വിക്ടോറിയയില്‍ ഒറ്റ രാത്രിക്കിടെ പുതിയ 177കോവിഡ് കേസുകള്‍ ; മെട്രൊപൊളിറ്റന്‍ മെല്‍ബണിലെയും മിച്ചെല്‍ ഷിറെയിലെയും ലോക്ക്ഡൗണ്‍ നീളുമെന്നുറപ്പ്; ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റികളുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്നു

വിക്ടോറിയയില്‍ ഒറ്റ രാത്രിക്കിടെ പുതിയ  177കോവിഡ് കേസുകള്‍ ; മെട്രൊപൊളിറ്റന്‍ മെല്‍ബണിലെയും മിച്ചെല്‍ ഷിറെയിലെയും ലോക്ക്ഡൗണ്‍ നീളുമെന്നുറപ്പ്; ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റികളുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്നു

വിക്ടോറിയയില്‍ ഒറ്റ രാത്രിക്കിടെ പുതിയ 177കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. മൂന്ന് ദിവസങ്ങള്‍ക്കിടെ സ്റ്റേറ്റില്‍ പ്രതിദിന കോവിഡ് കേസുകള്‍ 200ല്‍ താഴെ പോകുന്നത് ഇതാദ്യമാണ്. എന്നാല്‍ ഇത്തരത്തില്‍ മരണസംഖ്യയില്‍ നേരിയ കുറവുണ്ടായത് കൊണ്ട് മാത്രം ആശ്വസിക്കാനായിട്ടില്ലെന്നും സ്റ്റേറ്റില്‍ രോഗത്തിന്റെ മൂര്‍ധന്യാവസ്ഥ എത്താന്‍ പോകുന്നതേയുള്ളുവെന്ന ആശങ്ക ശക്തമാണെന്നുമാണ് സ്റ്റേറ്റിലെ ചീഫ് ഹെല്‍ത്ത് ഓഫീസറായ ബ്രെറ്റ് സട്ടന്‍ പറയുന്നത്.


ഇതിനാല്‍ മെട്രൊപൊളിറ്റന്‍ മെല്‍ബണിലും മിച്ചെല്‍ ഷിറെയിലും ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത ലോക്ക്ഡൗണ്‍ എത്ര കാലം നീളുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് മുന്നറിയിപ്പേകുന്നു.പുതിയ കേസുകളില്‍ 151 എണ്ണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. പുതിയ കേസുകളില്‍ 25 എണ്ണം തിരിച്ചറിഞ്ഞ ഔട്ട്ബ്രേക്കുകളുമായി ബന്ധപ്പെട്ടവയാണ്. ഒരു കേസ് ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നതുമാണ്.നിലവില്‍ കൊറോണ പിടിപെട്ട 72 വിക്ടോറിയക്കാരാണ് ആശുപത്രികളിലുള്ളത്. ഇതില്‍ 17 പേര്‍ ഐസിയുവിലുമാണ്.

വിക്ടോറിയയില്‍ ഇതുവരെ 1612 പേരെ കോവിഡ് ബാധിച്ചുവെന്നാണ് പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് വെളിപ്പെടുത്തുന്നത്.സ്റ്റേറ്റില്‍ നിരവധി കോവിഡ് കേസുകള്‍ ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റികളില്‍ തിരിച്ചറിയുന്നുണ്ടെന്നാണ് ചീഫ് ഹെല്‍ത്ത് ഓഫീസറായ ബ്രെറ്റ് സട്ടന്‍ വെളിപ്പെടുത്തുന്നത്. എസെന്‍ഡണിലെ മാനറോക്ക് ലൈഫ് ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റിയുമായി ബന്ധപ്പെട്ട് 26 കേസുകള്‍ കണ്ടെത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. സ്റ്റേറ്റിലെ ഇത്തരം ഫെസിലിറ്റികളുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഔട്ട്ബ്രേക്കാണിത്. ഇതിന് പുറമെ വെറിബീയിലെ ഗ്ലെന്‍ഡെയില്‍ ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റിയുമായി ബന്ധപ്പെട്ട് 13 കേസുകളും വിന്‍ഡ്സറിലെ ജപ്പാറ സെന്‍ട്രല്‍ പാര്‍ക്ക് ഏയ്ജ്ഡ് കെയര്‍ ഹോമുമായി ബന്ധപ്പെട്ട് രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Other News in this category



4malayalees Recommends