അമിത വേഗം ; നിയമ ലംഘനം വര്‍ധിച്ചതായി ഷാര്‍ജ പൊലീസ്

അമിത വേഗം ; നിയമ ലംഘനം വര്‍ധിച്ചതായി ഷാര്‍ജ പൊലീസ്
ഷാര്‍ജയില്‍ വേഗ പരിധി ലംഘിച്ച 765560 കേസുകള്‍ റഡാറില്‍ രേഖപ്പെടുത്തിയതായി ഷാര്‍ജ പൊലീസ്. 2021 ലെ പുതിയ കണക്കുകള്‍ പ്രകാരമാണ് ഇത്രയും നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയത്. പലരും മണിക്കൂറില്‍ 180 കിലോമീറ്ററിലധികം വേഗതയില്‍ യാത്ര ചെയ്തു.

ഏറ്റുവും ഉയര്‍ന്ന വേഗത രേഖപ്പെടുത്തിയത് ഷാര്‍ജ ഖോര്‍ഫക്കാന്‍ റോഡിലാണ്. ഇവിടെ ഒരു വാഹനം മണിക്കൂറില്‍ 279 കിലോമീറ്റര്‍ വേഗതയില്‍ പോയതായി പൊലീസ് പറഞ്ഞു. ഇത്രയും വേഗതയില്‍ വാഹനമോടിച്ചാല്‍ ലൈസന്‍സില്‍ 23 ബ്ലാക്ക് പോയന്റുകള്‍ വീഴും. കൂടാതെ മൂവായിരം ദിര്‍ഹം പിഴയും 60 ദിവസത്തെ വാഹനം കണ്ടുകെട്ടലും നേരിടേണ്ടിവരും.

Other News in this category



4malayalees Recommends