തീ അണയ്ക്കാന്‍ ഡ്രോണുകളുമായി ദുബൈ സിവില്‍ ഡിഫന്‍സ്

തീ അണയ്ക്കാന്‍ ഡ്രോണുകളുമായി ദുബൈ സിവില്‍ ഡിഫന്‍സ്
വലിയ തീപിടുത്തങ്ങള്‍ ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനത്തിനും തീ അണക്കാനും ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുന്നതിന് ദുബൈ സിവില്‍ ഡിഫന്‍സ് അംഗീകാരം നല്‍കി.

ഉയര്‍ന്ന കെട്ടിടങ്ങളിലും ഇടുങ്ങിയ സ്ഥലങ്ങളിലും അപകടകരമായ വസ്തുക്കള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസുകളിലും അഗ്നിബാധയുണ്ടാകുമ്പോള്‍ തീ പടര്‍ന്നതിന്റെ വ്യാപ്തി മനസിലാക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഇത് ഉപകാരപ്പെടും. എല്ലാ അപകടങ്ങളും കൈകാര്യം ചെയ്യുന്നതില്‍ സമയവും അധ്വാനവും ലാഭിക്കുന്നതിന് ഇതു ഗുണം ചെയ്യുമെന്ന് വകുപ്പ് മേധാവി പറഞ്ഞു.

ചൂടുകാലം തുടങ്ങിയതോടെ യുഎഇയില്‍ വിവിധ ഭാഗങ്ങളില്‍ തീപ്പിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡ്രോണുകള്‍ക്ക് അനുമതി നല്‍കിയത്.

Other News in this category



4malayalees Recommends