Australia

ഓസ്‌ട്രേലിയക്കാര്‍ കോവിഡ് സാമ്പത്തിക ആഘാതത്താല്‍ സൂപ്പര്‍ആന്വേഷന്‍ സേവിംഗ്‌സ് ജീവിക്കാനായി എടുത്ത് തീര്‍ത്തു;അരമില്യണില്‍ കൂടുതല്‍ പേര്‍ പണം പിന്‍വലിച്ചു; 2020 അവസാനമാകുമ്പോഴേക്കും ഏര്‍ലി-ആക്‌സസ് സ്‌കീമിലൂടെ 42 ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചേക്കാം
ഓസ്‌ട്രേലിയക്കാര്‍ക്ക് മേല്‍ കോവിഡ് 19 കടുത്ത സാമ്പത്തിക ആഘാതമാണുണ്ടാക്കിയിരിക്കുന്നതെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ദിനംപ്രതി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അരമില്യണിലധികം ഓസ്‌ട്രേലിയക്കാര്‍ കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രയാസങ്ങള്‍ മൂലം തങ്ങളുടെ സൂപ്പര്‍ആന്വേഷന്‍ സേവിംഗ്‌സിലുള്ള പണമെല്ലാം ജീവിക്കാനായി പിന്‍വലിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.  ട്രഷറി നിരത്തുന്ന കണക്കുകള്‍ പ്രകാരം രാജ്യത്തെ 5,60,000 പേരാണ് ഇത്തരത്തില്‍  സൂപ്പര്‍ആന്വേഷന്‍ സേവിംഗ്‌സില്‍ നിന്നും പണം പിന്‍വലിച്ചിരിക്കുന്നത്. തൊഴിലാളികള്‍ ഏര്‍ലി-ആക്‌സസ് സ്‌കീം പ്രകാരം 42 ബില്യണ്‍ ഡോളര്‍ പിന്‍വലിക്കുമെന്ന പ്രവചനമാണ് ട്രഷറി നടത്തിയിരിക്കുന്നത്. എന്നാല്‍ കോവിഡ് കാരണം തൊഴിലാളികള്‍ ഈ സേവിംഗ്‌സില്‍

More »

ഓസ്‌ട്രേലിയയില്‍ 2040 ആകുമ്പോഴേക്കും ഊര്‍ജോപഭോഗത്തിന്റെ സിംഹഭാഗവും റിന്യൂവബിള്‍ എനര്‍ജിയില്‍ നിന്ന്; ആശാവഹമായ പ്ലാനുമായി ഓസ്‌ട്രേലിയന്‍ എനര്‍ജി മാര്‍ക്കറ്റ് ഓപ്പറേറ്റര്‍ ; കല്‍ക്കരി ഊര്‍ജത്തിന്റെ മൂന്നില്‍ രണ്ടും ഇല്ലാതാക്കാന്‍ സമഗ്ര ആസൂത്രണം
ഓസ്‌ട്രേലിയയില്‍ 2040 ആകുമ്പോഴേക്കും ഊര്‍ജോപഭോഗത്തിന്റെ സിംഹഭാഗവും സൗരോര്‍ജം പോലുള്ള റിന്യൂവബിള്‍ എനര്‍ജി മേഖലയില്‍ നിന്നുള്ളതായിരിക്കുമെന്ന പ്രതീക്ഷാ നിര്‍ഭരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഓസ്‌ട്രേലിയന്‍ എനര്‍ജി മാര്‍ക്കറ്റ് ഓപ്പറേറ്റര്‍ അല്ലെങ്കില്‍ എഇഎംഒ പുറത്ത് വിട്ട പുതിയ പ്ലാനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയ രണ്ട് ദശാബ്ദത്തിനിടെ

More »

വിക്ടോറിയയില്‍ കോവിഡ് രൂക്ഷം;723 പുതിയ കോവിഡ് കേസുകളും 13 പുതിയ മരണങ്ങളും; റീജിയണല്‍ ഓസ്‌ട്രേലിയയില്‍ പുതിയ നിയന്ത്രണങ്ങള്‍;ഇവിടുത്തുകാര്‍ക്ക് ഗൃഹസന്ദര്‍ശനങ്ങള്‍ വിലക്കിയെങ്കിലും റസ്റ്റോറന്റുകളിലും കഫെകളിലും പോകാം
വിക്ടോറിയയില്‍ വീണ്ടും രൂക്ഷമായ കോവിഡ് തരംഗം അപകടകനില തരണം ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തി പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് പത്രസമ്മേളനത്തിലൂടെ രംഗത്തെത്തി. ഇത് പ്രകാരം സ്റ്റേറ്റില്‍ 723 പുതിയ കോവിഡ് കേസുകളും  13 പുതിയ മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ മരണങ്ങളില്‍ പത്ും ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റികളിലാണെന്നതും ആശങ്കയേറ്റുന്നു. സ്റ്റേറ്റിലെ ഏയ്ജ്ഡ് കെയര്‍ മേഖലയില്‍

