Canada

കനേഡിയന്‍ പൗരത്വം കുടിയേറ്റക്കാര്‍ക്ക് അനുവദിക്കുന്ന കാര്യത്തില്‍ 2024 ആകുമ്പോഴേക്കും 40 ശതമാനം വര്‍ധനവുണ്ടാകും; നാച്വറലൈസേഷന്‍ നിരക്കില്‍ ഒഇസിഡിയില്‍ കാനഡ മുന്‍പന്തിയില്‍; 91 ശതമാനം കുടിയേറ്റക്കാര്‍ക്കും പത്ത് വര്‍ഷത്തിനുള്ളില്‍ പൗരത്വം നല്‍കുന്നു
2024 ആകുമ്പോഴേക്കും കുടിയേറ്റക്കാര്‍ക്ക് കനേഡിയന്‍ പൗരത്വം അനുവദിക്കുന്ന കാര്യത്തില്‍ 40 ശതമാനം പെരുപ്പമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ ദശാബ്ദത്തില്‍ ഇത് സംബന്ധിച്ച നയത്തില്‍ മാറ്റങ്ങളുണ്ടാക്കിയതിനെ തുടര്‍ന്ന് കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കുന്നതില്‍ അഥവാ നാച്വറലൈസേഷന്‍ നിരക്കുകളില്‍ വന്‍ കുറവുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് അടുത്തിടെ വരുത്തിയ പരിഷ്‌കാരങ്ങള്‍ മൂലം ഇക്കാര്യത്തില്‍ പുരോഗതിയുണ്ടായിത്തുടങ്ങിയിരിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കുന്നതില്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോ-ഓപറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്(ഒഇസിഡി) രാജ്യങ്ങള്‍ക്കിടയില്‍ കാനഡ മുന്‍പന്തിയിലാണെന്നാണ് 2018ല്‍ ഒഇസിഡി നടത്തിയ ഒരു പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്. അതായത് കാനഡയിലെത്തുന്ന

More »

കാനഡയിലെ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍; പ്രതികൂലമായ കാലാവസ്ഥയും രാഷ്ട്രീയക്കാരുടെ കഥകേടും ബാങ്കുകളിലെ കടവും കാരണം കര്‍ഷകര്‍ വലയുന്നു; വിളവാണെങ്കില്‍ പ്രതിവര്‍ഷം ഇടിഞ്ഞ് താഴുന്നു; പുതിയവര്‍ കാര്‍ഷികമേഖലയിലേക്ക് വരാന്‍ മടിച്ച് നില്‍ക്കുന്നു
പലവിധ പ്രതികൂല ഘടകങ്ങളാല്‍ കാനഡയിലെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പ്രതികൂലമായ കാലാവസ്ഥയും രാഷ്ട്രീയക്കാരുടെ അമിത പിടിവാശിയും ഭരണനേതൃത്വത്തിന്റെ യുക്തിയില്ലാത്ത തീരുമാനങ്ങളും ബാങ്കുകളിലെ കടബാധ്യതകളും അവരെ ശ്വാസം മുട്ടിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കാര്‍ഷികവൃത്തി തുടരാന്‍

More »

എക്സ്പ്രസ് എന്‍ട്രി; 130ാമത്തെ ഡ്രോ നവംബര്‍ 13ന് നടന്നു; 472 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3600 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള 130ാമത്തെ ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ നവംബര്‍ 13ന്  നടത്തി. 472 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3600 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്.മേയ് ഒന്നിന്

More »

മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം 180 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിആറിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ഇന്‍വിറ്റേഷനുകള്‍ നല്‍കി; ഡ്രോ നടന്നത് നവംബര്‍ ഏഴിന്
നവംബര്‍ ഏഴിന് നടന്ന ഡ്രോയിലൂടെ മാനിട്ടോബ 180 സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍, ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍, എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിന് അപേക്ഷിക്കുന്നതിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി ഇന്‍വിറ്റേഷനുകള്‍ നല്‍കി. സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിട്ടോബ, സ്‌കില്‍ഡ് വര്‍ക്കര്‍ ഓവര്‍സീസ്,

More »

