UAE

സാമ്പത്തിക സഹകരണ കരാര്‍; യുഎഇയില്‍ നിന്നുള്ള ഉന്നതതല സംഘം ഇന്ന് ഇന്ത്യയില്‍
യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്!ദുല്ല ബിന്‍ തൗഖ് അല്‍ മറിയുടെ നേതൃത്വത്തില്‍ 80 അംഗ ഉന്നതതല സംഘം ബുധനാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയും യുഎഇയും തമ്മില്‍ ഫെബ്രുവരിയില്‍ ഒപ്പുവെച്ച് മേയ് ഒന്ന് മുതല്‍ നിലവില്‍ വന്ന സമഗ്ര സാമ്പത്തിക സഹകരണ കരാറിന്റെ (സി.ഇ.പി.എ) ഭാഗമായാണ് സന്ദര്‍ശനം. യുഎഇ സാമ്പത്തികകാര്യ മന്ത്രിക്ക് പുറമെ ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹ്മദ് അല്‍ ബന്നയും സര്‍ക്കാര്‍, സ്വകാര്യ വ്യാപാര മേഖലകളിലെ പ്രതിനിധികളും സംഘത്തിലുണ്ട്. രണ്ട് രാജ്യങ്ങളിലുമുള്ള വ്യപാര സമൂഹത്തെ കൂടുതല്‍ ശാക്തീകരിക്കാനുള്ള സുസ്ഥിര സംവിധാനങ്ങള്‍ക്ക് രൂപം നല്‍കുകയും കരാറിലൂടെ പരമാവധി പ്രയോജനം ലഭ്യമാക്കുകയുമാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. കരാറിന്റെ ഭാഗമായി രണ്ട് രാജ്യങ്ങളിലെയും കമ്പനികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ലഭ്യമാവുന്ന അവസരങ്ങളും സഹകരണത്തിനുള്ള

More »

യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം വര്‍ദ്ധിപ്പിക്കാന്‍ നീക്കം
യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നീക്കം. 2026 ആവുമ്പോഴോക്കും 10 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്വകാര്യ മേഖലയില്‍ 50 ജീവനക്കാരില്‍ അധികമുള്ള

More »

യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്ക് ടിക്കറ്റ് വിലയായി നല്‍കേണ്ടിവരുന്നത് രണ്ടിരട്ടിയിലേറെ തുക ; പ്രവാസികള്‍ക്ക് തിരിച്ചടി
പെരുന്നാള്‍ അവധി കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുന്നവരുടെ തിരക്ക് കൂടിയതോടെ നിരക്കും കൂട്ടി എയര്‍ലൈനുകള്‍. ഇന്ത്യയില്‍ നിന്നു യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ രണ്ടിരട്ടിയിലേറെ വര്‍ധന . നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റില്ല.  മണിക്കൂറുകളെടുത്തു മറ്റ് രാജ്യങ്ങള്‍ വഴി പോകുന്ന കണക്ഷന്‍ വിമാനങ്ങളിലും പൊള്ളുന്ന നിരക്കാണ് ഈടാക്കുന്നത്. ഇന്നലെ കൊച്ചിയില്‍ നിന്നു

More »

തിരക്കേറിയ ഹൈവേയില്‍ വാഹനം നിര്‍ത്തിയതിലൂടെ ഉണ്ടായത് വന്‍ അപകടം; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്
തിരക്കേറിയ ഹൈവേയില്‍ വാഹനം നിര്‍ത്തിയത് കാരണമുണ്ടായ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദാബി പൊലീസ്. പൊതുജനങ്ങള്‍ക്കും വാഹനം ഓടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കുന്നതിന്റെ ഭാഗമായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടത്. നിരവധി ലേനുകളുള്ള ഹൈവേയിലൂടെ പോകുന്ന വാഹനത്തിന് ചില തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് റോഡിന്റെ

More »

മസാജ് സെന്ററിന്റെ പേരില്‍ പരസ്യം ചെയ്!ത് തട്ടിപ്പ്; പ്രവാസിക്ക് നഷ്ടമായത് 13 ലക്ഷം രൂപ
ഫേസ്ബുക്കിലൂടെ പ്രവാസിയെ കബളിപ്പിച്ച് പണം തട്ടിയ യുവാവിന് ദുബൈ കോടതി ശിക്ഷ വിധിച്ചു. 35 വയസുകാരനായ ആഫ്രിക്കക്കാരനാണ് ശിക്ഷിക്കപ്പെട്ടത്. ഒരു മസാജ് സെന്ററിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുടങ്ങിയാണ് ഇയാള്‍ പ്രവാസിയെ തട്ടിപ്പിന് ഇരയാക്കിയത്.  സോഷ്യല്‍ മീഡിയയില്‍ പരസ്യം കണ്ട് അല്‍ ബര്‍ഷയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന് മുന്നിലെത്തിയ പ്രവാസിയെ ആഫ്രിക്കക്കാരനും

More »

യുഎഇ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷണ വിതരണത്തിനു ഇനി റോബോട്ടുകളും
യുഎഇയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഭക്ഷണ വിതരണത്തിന് ഇനി റോബോട്ടുകലെത്തും. ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം തീന്‍ മേശകളിലെത്തുന്ന ചുമതല ഇനി ബെല്ല എന്ന റോബോട്ടിനാണ്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ തങ്ങളുടെ തീന്‍ മേശയിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ബില്‍ നമ്പര്‍  എന്റര്‍ ചെയ്താല്‍ മതി. ഭക്ഷണം ബെല്ല

More »

പി.സി.ജോര്‍ജ് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയോ തെറ്റോ എന്ന് തിരിച്ചറിയാന്‍ മലയാളികള്‍ക്ക് കഴിവുണ്ട്, പ്രസ്താവന തിരുത്തിയതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല ; യൂസഫലി
പി.സി.ജോര്‍ജ് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയോ തെറ്റോ എന്ന് തിരിച്ചറിയാന്‍ മലയാളികള്‍ക്ക് കഴിവുണ്ടെന്ന് വ്യവസായി എം.എ.യൂസഫലി. ജോര്‍ജ് തന്നെ അദ്ദേഹത്തിന്റെ പ്രസ്താവന തിരുത്തിയതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും, യൂസഫലി ഷാര്‍ജയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അതേസമയം,  പിസി ജോര്‍ജിന് ജാമ്യം ലഭിച്ച പിറകെ, യൂസഫലിക്കെതിരെയുള്ള പരാമര്‍ശം

More »

തീ അണയ്ക്കാന്‍ ഡ്രോണുകളുമായി ദുബൈ സിവില്‍ ഡിഫന്‍സ്
വലിയ തീപിടുത്തങ്ങള്‍ ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനത്തിനും തീ അണക്കാനും ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുന്നതിന് ദുബൈ സിവില്‍ ഡിഫന്‍സ് അംഗീകാരം നല്‍കി. ഉയര്‍ന്ന കെട്ടിടങ്ങളിലും ഇടുങ്ങിയ സ്ഥലങ്ങളിലും അപകടകരമായ വസ്തുക്കള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസുകളിലും അഗ്നിബാധയുണ്ടാകുമ്പോള്‍ തീ പടര്‍ന്നതിന്റെ വ്യാപ്തി മനസിലാക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഇത് ഉപകാരപ്പെടും.

More »

പടക്കങ്ങള്‍ ഉപയോഗിച്ചാല്‍ ജയിലിലാവുമെന്ന് ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്
പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങവെ, പടക്കങ്ങള്‍ ഉപയോഗിക്കുകയോ അവയുടെ വില്‍പന നടത്തുകയോ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി ദുബൈ പൊലീസ്. പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പടക്കങ്ങളുടെ ഉപയോഗം ജനങ്ങള്‍ ഒഴിവാക്കണമെന്നാണ് പൊലീസ് പുറത്തിറക്കിയ പ്രസ്!താവനയില്‍ ആവശ്യപ്പെടുന്നത്. 2019ലെ ഫെഡറല്‍ നിയമം 17 പ്രകാരം, പടക്കങ്ങള്‍ വില്‍പന

More »

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും