UAE

നായയെ വാങ്ങാനെത്തിയ യുവാവ് തര്‍ക്കത്തിനിടെ ഉടമയുടെ കൈപ്പത്തി വെട്ടി ; 35 കാരന് ഏഴു വര്‍ഷം ശിക്ഷ
ദുബൈയില്‍ നായയെ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനിടെ യുവാവ് ഉടമയുടെ കൈപ്പത്തി വെട്ടി. സംഭവത്തില്‍ 35കാരനായ ഗള്‍ഫ് പൗരനെ ഏഴ് വര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിച്ചു.  സംഭവത്തെ കുറിച്ച് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ച ഉടന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയതായാണ് പൊലീസ് റെക്കോര്‍ഡുകളില്‍ പറയുന്നത്. തന്റെ നായയെ വില്‍ക്കാനുണ്ടെന്ന് ഇരയായ യുവാവ് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം. പ്രതിയായ യുവാവ് ഈ പരസ്യത്തോട് പ്രതികരിക്കുകയും നായയെ വാങ്ങാന്‍ താല്‍പ്പര്യം അറിയിക്കുകയും ചെയ്തു. വാങ്ങുന്നതിന് മുമ്പ് നായയെ കാണണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാവ് നായയുടെ ഉടമസ്ഥന്റെ വീട്ടിലെത്താമെന്ന് സമ്മതിച്ചു. യുവാവ് തന്റെ വീട്ടിലെത്തി നായയെ കണ്ടെന്നും എന്നാല്‍ വില്‍പ്പനയ്ക്ക് മുമ്പ് തന്റെ മകള്‍ നായയെ

More »

ദുബൈയില്‍ ഇ സ്കൂട്ടറുകള്‍ ഉപയോഗിക്കാനുള്ള അനുമതിക്കായി ഇന്നു മുതല്‍ അപേക്ഷിക്കാം
ദുബൈയില്‍ ഇ  സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള പെര്‍മിറ്റുകള്‍ക്കായി വ്യാഴാഴ്ച മുതല്‍ അപേക്ഷിക്കാമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.  പൊതുജനങ്ങള്‍ക്ക് സൗജന്യമായി പെര്‍മിറ്റുകള്‍ നേടാം. ആര്‍.ടി.എ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പെര്‍മിറ്റ് സ്വന്തമാക്കുന്നവര്‍ക്ക് ഇ സ്‌കൂട്ടര്‍ ഉപയോഗം അനുവദിച്ചിട്ടുള്ള ഏരിയകളിലും

More »

ഗതാഗത നിയമ ലംഘനം ; വലിയ തുകയുടെ പിഴ അടയ്ക്കാനുള്ളവര്‍ക്ക് പലിശരഹിത തവണകളായി അടയ്ക്കാന്‍ അവസരം
ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ വലിയ തുകയുടെ പിഴ അടയ്ക്കാനുള്ളവര്‍ക്ക് അവ പലിശരഹിത തവണകളായി അടയ്ക്കാന്‍ അവസരം. രാജ്യത്തെ അഞ്ച് ബാങ്കുകളുമായി ചേര്‍ന്നാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും പിഴയടയ്ക്കാത്തതിന്റെ പേരില്‍ വാഹനം പിടിച്ചെടുക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കണമെന്നുമാണ് പൊലീസിന്റെ

More »

എയര്‍ അറേബ്യക്ക് ഇന്ത്യയിലേക്ക് പുതിയ ഒരു സര്‍വീസ് കൂടി
എയര്‍ അറേബ്യക്ക് ഇന്ത്യയിലേക്ക് പുതിയ ഒരു സര്‍വീസ് കൂടി. മെയ് 13 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക. കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ടിക്കറ്റുകള്‍ ലഭിക്കും. എയര്‍ അറേബ്യ അബുദാബിയില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന ഏഴാമത്തെ നഗരമാണ് അഹമ്മദാബാദ്. മുംബൈ, കോഴിക്കോട്, ചെന്നൈ, ജയ്പൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് മറ്റു റൂട്ടുകള്‍. കുറഞ്ഞ നിരക്കില്‍

More »

