ഓസ്ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി മൂലമുള്ള തൊഴിലില്ലായ്മ നിരക്ക് ഇനിയുമുയരുമെന്ന് ട്രഷറര്‍;രാജ്യത്തെ എഫക്ടീവ് തൊഴിലില്ലായ്മ നിരക്ക് 13.1 ശതമാനത്തിലെത്തി; ഔദ്യോഗിക തൊഴിലില്ലായ്മാ നിരക്ക് 7.1 ശതമാനം

ഓസ്ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി മൂലമുള്ള തൊഴിലില്ലായ്മ നിരക്ക് ഇനിയുമുയരുമെന്ന് ട്രഷറര്‍;രാജ്യത്തെ എഫക്ടീവ് തൊഴിലില്ലായ്മ നിരക്ക് 13.1 ശതമാനത്തിലെത്തി; ഔദ്യോഗിക തൊഴിലില്ലായ്മാ നിരക്ക് 7.1 ശതമാനം

ഓസ്ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി മൂലമുള്ള തൊഴിലില്ലായ്മ നിരക്ക് ഇനിയുമുയരുമെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി ട്രഷറര്‍ ജോഷ് ഫ്രൈഡെന്‍ബെര്‍ഗ് രംഗത്തെത്തി. ഇത് രാജ്യത്തിന് കടുത്ത സാമ്പത്തിക വെല്ലുവിളിയുയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.നിലവില്‍ രാജ്യത്തെ എഫക്ടീവ് തൊഴിലില്ലായ്മ നിരക്ക് 13.1 ശതമാനമാണ്. ഇത് ഇനിയുമേറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഔദ്യോഗിക തൊഴിലില്ലായ്മാ നിരക്ക് 7.1 ശതമാനമാണെന്നും എന്നാല്‍ ഈ ആഴ്ചയുടെ ഒടുവില്‍ അത് ഇനിയും വര്‍ധിക്കുമെന്നും ട്രഷറര്‍ മുന്നറിയിപ്പേകുന്നു.


ഔദ്യോഗികമായി തൊഴില്‍ ഇല്ലാതായവരെ മാത്രമല്ല എഫക്ടീവ് തൊഴിലില്ലായ്മ നിരക്കില്‍ കണക്കാക്കുന്നത്. മറിച്ച് തൊഴില്‍ സേന വിട്ട് പോയവരെയും സീറോ അവേര്‍സില്‍ തൊഴില്‍ എടുക്കുന്നവരെയും ഇതില്‍ പെടുത്താറുണ്ട്. അത് നിലവില്‍ 13.3 ശതമാനമാണെന്നും ട്രഷറര്‍ പറയുന്നു.നിലവിലെ സാമ്പത്തിക വെല്ലുവിളി നിരവധി പേര്‍ അഭിമുഖീകരിക്കുന്നുവെന്ന് ചുരുക്കം. മേയ് മാസത്തില്‍ 227,700 തൊഴിലുകള്‍ ഇല്ലാതായെന്നും ഏപ്രിലില്‍ ആറ് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ പോയെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് ഔദ്യോഗിക തൊഴിലില്ലായ്മാ നിരക്കിന്റെ പുതിയ കണക്കുകള്‍ വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. തൊഴിലില്ലായ്മ നിരക്ക് ജൂണില്‍ പത്ത് ശതമാനമാകുമെന്നായിരുന്നു ട്രഷറി നേരത്തെ പ്രവചിച്ചിരുന്നത്. കോവിഡ് രാജ്യത്തെ വേട്ടയാടിയപ്പോള്‍ തന്നെ വര്‍ക്കിംഗ് അവേര്‍സുകള്‍ കുത്തനെ ഇടിഞ്ഞിരുന്നുവെന്നും അത് ഇനിയും വഷളാകുമെന്നും ട്രഷറര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നു.


Other News in this category



4malayalees Recommends