Australia

ഓസ്ട്രേലിയയില്‍ വിക്ടോറിയയിലും എന്‍എസ്ഡബ്ല്യൂവിലും കോവിഡ് കേസുകളേറുന്നത് ആശങ്കയേറ്റുന്നു; വിക്ടോറിയയില്‍ രണ്ടാം കൊറോണ തരംഗമായേക്കുമെന്ന് മുന്നറിയിപ്പ്; 20 ശതമാനം പേര്‍ക്കും ആശുപത്രി വാസം വേണ്ടി വരുന്നു; എന്‍എസ്ഡബ്ല്യൂവില്‍ പ്രാദേശികപ്പകര്‍ച്ച രൂക്ഷം
 ഓസ്ട്രേലിയയിലെ ജനപ്പെരുപ്പമേറിയ രണ്ട് സ്റ്റേറ്റുകളായ വിക്ടോറിയയിലും എന്‍എസ്ഡബ്ല്യൂവിലും ഗുരുതരമായ തോതില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നത് കടുത്ത ആശങ്കക്ക് വഴിയൊരുക്കുന്നു. നിലവിലെ സാഹചര്യത്തില്‍ വിക്ടോറിയയില്‍ രണ്ടാം കൊറോണ മരണ തരംഗം ആഞ്ഞടിക്കാന്‍ പോവുകയാണോ എന്ന ആശങ്കയും ശക്തമാണ്.അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ വിക്ടോറിയയില്‍ കോവിഡ് പിടിപെട്ട് ആശുപത്രിയിലാകുന്നവരുടെ എണ്ണം ഇരട്ടിച്ചിരിക്കുകയാണ്.           നിലവില്‍ 105 കോവിഡ് രോഗികളാണ് വിക്ടോറിയന്‍ ഹോസ്പിറ്റലുകളിലുള്ളത്. ഇവരില്‍ 25 ശതമാനത്തിലധികം പേര്‍ ഐസിയുവിലുമാണെന്നത് ആശങ്കയേറ്റുന്നു.സ്റ്റേറ്റില്‍ ഇത്തരത്തില്‍ പുതിയ രോഗികളേറുന്നത് തുടരുമെന്ന ആശങ്കയും ശക്തമാണ്.നിലവില്‍ കോവിഡ് രോഗികളില്‍ 10 മുതല്‍ 20 ശതമാനം വരെ വരുന്നവര്‍ക്ക് ആശുപത്രി വാസം വേണ്ടി വരുന്നുവെന്നും ഇത്

More »

ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി കാരണം തൊഴില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ ജോബ് ട്രെയിനര്‍ പ്രോഗ്രാം ; ഒരു ബില്യണ്‍ ഡോളര്‍ മുടക്കിയുള്ള പദ്ധതിയിലൂടെ സ്‌കൂള്‍ ലീവര്‍മാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി തൊഴില്‍ നേടാന്‍ സഹായിക്കും
 ഓസ്ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി കാരണം തൊഴില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നവരെ സഹായിക്കാന്‍ ബില്യണ്‍ ഡോളര്‍ മുടക്കിയുള്ള ജോബ് ട്രെയിനല്‍ പ്രോഗ്രാം ആരംഭിക്കാന്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള തൊഴിലുകള്‍ക്കായി പരിശീലനം നല്‍കുന്നതിനോ അല്ലെങ്കില്‍ റീ-സ്‌കില്ലിംഗ് ചെയ്യുന്നതിനോ

More »

സൗത്ത് ഹോബര്‍ട്ടിലെ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ; ഗുരുതരാവസ്ഥയിലായവര്‍ ആശുപത്രി വിട്ടു; വീട്ടിലെ ചാര്‍കോള്‍ ഗ്രില്ലില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് ഒമ്പത് കുട്ടികളടക്കം 11 പേര്‍ അപകടത്തില്‍ പെട്ടു
സൗത്ത് ഹോബര്‍ട്ടിലെ വീട്ടില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയേറ്റ 11 പേര്‍ ആശുപത്രി വിട്ടു. ഇവിടുത്തെ വീട്ടില്‍ ഉപയോഗിച്ചിരുന്ന ചാര്‍കോള്‍ ഗ്രില്ലില്‍ നിന്നാണ് വിഷബാധയുണ്ടായിരിക്കുന്നത്. അപകടം നടന്നതിനെ തുടര്‍ന്ന് 000 നമ്പറില്‍ വിളിയെത്തിയതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 2.30ന് നാല് ആംബുലന്‍സുകള്‍ ഈ വീട്ടിലേക്ക് കുതിച്ചെത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ

