പി.സി.ജോര്‍ജ് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയോ തെറ്റോ എന്ന് തിരിച്ചറിയാന്‍ മലയാളികള്‍ക്ക് കഴിവുണ്ടെന്ന് വ്യവസായി എം.എ.യൂസഫലി. ജോര്‍ജ് തന്നെ അദ്ദേഹത്തിന്റെ പ്രസ്താവന തിരുത്തിയതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും, യൂസഫലി ഷാര്‍ജയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
അതേസമയം, പിസി ജോര്‍ജിന് ജാമ്യം ലഭിച്ച പിറകെ, യൂസഫലിക്കെതിരെയുള്ള പരാമര്‍ശം അദ്ദേഹം പിന്‍വലിച്ചിരുന്നു. യൂസഫലിയുടെ കാര്യത്തില്‍, സംസാരത്തിനിടയില്‍ മനസ്സിലുള്ള ആശയവും സംസാരിച്ചതും രണ്ടായിപ്പോയെന്നാണ് ജോര്‍ജിന്റെ വിശദീകരണം.
'പിണറായി സര്‍ക്കാര്‍ റിലയന്‍സിന്റെ ഔട്ട്!ലെറ്റുകള്‍ തുടങ്ങാന്‍ അനുവദിക്കുമ്പോള്‍ സാധാരണക്കാരുടെ കച്ചവടം നഷ്ടപ്പെടുമെന്ന് മുന്നേ പറഞ്ഞിരുന്നു, അത് പോലെ തന്നെയാണ്, യൂസഫലിയുടെ കാര്യവും പറഞ്ഞത്.'