More »

ഓസ്‌ട്രേലിയയില്‍ യുവജനങ്ങളുടെ യഥാര്‍ത്ഥ വരുമാനത്തില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ ഇടിവ്; പ്രായമായവരുടെ വരുമാനത്തില്‍ 86 ശതമാനം വര്‍ധനവ്;15നും 24നും ഇടയില്‍ പ്രായമുള്ളവരുടെ ശരാശരി വരുമാനം 2008നും 2018നും ഇടയില്‍ പ്രതിവര്‍ഷം 1.6 ശതമാനം കുറഞ്ഞു
ഓസ്‌ട്രേലിയയില്‍ യുവജനങ്ങളുടെ യഥാര്‍ത്ഥ വരുമാനത്തില്‍ അതായത് റിയല്‍ ഇന്‍കത്തില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ ഇടിവുണ്ടായെന്നും പ്രായമായവര്‍ സാമ്പത്തികമായ കരുത്ത് പ്രാപിച്ചുവെന്നും വെളിപ്പെടുത്തി ഗവണ്‍മെന്റിന്റെ ഔദ്യോഗിക തിങ്ക് ടാങ്കായ പ്രൊഡക്ടിവിറ്റി കമ്മീഷന്‍ രംഗത്തെത്തി. യുവജനങ്ങളായ ജോലിക്കാരുടെ ശമ്പളത്തില്‍ തുടര്‍ച്ചയായ വര്‍ധനവുണ്ടായിട്ടും ഇവരുടെ റിയല്‍

More »

സിഡ്‌നിയിലെ നിരവധി സ്‌കൂളുകള്‍ കോവിഡ് ഭീഷണി മൂലം അടച്ച് പൂട്ടുന്നു; കാരണം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പോസിറ്റീവായതിനാല്‍; ഫലം കാത്തിരിക്കുന്ന നിരവധി പേര്‍ക്കും കൊറോണ സ്ഥിരീകരിക്കുമെന്ന ആശങ്കയും ശക്തം; മൗണ്ടീസ് ക്ലബ് മുഖ്യ ഉറവിടം
സിഡ്‌നിയിലെ നിരവധി സ്‌കൂളുകള്‍ കോവിഡ് ഭീഷണി മൂലം അടച്ച് പൂട്ടുന്നുവെന്ന് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പോസിറ്റീവ് ടെസ്റ്റ് ഫലം പുറത്ത് വന്നതിന്റെയും ചിലര്‍ ടെസ്റ്റ് ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് സ്‌കൂളുകള്‍ക്ക് താഴിട്ടിരിക്കുന്നത്.നിരവധി ഗവണ്‍മെന്റ് സ്‌കൂളുകളും കത്തോലിക്ക് സ്‌കൂളുകളും ഒരു പ്രീ സ്സൂളും ഇതിന്റെ ഭാഗമായി

More »

ഓസ്‌ട്രേലിയയിലെ കാലാവസ്ഥാ ദുരന്തങ്ങളുടെ പേരില്‍ ഫ്യൂവല്‍ ഇന്റസ്ട്രിക്ക് മേല്‍ ലെവി ചുമത്തണമെന്ന് നിര്‍ണായക നിര്‍ദേശം; ഈ ലെവിയിലൂടെ പ്രകൃതി ദുരന്തങ്ങള്‍ക്കിരയായവരെ സഹായിക്കണം; ബുഷ്ഫയറക്കമുണ്ടാകാന്‍ കാരണം ഫ്യൂവല്‍ ഇന്റസ്ട്രിയുടെ നെറികേട്
ഓസ്‌ട്രേലിയയില്‍ കാലാകാലങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ ദുരന്തങ്ങളുടെ പേരില്‍ ഫോസില്‍ ഫ്യൂവല്‍ ഇന്റസ്ട്രിക്ക് മേല്‍ ലെവി ഏര്‍പ്പെടുത്തണമെന്ന നിര്‍ണയാക നിര്‍ദേശം ഫെഡറല്‍ ഗവണ്‍മെന്റിന്റെ മുമ്പില്‍ വച്ച് മുന്‍ എമര്‍ജന്‍സി ലീഡര്‍മാര്‍, ക്ലൈമറ്റ് സയന്റിസ്റ്റുകള്‍, ഡോക്ടര്‍മാര്‍, കമ്മ്യൂണിറ്റി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ രംഗത്തെത്തി. പ്രകൃതി