More »

മെല്‍ബണിലെ അല്‍-തക്‌വ കോളജുമായി ബന്ധപ്പെട്ട കോവിഡ് കേസുകള്‍ പെരുകുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു; 147 കേസുകള്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടായി; കൊറോണഭീഷണിയില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് സുരക്ഷിതമാണോയെന്ന ചോദ്യമുയരുന്നു
മെല്‍ബണിലെ അല്‍-തക്‌വ കോളജില്‍ കോവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതിനാല്‍ ലോക്ക്ഡൗണിനിടെ സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്ക മുമ്പില്ലാത്ത വിധത്തില്‍ കനത്തുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ആശങ്ക രേഖപ്പെടുത്തി 150ഓളം രക്ഷിതാക്കള്‍ മുന്നോട്ട് വന്നിട്ടുമുണ്ട്.  ഈ സ്‌കൂളുമായി ബന്ധപ്പെട്ട് ഏതാണ്ട് 150 കോവിഡ്

More »

എന്‍എസ്ഡബ്ല്യൂ, ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി എന്നിവയുമായുള്ള അതിര്‍ത്തികള്‍ തുറക്കില്ലെന്ന് സൗത്ത് ഓസ്‌ട്രേലിയ ; കാരണം സിഡ്‌നിയില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നതിനാല്‍; അടുത്ത ആഴ്ച അതിര്‍ത്തികള്‍ തുറക്കാനുളള തീരുമാനം റദ്ദാക്കി
സിഡ്‌നിയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍  എന്‍എസ്ഡബ്ല്യൂ, ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി എന്നിവയുമായുള്ള അതിര്‍ത്തികള്‍ തുറക്കുന്നത് നീട്ടി വയ്ക്കാന്‍ സൗത്ത് ഓസ്‌ട്രേലിയ തീരുമാനിച്ചു.  ഈ രണ്ട് ഇടങ്ങളുമായി തങ്ങള്‍ പങ്ക് വയ്ക്കുന്ന അതിര്‍ത്തികള്‍ അടുത്ത ആഴ്ച തുറക്കാനുള്ള തീരുമാനം നിലവിലെ അപകടകരമായ സാഹചര്യത്തില്‍

More »

ഓസ്ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി മൂലമുള്ള തൊഴിലില്ലായ്മ നിരക്ക് ഇനിയുമുയരുമെന്ന് ട്രഷറര്‍;രാജ്യത്തെ എഫക്ടീവ് തൊഴിലില്ലായ്മ നിരക്ക് 13.1 ശതമാനത്തിലെത്തി; ഔദ്യോഗിക തൊഴിലില്ലായ്മാ നിരക്ക് 7.1 ശതമാനം
 ഓസ്ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി മൂലമുള്ള തൊഴിലില്ലായ്മ നിരക്ക് ഇനിയുമുയരുമെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി ട്രഷറര്‍ ജോഷ് ഫ്രൈഡെന്‍ബെര്‍ഗ് രംഗത്തെത്തി. ഇത് രാജ്യത്തിന് കടുത്ത സാമ്പത്തിക വെല്ലുവിളിയുയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.നിലവില്‍ രാജ്യത്തെ എഫക്ടീവ് തൊഴിലില്ലായ്മ നിരക്ക് 13.1 ശതമാനമാണ്. ഇത് ഇനിയുമേറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം

More »

വിക്ടോറിയയില്‍ ഒറ്റ രാത്രിക്കിടെ പുതിയ 177കോവിഡ് കേസുകള്‍ ; മെട്രൊപൊളിറ്റന്‍ മെല്‍ബണിലെയും മിച്ചെല്‍ ഷിറെയിലെയും ലോക്ക്ഡൗണ്‍ നീളുമെന്നുറപ്പ്; ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റികളുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്നു
 വിക്ടോറിയയില്‍ ഒറ്റ രാത്രിക്കിടെ പുതിയ  177കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. മൂന്ന് ദിവസങ്ങള്‍ക്കിടെ സ്റ്റേറ്റില്‍ പ്രതിദിന കോവിഡ് കേസുകള്‍ 200ല്‍ താഴെ പോകുന്നത് ഇതാദ്യമാണ്. എന്നാല്‍ ഇത്തരത്തില്‍ മരണസംഖ്യയില്‍ നേരിയ കുറവുണ്ടായത് കൊണ്ട് മാത്രം ആശ്വസിക്കാനായിട്ടില്ലെന്നും സ്റ്റേറ്റില്‍ രോഗത്തിന്റെ മൂര്‍ധന്യാവസ്ഥ എത്താന്‍ പോകുന്നതേയുള്ളുവെന്ന ആശങ്ക

More »

എന്‍എസ്ഡബ്ല്യൂ പബുകള്‍ അടക്കമുള്ള ലൈസന്‍സ്ഡ് വെന്യൂകളില്‍ കൊറോണ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നു; സന്ദര്‍ശിക്കാവുന്ന ഗ്രൂപ്പംഗങ്ങളുടെ എണ്ണം 20ല്‍ നിന്നും 10 ആക്കി വെട്ടിക്കുറയ്ക്കുന്നു; കാരണം സൗത്ത് വെസ്റ്റ് സിഡ്നി ഹോട്ടലിലെ പുതിയ കൊറോണ പടര്‍ച്ച
 കൊറോണ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായി എന്‍എസ്ഡബ്ല്യൂ പബുകളില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണത്തില്‍ കര്‍ക്കശമായ തോതില്‍ വെട്ടിക്കുറവ് വരുത്തുന്നു. ഇത് പ്രകാരം ലൈസന്‍സ് വെന്യൂകളില്‍ പുതിയ കടുത്ത നിയന്ത്രണങ്ങളാണ് സ്റ്റേറ്റ് ഗവണ്‍മെന്റ് ഏര്‍പ്പെടുത്താന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി ഇവിടങ്ങളില്‍ ബുക്ക് ചെയ്യാവുന്ന ഗ്രൂപ്പുകളില്‍ അടങ്ങിയിരിക്കാവുന്നവരുടെ

More »

ഓസ്ട്രേലിയയിലേക്കുള്ള യാത്രകള്‍ വേണ്ടന്ന് വയ്ക്കണമെന്ന് പൗരന്‍മാര്‍ക്ക് പുതിയ താക്കീതേകി ചൈന; ബീജിംഗിലെ ഓസ്ട്രേലിയക്കാര്‍ക്ക് മോറിസന്‍ നല്‍കിയ മുന്നറിയിപ്പിനുള്ള തിരിച്ചടി; ഹോംഗ്കോംഗിന്റെ പേരില്‍ ഇരുരാജ്യങ്ങളും തുടങ്ങിയ സ്പര്‍ധ വഷളാകുന്നു
ഓസ്ട്രേലിയയിലേക്കുള്ള യാത്രകള്‍ സാധ്യമാണെങ്കില്‍ വേണ്ടെന്ന് വയ്ക്കണമെന്ന നേരത്തത്തെ മുന്നറിയിപ്പ് തങ്ങളുടെ പൗരന്‍മാര്‍ക്ക് മേല്‍ കടുപ്പിച്ച് ചൈന രംഗത്തെത്തി. ഓസ്ട്രേലിയന്‍ ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ ചൈനീസ് പൗരന്മാരെ നീതിരഹിതമായി പരിശോധനകള്‍ക്ക് വിധേയമാക്കുന്നത് വര്‍ധിച്ച് വരുന്നുവെന്നും അവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കുന്നുവെന്നുമാണ് ചൈന ഇതിനുള്ള

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത