്ലാസ്റ്റിക് ബാഗുകള്‍ നല്‍കുന്നത് ഒഴിവാക്കുന്നതിനെ കുറിച്ചും കമ്പനികള്‍ ആലോചിക്കുന്നുണ്ട്. പ്ലാസ്റ്റിക് കവറിന് പകരം പേപ്പര്‍ കവറുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കാനാണ് തീരുമാനം.

കൂടാതെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ പൂര്‍ണമായും ഒഴിവാക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ഒന്നെങ്കില്‍ കവറുകളുമായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എത്താം. അല്ലെങ്കില്‍ കവറുകള്‍ പണം നല്‍കി വേണം വാങ്ങാന്‍. ഇങ്ങനെ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ക്യാരി ബാഗുകളുടെ ഉപയോഗം കുറയുമെന്നാണ് വിലയിരുത്തല്‍. വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകള്‍ 50 ഫില്‍സിനും കോട്ടണ്‍ ബാഗുകള്‍ 2.50 ദിര്‍ഹത്തിനും കട്ടി കൂടിയ വലിയ ബാഗുകള്‍ 11.50 ദിര്‍ഹത്തിനും കടകളില്‍ ലഭിക്കും. റസ്റ്ററന്റുകള്‍, തുണിക്കടകള്‍, ഗൃഹോപകരണ സ്ഥാപനങ്ങള്‍ തുടങ്ങി മുഴുവന്‍ കടകള്‍ക്കും ബാഗ് നിയന്ത്രണ ഉത്തരവ് ബാധകമാണ്.

Other News in this category



4malayalees Recommends