കാനഡക്കാര്‍ക്ക് കുടിയേറ്റത്തോടുളള പിന്തുണയേറുന്നു; രാജ്യത്തേക്ക് കൂടുതല്‍ കുടിയേറ്റമുണ്ടെന്ന അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ 63 ശതമാനം; കുടിയേറ്റത്തിലൂടെ സാമ്പത്തിക പുരോഗതിയെന്ന് പത്തില്‍ എട്ട് പേരും; കുടിയേറ്റക്കാര്‍ക്ക് ശുഭവാര്‍ത്ത
കാനഡയിലേക്ക് വളരെ കൂടുതല്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നുവെന്ന അഭിപ്രായത്തോട് വിയോജിക്കുന്നവര്‍  വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ സര്‍വേഫലം വെളിപ്പെടുത്തുന്നു.അതായത് കുടിയേറ്റത്തോട് പോസിറ്റീവ് മനോഭാവം പുലര്‍ത്തുന്നവര്‍ ഇക്കഴിഞ്ഞ ഏപ്രിലിനും ഒക്ടോബറിനുമിടയില്‍ വര്‍ധിച്ചിരിക്കുകയാണ്.  എന്‍വിറോണിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഏറ്റവും പുതിയ

More »

കാനഡയിലെ മാരിടൈം സ്റ്റേറ്റുകളില്‍ ദശാബ്ദങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ ജനപ്പെരുപ്പം; പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്, നോവ സ്‌കോട്ടിയ, ന്യൂബ്രുന്‍സ് വിക്ക്, എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചത് ജനസംഖ്യാവളര്‍ച്ച കുത്തനെയാക്കി
കാനഡയിലെ സമുദ്രതീരത്തുള്ള പ്രവിശ്യകളില്‍ അഥവാ മാരിടൈം പ്രൊവിന്‍സുകളില്‍ ദശാബ്ദങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ ജനപ്പെരുപ്പമുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇത് പ്രകാരം പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്, നോവ സ്‌കോട്ടിയ, ന്യൂബ്രുന്‍സ് വിക്ക്, എന്നീ പ്രവിശ്യകളില്‍ കുടിയേറ്റം അവിടുത്തെ ജനസംഖ്യ ഏറ്റവും വേഗത്തില്‍ വളരുന്നതില്‍ നിര്‍ണായക പങ്ക്

More »

ക്യൂബെക്ക് 2020ല്‍ പുതിയ 44,500 പെര്‍മന്റ് റെസിഡന്റുമാര്‍ക്ക് അവസരം നല്‍കും; 59 ശതമാനം പേരുമെത്തുക എക്കണോമിക് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളിലൂടെ; 2020ത്തോടെ പ്രതിവര്‍ഷം 50,000ത്തിലധികം പേര്‍ക്ക് അവസരം
ക്യൂബെക്ക് 2020ല്‍ പുതിയ 44,500 പെര്‍മന്റ് റെസിഡന്റുമാര്‍ക്ക് അവസരം നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഇതിന് പുറമെ ക്യൂബെക്ക്  അടുത്ത വര്‍ഷം 24,700 സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഇഷ്യൂ ചെയ്യുന്നതായിരിക്കും. ഇക്കഴിഞ്ഞ ദിവസം പ്രവിശ്യയിലെ ഇമിഗ്രേഷന്‍ മിനിസ്ട്രിയാണ് ഈ പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.2020ല്‍ ക്യൂബെക്കിലേക്കെത്തുന്ന പുതിയ കുടിയേറ്റക്കാരില്‍ 59 ശതമാനം പേരും

More »

ക്യൂബെക്ക് സെപ്റ്റംബര്‍ 25ന് നടന്ന ഡ്രോയിലൂടെ 169 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കി; ജൂലൈയ്ക്ക് ശേഷം ഇന്‍വിറ്റേഷനുകള്‍ ലഭിച്ചിരിക്കുന്നത് മൊത്തം 1595 ക്യൂഎസ്ഡബ്ല്യൂപി ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സെപ്റ്റംബര്‍ 25ന് നടന്ന ഏറ്റവും പുതിയ അരിമ ഡ്രോയില്‍ ക്യൂബെക്ക് 169 സ്‌കില്‍ഡ് വര്‍ക്കര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കി. ജൂലൈയ്ക്ക് ശേഷം അരിമ പോര്‍ട്ടലില്‍ പ്രൊഫൈലുള്ള മൊത്തം 1595 ക്യൂബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം(ക്യൂഎസ്ഡബ്ല്യൂപി)  ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്.  2019 ജൂണ്‍ 16ന് നിയമമാക്കിയ

More »

ബ്രിട്ടീഷ് കൊളംബിയ എക്‌സ്പ്രസ് എന്‍ട്രി ബിസി ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌കില്‍സ് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും 62 ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തു; പരിഗണിച്ചത് സ്‌കില്‍ഡ് വര്‍ക്കര്‍ -ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് കാറ്റഗറികളിലുള്ളവരെ
ബ്രിട്ടീഷ് കൊളംബിയ ഒക്ടോബര്‍ 22ന് നടന്ന ഡ്രോയില്‍ എക്‌സ്പ്രസ് എന്‍ട്രി ബിസി ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌കില്‍സ് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും  പുതിയ ടെക് പൈലറ്റ് ഇന്‍വിറ്റേഷനുകള്‍ നല്‍കി. ടെക് പൈലറ്റിന്റെ 29 അര്‍ഹമായ തൊഴിലുകളില്‍ സാധുതയുള്ള ജോബ് ഓഫറുള്ളവര്‍ക്കാണ് ഇപ്രാവശ്യത്തെ ഡ്രോയില്‍ 62 ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്. എക്‌സ്പ്രസ്

