ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇടംപിടിച്ച് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്

ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇടംപിടിച്ച് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്
ലോകത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്ന 2022ലെ ട്രിപ്പ് അഡൈ്വസര്‍ റേറ്റിങ്ങില്‍ അബുദാബിയിലെ പ്രശസ്തമായ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും ഇടം പിടിച്ചു. യാത്രക്കാരുടെ അഭിപ്രായവും അവര്‍ നല്‍കുന്ന റേറ്റിങ്ങും വിനോദകേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്തിയാണ് ട്രിപ്പ്അഡ്വൈസര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

'ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡ്‌സ്: ദി ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ഡെസ്റ്റിനേഷന്‍സ്' എന്ന വിഭാഗത്തില്‍ മേഖലയില്‍ ഒന്നാമതും ആഗോളതലത്തില്‍ നാലാം സ്ഥാനവുമാണ് ഗ്രാന്‍ഡ് മസ്ജിദ് നേടിയത്. സാംസ്‌കാരിക&ചരിത്രകേന്ദ്രങ്ങള്‍' എന്ന വിഭാഗത്തില്‍ ആഗോളതലത്തില്‍ ഗ്രാന്‍ഡ് മസ്ജിദ് ഒമ്പതാം സ്ഥാനവും നേടിയിട്ടുണ്ട്.

Other News in this category



4malayalees Recommends