തെക്കന്‍ ഇറാനിലെ ഭൂചലനം ; പ്രകമ്പനം യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍

തെക്കന്‍ ഇറാനിലെ ഭൂചലനം ; പ്രകമ്പനം യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍
തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍ ഖാമിര്‍ പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടായി.ബന്ദറെ ഖാമിറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.32നായിരുന്നു ഭൂചലനം.

യുഎഇയുടെ വിവിധ ഭാഗങ്ങളിലും ഇതിന്റെ പ്രകമ്പനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ (എന്‍സിഎം) ഉദ്ദരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വാം' റിപ്പോര്‍ട്ട് ചെയ്തു.

യുഎഇയില്‍ ഒരിടത്തും ഭൂചലനം മൂലം യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് എന്‍സിഎം വ്യക്തമാക്കി. സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ ഇതേസമയം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.


Other News in this category



4malayalees Recommends