More »

കാനഡയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 20,000 പേര്‍ കോളജുകളില്‍ ഹാജരായില്ലെന്ന് റിപ്പോര്‍ട്ട്

കാനഡയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 20,000 പേര്‍ കോളജുകളില്‍ ഹാജരായില്ലെന്ന് റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയാണ് (ഐആര്‍സിസി) റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ എത്തിയവരുടെ കണക്കാണിത്. പല

പ്രതിവര്‍ഷം 14 ലക്ഷം രൂപയുടെ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് പഠനത്തിനായി കാനഡയിലേക്ക് പോയി, അവിടെ വെയ്റ്ററിന്റെ ജോലി ചെയ്തു ; ജീവിത അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ വംശജന്‍

കാനഡയിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ട ചിലതുണ്ട്. ജീവിതം മെച്ചപ്പെടുത്താനുള്ള യാത്രയില്‍ പല സാഹചര്യങ്ങളിലൂടെയും കടന്നുപോകേണ്ടിവരും. ദേവ് മിത്ര എന്ന ഇന്ത്യന്‍ സംരംഭകനാണ് ഒരു പോഡ്കാസ്റ്റിനിടെ വിദേശ രാജ്യത്ത് വിദ്യാര്‍ത്ഥിയായിരിക്കെ താന്‍ നടത്തിയ

കാനഡയിലെ ഫാമിലി ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് ; പുതിയ മാറ്റം ജനുവരി 21 മുതല്‍

രാജ്യാന്തര വിദ്യാര്‍ത്ഥികള്‍, വിദേശ തൊഴിലാളികള്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റില്‍ കാനഡ മാറ്റം വരുത്തുന്നു. ജനുവരി 21 മുതലായിരിക്കും ഇതു നടപ്പില്‍ വരുത്തുക. വിശദ വിവരങ്ങളും അന്നു പ്രഖ്യാപിക്കും. രാജ്യാന്തര വിദ്യാര്‍ത്ഥികളുടേയും തൊഴിലാളികളുടേയും

കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി കനേഡിയന്‍ പാര്‍ലമെന്റ് അംഗവും ഇന്ത്യന്‍ വംശജനുമായ ചന്ദ്ര ആര്യ

കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി കനേഡിയന്‍ പാര്‍ലമെന്റ് അംഗവും ഇന്ത്യന്‍ വംശജനുമായ ചന്ദ്ര ആര്യ. ജസ്റ്റിന്‍ ട്രൂഡോയുടെ രാജിയ്ക്ക് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ താന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം

ഇലോണ്‍ മസ്‌ക് കാനഡയില്‍ കൂടുതല്‍ ടെസ്ല ഫാക്ടറികള്‍ തുടങ്ങണം, രാജ്യത്തിന്റെ സാമ്പത്തിക ശേഷി വളര്‍ത്താന്‍ സഹകരിക്കണമെന്ന് പിയറി പൊയ്‌ലിവര്‍

ജസ്റ്റിന്‍ ട്രൂഡോയുടെ ഭരണപരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിയെ നശിപ്പിച്ചുവെന്നതും അതിനാല്‍ ഇലോണ്‍ മസ്‌ക് കാനഡയില്‍ കൂടുതല്‍ ടെസ്ല ഫാക്ടറികള്‍ തുടങ്ങണമെന്നുമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും പ്രതിപക്ഷ ലീഡറുമായ പിയറി പൊയ്ലിവര്‍

കാനഡയെ വില്‍പ്പനയ്ക്ക് വച്ചിട്ടില്ല, ഇപ്പോഴെന്നല്ല, ഒരിക്കലുമില്ല, തങ്ങള്‍ അഭിമാനികളാണ് ; ട്രംപിന് താക്കീതുമായി ജഗ്മീത് സിങ്

കാനഡയെ അമേരിക്കയില്‍ ലയിപ്പിക്കാമെന്ന് പറഞ്ഞ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കര്‍ശന താക്കീതുമായി ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി) നേതാവ് ജഗ്മീത് സിങ്. മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാരില്‍ സഖ്യകക്ഷിയായിരുന്നു