കാനഡയിലെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റിന്റെ ഭാവിയെക്കുറിച്ച് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ വിശദീകരിക്കാനൊരുങ്ങുന്നു; സ്റ്റീഫന്‍ പോളോസിന്റെ നിര്‍ണായക പ്രസംഗം മോര്‍ട്ട്‌ഗേജ് തേടുന്നവര്‍ക്ക് വഴികാട്ടും; 2018ല്‍ വീട് വില്‍പന ഇടിഞ്ഞ് താണു

കാനഡയിലെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റിന്റെ ഭാവിയെക്കുറിച്ച് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ വിശദീകരിക്കാനൊരുങ്ങുന്നു; സ്റ്റീഫന്‍ പോളോസിന്റെ നിര്‍ണായക പ്രസംഗം മോര്‍ട്ട്‌ഗേജ് തേടുന്നവര്‍ക്ക് വഴികാട്ടും; 2018ല്‍ വീട് വില്‍പന ഇടിഞ്ഞ് താണു
കാനഡയിലെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റിന്റെ ഭാവിയെക്കുറിച്ച് ബാങ്ക് ഓഫ് കാനഡ ഗവര്‍ണറായ സ്റ്റീഫന്‍ പോളോസ് തിങ്കളാഴ്ച വിന്നിപെഗ് ബോര്‍ഡ് ഓഫ് ട്രേഡിനോട് സംസാരിക്കുമെന്ന് റിപ്പോര്‍ട്ട്.പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം 1.45ന് അദ്ദേഹം ഈ വിഷയത്തെ അധികരിച്ച് സംസാരിക്കുകയും തുടര്‍ന്ന് 3.30ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമേകുകയും ചെയ്യും. ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് പലിശനിരക്ക് 1.75 ശതമാനമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം പോളോസ് നടത്തിയിരുന്നു.

2019ലേക്കുള്ള സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷ 1.2 ശതമാനത്തിലേക്ക് അന്ന് അദ്ദേഹം താഴ്ത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ നടത്തിയ പ്രവചനമനുസരിച്ച് ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച 1.7 ശതമാനമായിരിക്കുമെന്ന പ്രവചനം നടത്തിയിരുന്നു. ഇതില്‍ നിന്നുള്ള താഴ്ന്ന വളര്‍ച്ചാ പ്രതീക്ഷയാണ് തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ബി-20 റെഗുലേഷന്‍ (സ്‌ട്രേസ് ടെസ്റ്റ്) കാരണം 2018ല്‍ 40,000ത്തില്‍ കുറവ് വീടുകള്‍ മാത്രം 2018ല്‍ വിറ്റ് പോയ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കാനഡയിലെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റിനെ കുറിച്ച് പോളോസ് ആധികാരികമായ സംസാരിക്കാനെത്തുന്നതെന്നതും നിര്‍ണായകമാണ്.

രാജ്യത്തെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റ് നേരിടുന്ന ഇത്തരം ആനുകാലിക പ്രശ്‌നങ്ങള്‍ അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടുമെന്നാണ് കരുതുന്നത്. പുതിയ നിയമം കൂടുതലായി ബാധിച്ചിരിക്കുന്നത് ടൊറന്റോ, വാന്‍കൂവര്‍ എന്നീ മാര്‍ക്കറ്റുകളെയും ഫസ്റ്റ് ടൈം ബയര്‍മാരെയുമാണ്. ടിഡി എക്കണോമിക്‌സില്‍ നിന്നുള്ള പുതിയ ഗവേഷണത്തിലൂടെയാണ് ഈ പ്രവണത കണ്ടെത്തിയിരിക്കുന്നത്. മാര്‍ക്കറ്റില്‍ താരതമ്യേന കുറച്ച് വീടുകള്‍ മാത്രമേ വില്‍പനക്കുള്ളുവെന്നും ഈ ഗവേഷണത്തിലൂടെ കണ്ടെത്തിയിരുന്നു.

Other News in this category



4malayalees Recommends