മെല്‍ബണിലെ അല്‍-തക്‌വ കോളജുമായി ബന്ധപ്പെട്ട കോവിഡ് കേസുകള്‍ പെരുകുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു; 147 കേസുകള്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടായി; കൊറോണഭീഷണിയില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് സുരക്ഷിതമാണോയെന്ന ചോദ്യമുയരുന്നു

മെല്‍ബണിലെ അല്‍-തക്‌വ കോളജുമായി ബന്ധപ്പെട്ട കോവിഡ് കേസുകള്‍ പെരുകുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു; 147 കേസുകള്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടായി; കൊറോണഭീഷണിയില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് സുരക്ഷിതമാണോയെന്ന ചോദ്യമുയരുന്നു
മെല്‍ബണിലെ അല്‍-തക്‌വ കോളജില്‍ കോവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതിനാല്‍ ലോക്ക്ഡൗണിനിടെ സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്ക മുമ്പില്ലാത്ത വിധത്തില്‍ കനത്തുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ആശങ്ക രേഖപ്പെടുത്തി 150ഓളം രക്ഷിതാക്കള്‍ മുന്നോട്ട് വന്നിട്ടുമുണ്ട്. ഈ സ്‌കൂളുമായി ബന്ധപ്പെട്ട് ഏതാണ്ട് 150 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഈ ആശങ്ക ശക്തമായിരിക്കുന്നത്.

ഈ സ്‌കൂളില്‍ കോവിഡ് ബാധിച്ചെത്തിയ ആരില്‍ നിന്നോ ഇവിടെ പഠിക്കുന്ന 12 കാരിയായ ഹന്നായ്ക്ക് ജൂണ്‍ അവസാനം കോവിഡ് ബാധിച്ചുവെന്ന സംശയത്താലായിരുന്നു തുടക്കം. ഹെല്‍ത്ത് കെയര്‍ വര്‍ക്കറായിരുന്ന ഷാസെലി ഒസ്മാന്റെ മകളാണ് ഹന്നാ. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ ടെസ്റ്റില്‍ ഹന്നായ്ക്ക് നെഗറ്റീവ് റിസള്‍ട്ടായിരുന്നു. പക്ഷേ 17കാരിയായ സഹോദഹി നഹ്ലിക്ക് പോസിറ്റീവ് റിസള്‍ട്ടായിരുന്നു. ഈ കോളജുമായി ബന്ദപ്പെട്ട കൊറോണ ക്ലസ്റ്റര്‍ വരും നാളുകളില്‍ പെരുകുകയായിരുന്നു.

ഇവിടുത്തെ ഗ്രേഡ് സിക്‌സ് ടീച്ചറില്‍ നിന്നായിരുന്നു കോവിഡ് പൊട്ടിപ്പുറപ്പെട്ടതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഒരു ഫാമിലി ഗാദറിംഗില്‍ നിന്നായിരുന്നു ഇവര്‍ക്ക് കോവിഡ് പിടിപെട്ടത്.തുടര്‍ന്ന് ഈ ടീച്ചറില്‍ നിന്നും അത് വിദ്യാര്‍ത്ഥികളിലേക്കും സഹപ്രവര്‍ത്തകരിലേക്കും പകരുകയുമായിരുന്നു.നിലവില്‍ കൃത്യമായി പറഞ്ഞാല്‍ 147 കോവിഡ് കേസുകളാണ് ഈ കോളജുമായി ബന്ധപ്പെട്ടിട്ടുള്ളത്. ഇവരില്‍ 76 പേര്‍ വിദ്യാര്‍ത്ഥികളും 28 പേര്‍ സ്റ്റാഫുകളും 16 പേര്‍ നേരിട്ട് സമ്പര്‍ക്കമുണ്ടായവരും 27 പേര്‍ നിരീക്ഷണത്തിലുളളവരുമാണ്.

Other News in this category



4malayalees Recommends