എന്‍എസ്ഡബ്ല്യൂ, ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി എന്നിവയുമായുള്ള അതിര്‍ത്തികള്‍ തുറക്കില്ലെന്ന് സൗത്ത് ഓസ്‌ട്രേലിയ ; കാരണം സിഡ്‌നിയില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നതിനാല്‍; അടുത്ത ആഴ്ച അതിര്‍ത്തികള്‍ തുറക്കാനുളള തീരുമാനം റദ്ദാക്കി

എന്‍എസ്ഡബ്ല്യൂ, ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി എന്നിവയുമായുള്ള അതിര്‍ത്തികള്‍ തുറക്കില്ലെന്ന്   സൗത്ത് ഓസ്‌ട്രേലിയ ; കാരണം സിഡ്‌നിയില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നതിനാല്‍; അടുത്ത ആഴ്ച അതിര്‍ത്തികള്‍ തുറക്കാനുളള തീരുമാനം റദ്ദാക്കി
സിഡ്‌നിയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ എന്‍എസ്ഡബ്ല്യൂ, ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി എന്നിവയുമായുള്ള അതിര്‍ത്തികള്‍ തുറക്കുന്നത് നീട്ടി വയ്ക്കാന്‍ സൗത്ത് ഓസ്‌ട്രേലിയ തീരുമാനിച്ചു. ഈ രണ്ട് ഇടങ്ങളുമായി തങ്ങള്‍ പങ്ക് വയ്ക്കുന്ന അതിര്‍ത്തികള്‍ അടുത്ത ആഴ്ച തുറക്കാനുള്ള തീരുമാനം നിലവിലെ അപകടകരമായ സാഹചര്യത്തില്‍ റദ്ദാക്കുന്നുവെന്നാണ് സൗത്ത് ഓസ്‌ട്രേലിയന്‍ പ്രീമിയറായ സ്റ്റീവന്‍ മാര്‍ഷല്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

രണ്ടിടങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകരെ ക്വാറന്റൈന്‍ ഇല്ലാതെ ജൂലൈ 20 മുതല്‍ സൗത്ത് ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചതും മാറിയ സാഹചര്യത്തില്‍ റദ്ദാക്കാന്‍ സൗത്ത് ഓസ്‌ട്രേലിയ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്‍എസ്ഡബ്ല്യൂവിലെ കോവിഡ് അവസ്ഥയുമായി ബന്ധപ്പെട്ട് വളരെ അധികം അനിശ്ചിതത്വമാണുള്ളതെന്നും അതിനാല്‍ അതിര്‍ത്തികള്‍ തുറക്കുന്നത് അപകടമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് സൗത്ത് ഓസ്‌ട്രേലിയയിലെ ട്രാന്‍സിഷന്‍ കമ്മിറ്റി ഈ നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നതെന്നാണ് മാര്‍ഷല്‍ പറയുന്നത്.

വെസ്റ്റേണ്‍ സിഡ്‌നിയിലെ കാസുലയിലെ ക്രോസ്‌റോഡ്‌സ് ഹോട്ടലില്‍ കോവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തിള്‍ സിഡ്‌നിയില്‍ അപകടകരമായ അവസ്ഥയാണുളളത്. ഇതിനെ സൂപ്പര്‍ സ്‌പ്രെഡ് ഇവന്റ് എന്നാണ് മാര്‍ഷല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അതിര്‍ത്തികള്‍ തുറക്കാതിരിക്കുന്നത് വളരെ അസൗകര്യമുണ്ടാക്കുമെന്നറിയാമെങ്കിലും നിലവില്‍ സൗത്ത് ഓസ്‌ട്രേലിയക്കാരുടെ ആരോഗ്യത്തിനു സുരക്ഷക്കുമാണ് മുന്‍ഗണനയേകുന്നതെന്നും അതിനാല്‍ അതിര്‍ത്തികള്‍ തുറക്കാനാവില്ലെന്നുമാണ് മാര്‍ഷല്‍ പറയുന്നത്.

Other News in this category



4malayalees Recommends