ഓസ്ട്രേലിയയില്‍ വിക്ടോറിയയിലും എന്‍എസ്ഡബ്ല്യൂവിലും കോവിഡ് കേസുകളേറുന്നത് ആശങ്കയേറ്റുന്നു; വിക്ടോറിയയില്‍ രണ്ടാം കൊറോണ തരംഗമായേക്കുമെന്ന് മുന്നറിയിപ്പ്; 20 ശതമാനം പേര്‍ക്കും ആശുപത്രി വാസം വേണ്ടി വരുന്നു; എന്‍എസ്ഡബ്ല്യൂവില്‍ പ്രാദേശികപ്പകര്‍ച്ച രൂക്ഷം

ഓസ്ട്രേലിയയില്‍ വിക്ടോറിയയിലും എന്‍എസ്ഡബ്ല്യൂവിലും കോവിഡ് കേസുകളേറുന്നത് ആശങ്കയേറ്റുന്നു; വിക്ടോറിയയില്‍ രണ്ടാം കൊറോണ തരംഗമായേക്കുമെന്ന് മുന്നറിയിപ്പ്; 20 ശതമാനം പേര്‍ക്കും ആശുപത്രി വാസം വേണ്ടി വരുന്നു; എന്‍എസ്ഡബ്ല്യൂവില്‍ പ്രാദേശികപ്പകര്‍ച്ച രൂക്ഷം

ഓസ്ട്രേലിയയിലെ ജനപ്പെരുപ്പമേറിയ രണ്ട് സ്റ്റേറ്റുകളായ വിക്ടോറിയയിലും എന്‍എസ്ഡബ്ല്യൂവിലും ഗുരുതരമായ തോതില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നത് കടുത്ത ആശങ്കക്ക് വഴിയൊരുക്കുന്നു. നിലവിലെ സാഹചര്യത്തില്‍ വിക്ടോറിയയില്‍ രണ്ടാം കൊറോണ മരണ തരംഗം ആഞ്ഞടിക്കാന്‍ പോവുകയാണോ എന്ന ആശങ്കയും ശക്തമാണ്.അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ വിക്ടോറിയയില്‍ കോവിഡ് പിടിപെട്ട് ആശുപത്രിയിലാകുന്നവരുടെ എണ്ണം ഇരട്ടിച്ചിരിക്കുകയാണ്.


നിലവില്‍ 105 കോവിഡ് രോഗികളാണ് വിക്ടോറിയന്‍ ഹോസ്പിറ്റലുകളിലുള്ളത്. ഇവരില്‍ 25 ശതമാനത്തിലധികം പേര്‍ ഐസിയുവിലുമാണെന്നത് ആശങ്കയേറ്റുന്നു.സ്റ്റേറ്റില്‍ ഇത്തരത്തില്‍ പുതിയ രോഗികളേറുന്നത് തുടരുമെന്ന ആശങ്കയും ശക്തമാണ്.നിലവില്‍ കോവിഡ് രോഗികളില്‍ 10 മുതല്‍ 20 ശതമാനം വരെ വരുന്നവര്‍ക്ക് ആശുപത്രി വാസം വേണ്ടി വരുന്നുവെന്നും ഇത് അപകടസാധ്യതയേറ്റുന്നുവെന്നുമാണ് വിക്ടോറിയയിലെ ചീഫ് ഹെല്‍ത്ത് ഓഫീസറായ ബ്രെറ്റ് സട്ടന്‍ മുന്നറിയിപ്പേകുന്നത്.

സൗത്ത് വെസ്റ്റ് സിഡ്നിയിലെ കാസുലയിലെ ക്രോസ്റോഡ്സ് ഹോട്ടല്‍ കേന്ദ്രീകരിച്ച് പുതിയ കൊറോണപ്പകര്‍ച്ച പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് എന്‍എസ്ഡബ്ല്യൂവില്‍ കൊറോണ ഭീഷണി ശക്തമായിരിക്കുന്നത്. ഇവിടെ രോഗികള്‍ പെരുകുന്ന പ്രവണത തുടര്‍ന്നാല്‍ വിക്ടോറിയയിലെ സ്ഥിതിയായിരിക്കും എന്‍എസ്ഡബ്ല്യൂവും വൈകാതെ നേരിടേണ്ടി വരുകയെന്ന ആശങ്കയും ശക്ത ാണ്.ക്രോസ്റോഡ്സ് ഹോട്ടല്‍ കേന്ദ്രമാക്കിയുള്ള കോവിഡ് പെരുപ്പം സ്റ്റേറ്റില്‍ പ്രാദേശിക പകര്‍ച്ച വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ എട്ടാഴ്ചയിലുണ്ടായതിനേക്കാള്‍ പ്രാദേശിക കൊറോണപ്പകര്‍ച്ച സ്റ്റേറ്റില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചിട്ടുണ്ടെന്നതും ആശങ്കയേറ്റുന്നു.

Other News in this category



4malayalees Recommends