ദുബൈയില്‍ ഇ സ്കൂട്ടറുകള്‍ ഉപയോഗിക്കാനുള്ള അനുമതിക്കായി ഇന്നു മുതല്‍ അപേക്ഷിക്കാം

ദുബൈയില്‍ ഇ സ്കൂട്ടറുകള്‍ ഉപയോഗിക്കാനുള്ള അനുമതിക്കായി ഇന്നു മുതല്‍ അപേക്ഷിക്കാം
ദുബൈയില്‍ ഇ സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള പെര്‍മിറ്റുകള്‍ക്കായി വ്യാഴാഴ്ച മുതല്‍ അപേക്ഷിക്കാമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പൊതുജനങ്ങള്‍ക്ക് സൗജന്യമായി പെര്‍മിറ്റുകള്‍ നേടാം. ആര്‍.ടി.എ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്.

പെര്‍മിറ്റ് സ്വന്തമാക്കുന്നവര്‍ക്ക് ഇ സ്‌കൂട്ടര്‍ ഉപയോഗം അനുവദിച്ചിട്ടുള്ള ഏരിയകളിലും തെരുവുകളിലും അവ ഉപയോഗിക്കാം. അതേസമയം സൈക്കിള്‍ പാതകളിലോ നടപ്പാതകളിലോ ഇസ്‌കൂട്ടര്‍ ഉപയോഗിക്കാന്‍ പ്രത്യേക പെര്‍മിറ്റ് നിര്‍ബന്ധമല്ലെന്ന് ആര്‍ടിഎ അറിയിച്ചു. പെര്‍മിറ്റ് നേടുന്നതിന് ആര്‍ടിഎയുടെ വെബ്‌സൈറ്റില്‍ ലഭ്യമായ ബോധവല്‍ക്കരണ പരിശീലന കോഴ്‌സ് പാസാകേണ്ടതുണ്ട്.

16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. സ്‌കൂട്ടറുകളുടെ ഉപയോഗത്തിന് പുറമെ സ്‌കൂട്ടറുകളുടെ സാങ്കേതിക സവിശേഷതകള്‍, നിബന്ധനകള്‍, ഇവ ഓടിക്കുന്നവര്‍ക്ക് ബാധകമായ നിയമങ്ങള്‍, സ്‌കൂട്ടറുകള്‍ ഓടിക്കാന്‍ അനുവാദമുള്ള സ്ഥലങ്ങള്‍, ഗതാഗത നിയമങ്ങള്‍, ട്രാഫിക് സിഗ്‌നലുകള്‍ തുടങ്ങിയവയെല്ലാം പരിശീലന കോഴ്‌സിന്റെ ഭാഗമാണ്.

Other News in this category



4malayalees Recommends