UAE

കുരങ്ങുപനി; രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങളുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി
കുരങ്ങുപനി ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റി. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ ഗൈഡ് ദുബായ് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കി. മെയ് 24നാണ് യുഎഇയില്‍ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ സന്ദര്‍ശകനാണ് രോഗം സ്ഥിരീകരിച്ചത്. കുരങ്ങുപനി വൈറല്‍ രോഗമാണെങ്കിലും കൊവിഡുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യാപകമായി പകരാറില്ല. രോഗം ബാധിച്ച മനുഷ്യനുമായോ അല്ലെങ്കില്‍ മൃഗവുമായോ ഉള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് രോഗം സാധാരണയായി പകരുന്നത്. കുരങ്ങുപനി ബാധിച്ച വ്യക്തികളുമായോ മൃഗങ്ങളുമായോ ദീര്‍ഘകാലം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് പുതിയ മാനദണ്ഡം ബാധകമാകുക. 21 ദിവസമാണ്

More »

പ്രവാസി മലയാളി കോടിപതി; തിരുവനന്തപുരം സ്വദേശിയ്ക്ക് ഏഴരക്കോടി സമ്മാനം
ദുബായില്‍ വീണ്ടും മലയാളിയെ തേടി ഭാഗ്യമെത്തി. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ തിരുവനന്തപുരം വഴുതക്കാട് സ്വദേശി റിയാസ് കമാലുദ്ദീന്‍ (50) എടുത്ത ടിക്കറ്റിന് ഏഴരക്കോടിയിലേറെ രൂപ (10 ലക്ഷം ഡോളര്‍) സമ്മാനം. മേയ് 27ന് സുഹൃത്തുക്കളും ബന്ധുക്കളുമടക്കം ഒന്‍പത് പേര്‍ ചേര്‍ന്ന് ഓണ്‍ലൈനില്‍ വാങ്ങിയ 4330 നമ്പര്‍ ടിക്കറ്റാണ് മില്യനയര്‍ സീരീസ് 391 ലെ ഭാഗ്യം

More »

ബസ് സ്റ്റോപ്പുകളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 2000 ദിര്‍ഹം പിഴ
ബസ് സ്റ്റോപ്പുകളില്‍ വാഹനം പാര്‍ക്ക് ചെയ്ത് മറ്റു വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയും അപകടാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നതിനെതിരെ അബുദബി ഗതാഗത കേന്ദ്രം. നിയമ ലംഘകര്‍ക്ക് 2000 ദിര്‍ഹം പിഴ ചമത്തും.  ബസ് സ്റ്റോപ്പുകളില്‍ ഇതര വാഹനങ്ങള്‍ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക

More »

ഭക്ഷണം പങ്കുവെച്ചതിനെച്ചൊല്ലി തര്‍ക്കം; ഒപ്പം താമസിച്ച ബന്ധുവിനെ പ്രവാസി യുവാവ് കുത്തി
ഒപ്പം താമസിച്ചിരുന്ന ബന്ധുവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രവാസി യുവാവിന് ആറ് മാസം ജയില്‍ ശിക്ഷ. 34 വയസുകാരനായ പ്രതിക്ക് ദുബൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ വധശ്രമത്തിനാണ് പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ദുബൈയിലെ സത്‌വ ഏരിയയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. താമസസ്ഥലത്ത് പങ്കുവെച്ച് കഴിച്ച

More »

ലിഫ്റ്റില്‍ നിന്ന് കളഞ്ഞുകിട്ടിയ വന്‍ തുക പോലീസില്‍ ഏല്‍പിച്ച ഇന്ത്യന്‍ യുവാവ്; സത്യസന്ധതയെ ആദരിച്ച് ദുബായ് പോലീസ്
 കളഞ്ഞുകിട്ടിയ തുക സത്യസന്ധമായി പോലീസില്‍ ഏല്‍പിച്ച പ്രവാസി യുവാവിനെ ആദരിച്ച് ദുബായ് പോലീസ്. കെട്ടിടത്തിന്റെ ലിഫ്റ്റില്‍ നിന്ന് കളഞ്ഞുകിട്ടിയ രണ്ടു കോടിയിലേറെ രൂപയാണ് ഇന്ത്യക്കാരനായ താരിഖ് മഹ്മൂദ് ഖാലിദ് മഹ്മൂദ് പോലീസില്‍ ഏല്‍പിച്ചത്. അല്‍ ബര്‍ഷയില്‍ താമസിക്കുന്ന താരിഖ് മഹ്മൂദ് ഖാലിദ് മഹ്മൂദിനാണ് താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് 10 ലക്ഷം ദിര്‍ഹംലഭിച്ചത്. യുവാവിനെ

More »

മലയാളി നഴ്‌സ് ഷാര്‍ജയില്‍ വാഹനമിടിച്ച് മരിച്ചു
മലയാളി നഴ്‌സ് ഷാര്‍ജയില്‍ വാഹനമിടിച്ച് മരിച്ചു. കോട്ടയം സ്വദേശി ചിഞ്ചു ജോസഫാണ് മരിച്ചത്. 29 വയസായിരുന്നു. ദുബൈ മന്‍ഖൂര്‍ ആസ്റ്റര്‍ ആശുപത്രി നഴ്‌സായിരുന്നു. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങവേയാണ് അപകടം. എട്ടുമാസം മുമ്പാണ് ചിഞ്ചു ഷാര്‍ജയിലെത്തിയത്. ഭര്‍ത്താവ് ജിബിന്‍ ജേക്കബ് നാലര വയസുള്ള

