UAE

ബസ് യാത്രക്കിടെ വിനോദ സഞ്ചാരിയുടെ പാസ്‌പോര്‍ട്ടും ലഗേജും നഷ്ടമായി; അരമണിക്കൂറില്‍ കണ്ടെത്തി ദുബൈ പൊലീസ്
ദുബൈയില്‍ യാത്രക്കിടെ വിനോദ സഞ്ചാരിയുടെ ബാഗുകള്‍ നഷ്ടമായി. 30 മിനിറ്റിനുള്ളില്‍ കണ്ടെത്തി നല്‍കി ദുബൈ ടൂറിസ്റ്റ് പൊലീസ്. റഷ്യന്‍ വിനോദ സഞ്ചാരിയുടെ രണ്ട് ബാഗുകള്‍ നഷ്ടപ്പെട്ട വിവരം ദുബൈ പൊലീസ് കോള്‍ സെന്ററിലാണ് ലഭിച്ചത്. മൊബൈല്‍ ഫോണ്‍, വാലറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട്, പണം എന്നിവ അടങ്ങിയ ബാഗാണ് ദുബൈയില്‍ ബസ് യാത്രക്കിടെ നഷ്ടമായത്. ബസ് സഞ്ചരിച്ച റൂട്ടോ മറ്റ് വിവരങ്ങളോ വിനോദ സഞ്ചാരിക്ക് ഓര്‍മ്മയില്ലായിരുന്നു. എന്നാല്‍ സ്മാര്‍ട്ട് സംവിധാനങ്ങളുെ സഹായത്തോടെ പൊലീസ് സംഘം വളരെ വേഗം തന്നെ വിനോദ സഞ്ചാരി ലാമെര്‍ മുതല്‍ പാം വരെ സഞ്ചരിച്ച ബസ് കണ്ടെത്തി. തുടര്‍ന്ന് ബസ് ഡ്രൈവറുമായി ബന്ധപ്പെട്ടു. ബസില്‍ ബാഗ് കണ്ടെത്തിയ വിവരം ഡ്രൈവര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ബാഗ് വിനോദ സഞ്ചാരിയെ ഏല്‍പ്പിക്കുകയായിരുന്നു. ദുബൈ പൊലീസിന്റെ ജാഗ്രതയ്ക്ക്

More »

ബറാക്ക ആണവോര്‍ജ നിലയത്തിലെ മൂന്നാം യൂണിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കി യുഎഇ
അബുദാബിയിലെ ബറാക്ക ആണവോര്‍ജ പ്ലാന്റിന്റെ മൂന്നാം യൂണിറ്റിന് യുഎഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ പ്രവര്‍ത്തന ലൈസന്‍സ് നല്‍കി. 60 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ ആണവോര്‍ജ പ്ലാന്റിലെ രണ്ട് യൂണിറ്റുകളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ബറാക്ക ആണവോര്‍ജ നിലയത്തിലെ മൂന്നാം യൂണിറ്റ് കമ്മീഷന്‍ ചെയ്യാനും

More »

യുഎഇയിലെ ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; ഇന്ത്യക്കാരന്റേതെന്ന് സംശയം
ഷാര്‍ജയിലെ ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ബീച്ചിലെ ശുചീകരണ തൊഴിലാളികളില്‍ ഒരാള്‍ മൃതദേഹം കാണുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്!തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്. ബീച്ചിനും തീരത്ത് സ്ഥാപിച്ചിട്ടുള്ള

More »

യാത്രക്കാരന്‍ ടാക്‌സിയില്‍ മറന്നുവെച്ച പണം തട്ടിയെടുത്തു; ദുബൈയില്‍ രണ്ടുപേര്‍ക്ക് ജയില്‍ശിക്ഷ
പണമടങ്ങിയ ഹാന്‍ഡ് ബാഗ് മോഷ്ടിച്ച രണ്ട് അറബ് യുവാക്കള്‍ക്ക് ഒരു മാസം തടവുശിക്ഷയും 30,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ ഡിസ്പ്യൂട്ട്‌സ് കോടതി. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ദുബൈ ടാക്‌സിയുടെ ബാക്ക് സീറ്റില്‍ യാത്രക്കാരന്‍ മറന്നുവെച്ച ഹാന്‍ഡ് ബാഗാണ് ഇവര്‍ മോഷ്ടിച്ചത്. ഇതില്‍ 14,000 ദിര്‍ഹവും 3,900 യൂറോയുമാണ് ബാഗിലുണ്ടായിരുന്നത്. ബാഗ് തിരികെ

More »

യുഎഇയില്‍ ഇന്നു മുതല്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍; പിഴ 50,000 ദിര്‍ഹം വരെ
യുഎഇയില്‍ നിര്‍മ്മാണ സ്ഥലങ്ങള്‍ ഉള്‍പ്പെടെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ സമയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ തന്നെ അറിയിപ്പ് പുറത്തിറക്കിയിരുന്നു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം

More »

ആനിമേഷന്‍ ചിത്രമായ 'ലൈറ്റ്ഇയറിന്' യുഎഇയില്‍ അനുമതിയില്ല
ആനിമേഷന്‍ ചിത്രമായ 'ലൈറ്റ്ഇയറിന്' യുഎഇയില്‍ പ്രദര്‍ശന അനുമതി നിഷേധിച്ചു. രാജ്യത്തെ 'മാധ്യമ ഉള്ളടക്ക നിബന്ധകള്‍' ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎഇ മീഡിയ റെഗുലേറ്ററി ഓഫീസ് അനുമതി നിഷേധിച്ചത്. ഡിസ്!നി  പിക്‌സാര്‍ പുറത്തിറക്കുന്ന 'ലൈറ്റ് ഇയര്‍' ജൂണ്‍ 16ന് റിലീസ് ചെയ്യാനിരിക്കെയാണ് നടപടി. യുഎഇയിലെ എല്ലാ തീയറ്ററുകളിലും പ്രദര്‍ശിപ്പിക്കുന്ന എല്ലാ ചിത്രങ്ങളും

More »

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരണം അന്തിമഘട്ടത്തില്‍
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരണം അന്തിമഘട്ടത്തില്‍. ഈ മാസം 22ന് റണ്‍വെ തുറക്കാനാണ് അധികൃതരുടെ തീരുമാനം. വടക്ക് ഭാഗത്തെ റണ്‍വെയാണ് മെയ് 9ന് താല്‍കാലികമായി അടച്ചത്. സുരക്ഷ കൂട്ടാനും വിമാന സര്‍വീസുകളുടെ കാര്യക്ഷമത ഉറപ്പാക്കാനുമുള്ള അറ്റകുറ്റപ്പണികളുടെ ഭാഗമായായിരുന്നു വിമാനത്താവള അധികൃതരുടെ തീരുമാനം. 1000 വാഹനങ്ങളും മൂവായിരത്തോളം തൊഴിലാളികളും

More »

കാറിനുള്ളില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്ത പ്രവാസി ഡ്രൈവര്‍ക്ക് യുഎഇയില്‍ ജീവപര്യന്തം
കാറിനുള്ളില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്ത പ്രവാസി ഡ്രൈവര്‍ക്ക് യുഎഇയില്‍ ജീവപര്യന്തം തടവ് ശിക്ഷ. ദുബൈയില്‍ നിന്ന് അല്‍ ഐനിലേക്ക് തന്റെ കാറില്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്!ത ശേഷമായിരുന്നു ഇയാള്‍ യുവതിയെ ഉപദ്രവിച്ചത്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കി ദുബൈ പ്രാഥമിക കോടതി കഴിഞ്ഞ ദിവസമാണ് ശിക്ഷ വിധിച്ചത്. പുലര്‍ച്ചെ ദുബൈയില്‍ നിന്ന് അല്‍ ഐനിലേക്ക് യാത്ര ചെയ്യാനൊരുങ്ങിയ യുവതി

More »

കുരങ്ങുപനി; രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങളുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി
കുരങ്ങുപനി ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റി. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ ഗൈഡ് ദുബായ് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കി. മെയ് 24നാണ് യുഎഇയില്‍ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ

More »

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും

അജ്മാനില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആപ് പുറത്തിറക്കി

അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ടാക്‌സി ഡ്രൈവര്‍ക്കായി കാബി ആപ്ലിക്കേഷന്‍ നടപ്പാക്കുന്നു. ആദ്യ പരീക്ഷണ ഘട്ടമെന്ന നിലയില്‍ നടപ്പാക്കിയ ആപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. യാത്ര വരുമാനം, പിരിഞ്ഞു കിട്ടുന്ന തുക, പ്രവര്‍ത്തന മികവിന്റെ തോത് എന്നിവയുടെ ട്രാക്കിങ് അടക്കം

ദുബായില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പദ്ധതി വരുന്നു

ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമഗ്ര പദ്ധതി വരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ സ്‌കൂളിലേക്കും മുതിര്‍ന്നവര്‍ ഓഫീസുകളിലേക്കും പോവുകയും അവര്‍ തിരികെ വീടുകളിലേക്ക് വരികയും ചെയ്യുന്ന സമയങ്ങളിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ഇതിന് പരിഹാരമായി പുതിയ നടപടികളുമായി

ജിസിസി ഏകീകൃത വീസ ; 30 ദിവസത്തിലേറെ അംഗ രാജ്യങ്ങളില്‍ തങ്ങാനായേക്കും

വര്‍ഷാവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന ജിസിസി ഏകീകൃത വീസയില്‍ 30 ദിവസത്തിലേറെ അംഗരാജ്യങ്ങളില്‍ താങ്ങാമെന്ന് സൂചന. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖാണ് ഇക്കാര്യം സൂചിപ്പിച്ചത്. സൗദി, യുഎഇ, കുവൈത്ത്, ഖത്തര്‍ ,ബഹ്‌റൈന്‍, ഒമാന്‍ എന്നീ അംഗരാജ്യങ്ങള്‍

യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

യുഎഇയുടെ തെക്ക് പടിഞ്ഞാറ് മേഖലകളില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഷാര്‍ജയിലും ദുബായിലും നേരിയ ചാറ്റല്‍ മഴ പെയ്യാം. അറേബ്യന്‍ കടലിലെ ന്യൂന മര്‍ദ്ദമാണ് മഴയ്ക്ക് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. തീര പ്രദേശങ്ങളിലും

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,