യുഎഇ ഇന്ത്യ വിമാന നിരക്കില്‍ അഞ്ചിരട്ടിയോളം വര്‍ദ്ധനവ്

യുഎഇ ഇന്ത്യ വിമാന നിരക്കില്‍ അഞ്ചിരട്ടിയോളം വര്‍ദ്ധനവ്
പെരുന്നാള്‍ പ്രമാണിച്ച് യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ മൂന്ന് മുതല്‍ അഞ്ചിരട്ടി വരെ നിരക്ക് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് കവര്‍ന്നെടുത്ത നീണ്ട രണ്ട് വര്‍ഷത്തിന് ശേഷമാണ് മിക്ക പ്രവാസികളും നാട്ടിലേക്ക് തിരിച്ചുവരുന്നത്. ഈ സമയത്തെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് ആളുകളുടെ കൈ പൊള്ളിക്കുന്നതാണ്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംഭവിച്ച ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് സാധാരണക്കാരന് താങ്ങാവുന്നതിലും മുകളിലാണ്. അതുകൊണ്ട് തന്നെ നാട്ടിലേക്കുള്ള യാത്ര വേണ്ടെന്ന് വെച്ചവരും നിരവധിയാണ്. ഇന്ന് ദുബായില്‍നിന്ന് കൊച്ചിയിലേക്കുള്ള വണ്‍വേ ടിക്കറ്റ് നിരക്ക് ശരാശരി 7729 രൂപയാണെങ്കില്‍ ഈ മാസം 30ന് ഇത് 32,227 രൂപ മുതല്‍ 40,143 രൂപ വരെയാണ്. മാത്രവുമല്ല തിരിച്ചു പോക്ക് വേറെ എയര്‍ലൈനുകളില്‍ തരപ്പെടുത്തിയാല്‍ മാത്രമേ ഈ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കു. ഒരേ എയര്‍ലൈനുകളിലാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കില്‍ നിരക്ക് ഇതിലും കൂടും.

പ്രതിസന്ധി ഘട്ടത്തില്‍ ഇത്ര വലിയ വര്‍ധനവ് സാധാരണക്കാരന്റെ കൈപൊള്ളിക്കുന്നതാണ്. ഇതിപ്പോള്‍ ഒരു നാലംഗ കുടുംബത്തിന് നാട്ടിലെത്താന്‍ ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ആവശ്യമായി വരും. ഇനി ഇത്രയും വലിയ തുക കൊടുക്കാന്‍ തയാറായാല്‍ പോലും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയും നിലവിലുണ്ട്. നേരിട്ടുള്ള വിമാനങ്ങളിലല്ല മറിച്ച് കണക്ഷന്‍ വിമാനങ്ങളാണ് ഉള്ളത്.

Other News in this category



4malayalees Recommends