More »

ബാഗില്‍ മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ
600 ഗ്രാം മയക്കുമരുന്നുമായി ദുബൈ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഇതിന് പുറമെ 50,000 ദിര്‍ഹം പിഴയും അടയ്ക്കണം. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നാടുകടത്തുകയും ചെയ്യും. പ്രതിയുടെ കൈവശമുണ്ടായിരുന്ന സ്യൂട്ട് കെയ്!സില്‍ നിന്നാണ് കസ്റ്റംസ് ഓഫീസര്‍മാര്‍ മയക്കുമരുന്ന് കണ്ടെടുത്തത്. 2021 നവംബര്‍ മാസത്തിലായിരുന്നു കേസിന് ആസ്!പദമായ സംഭവം

More »

യുഎഇയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ട് പ്രവാസികള്‍ക്ക് 10 വര്‍ഷം തടവും 1,87,000 ദിര്‍ഹം പിഴയും ശിക്ഷ
യുഎഇയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ട് പ്രവാസികള്‍ക്ക് 10 വര്‍ഷം തടവും 1,87,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. സുഹൃത്തായ യുവതിയെയാണ് ഇരുവരും തട്ടിക്കൊണ്ടുപോയതെന്ന് കേസ് രേഖകള്‍ പറയുന്നു. ശിക്ഷ അനുഭവിച്ച ശേഷം രണ്ട് പേരെയും യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികളിലൊരാള്‍ സുഹൃത്തായിരുന്ന യുവതിയെ ചായ കുടിക്കാന്‍ ക്ഷണിച്ചു.

More »

മയക്കുമരുന്ന് കടത്തിയയാള്‍ക്ക് തടവും പിഴയും
യുഎഇയിലേക്ക് മയക്കുമരുന്ന് കൊണ്ടുവന്നയാള്‍ക്ക് തടവും പിഴയും വിധിച്ചു. അജ്മാന്‍ ക്രിമിനല്‍ കോടതിയാണ് 31 കാരനായ യുവാവിന് മയക്കുമരുന്ന് കേസില്‍ ശിക്ഷ വിധിച്ചത്. പത്തുവര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും തടവ് കാലാവധിക്ക് ശേഷം നാടുകടത്താനും കോടതി ഉത്തരവായി. കേസിലെ മറ്റ് പ്രതികളെ മയക്കുമരുന്ന് കൈവശം വച്ച കേസില്‍ മൂന്നുമാസം തടവുശിക്ഷ വിധിക്കുകയും ശിക്ഷ കഴിഞ്ഞ് നാടു കടത്താനും

More »

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും

അജ്മാനില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആപ് പുറത്തിറക്കി

അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ടാക്‌സി ഡ്രൈവര്‍ക്കായി കാബി ആപ്ലിക്കേഷന്‍ നടപ്പാക്കുന്നു. ആദ്യ പരീക്ഷണ ഘട്ടമെന്ന നിലയില്‍ നടപ്പാക്കിയ ആപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. യാത്ര വരുമാനം, പിരിഞ്ഞു കിട്ടുന്ന തുക, പ്രവര്‍ത്തന മികവിന്റെ തോത് എന്നിവയുടെ ട്രാക്കിങ് അടക്കം

ദുബായില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പദ്ധതി വരുന്നു

ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമഗ്ര പദ്ധതി വരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ സ്‌കൂളിലേക്കും മുതിര്‍ന്നവര്‍ ഓഫീസുകളിലേക്കും പോവുകയും അവര്‍ തിരികെ വീടുകളിലേക്ക് വരികയും ചെയ്യുന്ന സമയങ്ങളിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ഇതിന് പരിഹാരമായി പുതിയ നടപടികളുമായി

ജിസിസി ഏകീകൃത വീസ ; 30 ദിവസത്തിലേറെ അംഗ രാജ്യങ്ങളില്‍ തങ്ങാനായേക്കും

വര്‍ഷാവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന ജിസിസി ഏകീകൃത വീസയില്‍ 30 ദിവസത്തിലേറെ അംഗരാജ്യങ്ങളില്‍ താങ്ങാമെന്ന് സൂചന. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖാണ് ഇക്കാര്യം സൂചിപ്പിച്ചത്. സൗദി, യുഎഇ, കുവൈത്ത്, ഖത്തര്‍ ,ബഹ്‌റൈന്‍, ഒമാന്‍ എന്നീ അംഗരാജ്യങ്ങള്‍

യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

യുഎഇയുടെ തെക്ക് പടിഞ്ഞാറ് മേഖലകളില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഷാര്‍ജയിലും ദുബായിലും നേരിയ ചാറ്റല്‍ മഴ പെയ്യാം. അറേബ്യന്‍ കടലിലെ ന്യൂന മര്‍ദ്ദമാണ് മഴയ്ക്ക് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. തീര പ്രദേശങ്ങളിലും