ഭക്ഷണം പങ്കുവെച്ചതിനെച്ചൊല്ലി തര്‍ക്കം; ഒപ്പം താമസിച്ച ബന്ധുവിനെ പ്രവാസി യുവാവ് കുത്തി
ഒപ്പം താമസിച്ചിരുന്ന ബന്ധുവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രവാസി യുവാവിന് ആറ് മാസം ജയില്‍ ശിക്ഷ. 34 വയസുകാരനായ പ്രതിക്ക് ദുബൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ വധശ്രമത്തിനാണ് പബ്ലിക് പ്രോസിക്യൂഷന് കേസ് രജിസ്റ്റര്‍ ചെയ്തത്.
ദുബൈയിലെ സത്വ ഏരിയയില്‍ ഒരു അപ്പാര്‍ട്ട്മെന്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. താമസസ്ഥലത്ത് പങ്കുവെച്ച് കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ പെട്ടെന്ന് തര്‍ക്കമുണ്ടാവുകയായിരുന്നുവെന്നും അത് ഒടുവില്‍ കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നുവെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച കേസ് രേഖകള്‍ വ്യക്തമാക്കുന്നത്.