ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി കാരണം തൊഴില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ ജോബ് ട്രെയിനര്‍ പ്രോഗ്രാം ; ഒരു ബില്യണ്‍ ഡോളര്‍ മുടക്കിയുള്ള പദ്ധതിയിലൂടെ സ്‌കൂള്‍ ലീവര്‍മാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി തൊഴില്‍ നേടാന്‍ സഹായിക്കും

ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി കാരണം തൊഴില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ ജോബ് ട്രെയിനര്‍ പ്രോഗ്രാം ; ഒരു ബില്യണ്‍ ഡോളര്‍ മുടക്കിയുള്ള പദ്ധതിയിലൂടെ സ്‌കൂള്‍ ലീവര്‍മാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി തൊഴില്‍ നേടാന്‍ സഹായിക്കും

ഓസ്ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി കാരണം തൊഴില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നവരെ സഹായിക്കാന്‍ ബില്യണ്‍ ഡോളര്‍ മുടക്കിയുള്ള ജോബ് ട്രെയിനല്‍ പ്രോഗ്രാം ആരംഭിക്കാന്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള തൊഴിലുകള്‍ക്കായി പരിശീലനം നല്‍കുന്നതിനോ അല്ലെങ്കില്‍ റീ-സ്‌കില്ലിംഗ് ചെയ്യുന്നതിനോ ഉള്ള പ്രോഗ്രാമാണിത്.


സ്‌കീമിന് വേണ്ടി വരുന്ന ഒരു ബില്യണോളം ഡോളറില്‍ 500 മില്യണ്‍ ഡോളര്‍ മാത്രമായിരിക്കും സര്‍ക്കാര്‍ നല്‍കുന്നത്. ശേഷിക്കുന്ന തുക സ്റ്റേറ്റുകളും ടെറിട്ടെറികളും കൂടിയായിരിക്കും വകയിരുത്തുന്നത്. കഴിഞ്ഞ ആഴ്ചത്തെ നാഷണല്‍ കാബിനറ്റ് യോഗത്തില്‍ വച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ഈ പദ്ധതി വിശദീകരിച്ചിരുന്നു. ഈ ആശയത്തെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളും ടെറിട്ടെറികളും പിന്തുണച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൊറോണക്കെടുതിയില്‍ നിന്നും കരകയറുന്നതിനായി ജോബ് ട്രെയിനര്‍ പ്രോഗ്രാം ആരംഭിക്കുന്നതിന് പുറമെ 1.5 ബില്യണ്‍ ഡോളര്‍ വകയിരുത്തിയുള്ള അപ്രന്റൈസിസ് ആന്‍ഡ് ട്രെയിനീ വേയ്ജ് സബ്സിഡി പ്രോഗ്രാമും ആരംഭിക്കുമെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു.കൊറോണ സൃഷ്ടിച്ച തൊഴില്‍ നഷ്ടത്തിന്റെ ആഘാതം കുറക്കാനായി സര്‍ക്കാര്‍ സമീപ കാലത്ത് വിവിധ പദ്ധികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ജോബ് കീപ്പര്‍, ജോബ് സീക്കര്‍, ജോബ് മേക്കര്‍ പ്രോഗ്രാമുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ജോബ് ട്രെയിനര്‍ സ്‌കീം നടപ്പിലാക്കാന്‍ പോകുന്നത്.

തൊഴിലുകള്‍ അന്വേഷിക്കുന്ന സ്‌കൂള്‍ ലീവര്‍മാരെ പരിശീലിപ്പിക്കാന്‍ അല്ലെങ്കില്‍ റീ-സ്‌കില്‍ ചെയ്യുന്നതിനായി രാജ്യമെമ്പാടും 3,40,700 പ്ലേസുകള്‍ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ഇന്റസ്ട്രികളുമായി ബന്ധപ്പെട്ട ഹ്രസ്വകാല കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ ലഭ്യമാക്കും. തീര്‍ത്തും സൗജന്യമോ അല്ലെങ്കില്‍ കുറഞ്ഞ ഫീസുള്ളതോ ആയ കോഴ്സുകളാണിവ.





Other News in this category



4malayalees Recommends