More »

ക്യൂന്‍സ്ലാന്‍ഡില്‍ പുതിയ കോവിഡ് കേസ്; രോഗം പകര്‍ന്നത് വിക്ടോറിയയില്‍ നിന്നുമെത്തി ക്വാറന്റൈനില്‍ പോകാത്ത രണ്ട് യുവതികളില്‍ നിന്നും; ഇവര്‍ ഇടപഴകിയ ഇടങ്ങളിലെത്തിയവര്‍ ക്വാറന്‍ൈനില്‍ പോകാനും റിപ്പോര്‍ട്ട് ചെയ്യാനും കടുത്ത നിര്‍ദേശം
ക്യൂന്‍സ്ലാന്‍ഡിലേക്ക് വിക്ടോറിയയില്‍ നിന്നുമെത്തിയ രണ്ട് സ്ത്രീകളില്‍ നിന്നും മൂന്നാമതൊരാളിലേക്ക് കോവിഡ് പകര്‍ന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. വിക്ടോറിയയില്‍ നിന്നുമെത്തിയ ഈ രണ്ട് സ്ത്രീകള്‍ ക്വാറന്റൈനില്‍ പോകാത്തതിനെ തുടര്‍ന്നാണ് ഈ പ്രശ്‌നമുണ്ടായിരിക്കുന്നത്. സൗത്ത് ഓഫ് ബ്രിസ്ബാനിലുള്ള ലോഗനിലുള്ള ആള്‍ക്കാണ് ഇവരിലൊരാളില്‍  നിന്നും

More »

ഓസ്‌ട്രേലിയയില്‍ കോവിഡ് വീണ്ടും പടരുന്നതിനാല്‍ വിവിധ സ്റ്റേറ്റുകളും ടെറിട്ടെറികളും വ്യത്യസ്തമായ രീതിയില്‍ അതിര്‍ത്തി നിയന്ത്രണങ്ങളും പ്രവേശന മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തി; കൊറോണ ശക്തമായ വിക്ടോറിയയില്‍ നിന്നുള്ളവര്‍ക്ക് മിക്കയിടങ്ങളിലും നിയന്ത്രണം
 ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകള്‍ വീണ്ടും പെരുകി വരുന്നതിനാല്‍ സ്റ്റേറ്റ്, ടെറിട്ടെറി ഗവണ്‍മെന്റുകള്‍ അതിര്‍ത്തികളില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.ഇതിനെ തുടര്‍ന്ന് ഇന്റര്‍‌സ്റ്റേറ്റ് സഞ്ചാരങ്ങള്‍ കടുത്ത തോതില്‍ പരിമിതപ്പെടുത്താനും നീക്കം നടക്കുന്നുണ്ട്. രാജ്യത്തെ ഓരോ ഗവണ്‍മെന്റുകളും പെരുകുന്ന കൊറോണയെ വ്യത്യസ്തമായ രീതിയിലാണ് കൈകാര്യം

More »

ഓസ്‌ട്രേലിയയില്‍ കോവിഡ് കാരണം മെഡിക്കെയര്‍ ഫണ്ടിംഗില്‍ വരുത്തിയ അഴിച്ച് പണി വന്‍ പ്രത്യാഘാതമുണ്ടാക്കും;ഹൃദ്രോഗികള്‍ക്ക് ലൈഫ് സേവിംഗ് കെയര്‍ ലഭിക്കുന്നതില്‍ തടസങ്ങളുണ്ടായി കൂടുതല്‍ മരണമുണ്ടാക്കുമെന്ന ആശങ്ക ശക്തം
ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രമാണിച്ച് മെഡിക്കെയര്‍ ഫണ്ടിംഗില്‍ വരുത്തിയ നിര്‍ണായകമായ മാറ്റങ്ങള്‍ രോഗികള്‍ ലൈഫ് സേവിംഗ് കെയര്‍ ആക്‌സസ് ചെയ്യുന്നതിന് തടസമുണ്ടാക്കുമെന്ന മുന്നറിയിപ്പേകി ജിപിമാര്‍ രംഗത്തെത്തി. പതിവ് ഹാര്‍ട്ട്‌പ്രൊസിജിയറുകള്‍ക്കുള്ള മെഡികെയര്‍ ഫണ്ടിംഗില്‍ അപമാനകരമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത് ദൂരവ്യാപകമായ

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി