എയര്‍ അറേബ്യക്ക് ഇന്ത്യയിലേക്ക് പുതിയ ഒരു സര്‍വീസ് കൂടി

എയര്‍ അറേബ്യക്ക് ഇന്ത്യയിലേക്ക് പുതിയ ഒരു സര്‍വീസ് കൂടി
എയര്‍ അറേബ്യക്ക് ഇന്ത്യയിലേക്ക് പുതിയ ഒരു സര്‍വീസ് കൂടി. മെയ് 13 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക. കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ടിക്കറ്റുകള്‍ ലഭിക്കും. എയര്‍ അറേബ്യ അബുദാബിയില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന ഏഴാമത്തെ നഗരമാണ് അഹമ്മദാബാദ്. മുംബൈ, കോഴിക്കോട്, ചെന്നൈ, ജയ്പൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് മറ്റു റൂട്ടുകള്‍. കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമായതിനാല്‍ എയര്‍ അറേബ്യയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ, കോള്‍ സെന്ററില്‍ വിളിച്ചോ, ട്രാവല്‍സ് ഏജന്‍സി മുഖേനയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഈ സര്‍വീസ് തുടങ്ങുന്നതിലൂടെ ഇന്ത്യയിലേക്ക് അബുദാബിയില്‍ നിന്നും സഞ്ചാരികളെ പ്രതീക്ഷിക്കാം. ഇത് ഇന്ത്യയുടെ ടൂറിസം മേഖലയിലും സമ്പദ് വ്യവസ്ഥയിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കും.

Other News in this category



4malayalees Recommends