അമിത വേഗം ; നിയമ ലംഘനം വര്‍ധിച്ചതായി ഷാര്‍ജ പൊലീസ്
ഷാര്‍ജയില്‍ വേഗ പരിധി ലംഘിച്ച 765560 കേസുകള്‍ റഡാറില്‍ രേഖപ്പെടുത്തിയതായി ഷാര്‍ജ പൊലീസ്. 2021 ലെ പുതിയ കണക്കുകള്‍ പ്രകാരമാണ് ഇത്രയും നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയത്. പലരും മണിക്കൂറില്‍ 180 കിലോമീറ്ററിലധികം വേഗതയില്‍ യാത്ര ചെയ്തു. ഏറ്റുവും ഉയര്‍ന്ന വേഗത രേഖപ്പെടുത്തിയത് ഷാര്‍ജ ഖോര്‍ഫക്കാന്‍ റോഡിലാണ്. ഇവിടെ ഒരു വാഹനം മണിക്കൂറില്‍ 279 കിലോമീറ്റര്‍ വേഗതയില്‍ പോയതായി പൊലീസ് പറഞ്ഞു.

More »

ഇന്ത്യ യുഎഇ കരാര്‍ ; പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും
അടുത്ത മാസം ഒന്നു മുതല്‍ നടപ്പിലാകുന്ന ഇന്ത്യ യുഎഇ കരാര്‍ കയറ്റുമതി മേഖലയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ജമ്മു കശ്മീരില്‍ മാത്രം മൂവായിരം കോടിയുടെ നിക്ഷേപത്തിന് സാധ്യത. ഇതു രാജ്യങ്ങളിലേയും ബിസിനസ് ചേംബറുകള്‍ തമ്മില്‍ കൂടിയാലോചനയ്ക്ക് തുടക്കം കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തമാക്കുകയാണ് ലക്ഷ്യം. മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായും സ്വതന്ത്ര്യ

More »

യുഎഇ ഇന്ത്യ വിമാന നിരക്കില്‍ അഞ്ചിരട്ടിയോളം വര്‍ദ്ധനവ്
പെരുന്നാള്‍ പ്രമാണിച്ച് യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ മൂന്ന് മുതല്‍ അഞ്ചിരട്ടി വരെ നിരക്ക് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് കവര്‍ന്നെടുത്ത നീണ്ട രണ്ട് വര്‍ഷത്തിന് ശേഷമാണ് മിക്ക പ്രവാസികളും നാട്ടിലേക്ക് തിരിച്ചുവരുന്നത്. ഈ സമയത്തെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് ആളുകളുടെ കൈ പൊള്ളിക്കുന്നതാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംഭവിച്ച

More »

വിവാഹ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ദമ്പതികള്‍ക്കിടയില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് പുതിയ സംവിധാനവുമായി ദുബൈ
വിവാഹ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ദമ്പതികള്‍ക്കിടയില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് പ്രത്യേക സംവിധാനം വരുന്നു. ആര്‍ബിട്രേറ്റര്‍മാരുടെ സമിതിയുണ്ടാക്കിയാണ് കേസുകളില്‍ മധ്യസ്ഥത വഹിക്കുക. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് പുതിയ സംവിധാനം നിര്‍ദ്ദേശിച്ചത്. കുടുംബ കോടതി ജഡ്ജിമാരുടെ മേല്‍നോട്ടത്തിലാണ് ആര്‍ബിട്രേറ്റര്‍മാരുടെ സമിതി രൂപീകരിക്കുക. തര്‍ക്കം ഉടലെടുത്താല്‍

More »

യാചകര്‍ക്കെതിരെ കര്‍ശന നടപടിയുമായി അബൂദബി പൊലീസ്
യാചക മാഫികയ്‌ക്കെതിരെ കര്‍ശന നടപടിയുമായി അബുദബി പൊലീസും രംഗത്ത്. സംഘടിത യാചകര്‍ക്കെതിരെ പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ പൊലീസ് വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. യുഎഇയിലുടനീളം മറ്റ് അറബ് രാജ്യങ്ങളിലും യാചനയ്‌ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്.  

More »

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും