ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍
ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം.

പല ഡോക്ടര്‍മാരും തങ്ങളുടെ മെഡിക്കല്‍ പ്രാക്ടീസുകളെ കോര്‍പ്പറേഷനുകളാക്കി മാറ്റുകയും, തങ്ങളുടെ നിക്ഷേപങ്ങള്‍ റിട്ടയര്‍മെന്റിനായി ഇവിടെ നിക്ഷേപിക്കുകയും ചെയ്യുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് കാത്‌ലീന്‍ റോസ് പറഞ്ഞു.

ഗവണ്‍മെന്റിന്റെ ടാക്‌സ് പരിഷ്‌കരണം ഈ നിക്ഷേപങ്ങള്‍ക്ക് മേലുള്ള നികുതി വര്‍ദ്ധിപ്പിക്കും. ഇത് പെന്‍ഷന്‍ കാലത്ത് ഡോക്ടര്‍മാരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതിന് പുറമെ മാറ്റത്തിലൂടെ കാനഡയ്ക്ക് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നതും, നിലനിര്‍ത്തുന്നതും ബുദ്ധിമുട്ടായി മാറുമെന്നും റോസ് വാദിക്കുന്നു. ടാക്‌സ് മാറ്റത്തിനെതിരെ വ്യാപകമായ രോഷമാണ് കാനഡയില്‍ ഉയരുന്നത്. ധനികരായ കാനഡക്കാരെയും, ബിസിനസ്സുകാരെയുമാണ് ഇത് ബാധിക്കുകയെന്നാണ് കരുതുക. ഇതിന് പിന്നാലെയാണ് ഡോക്ടര്‍മാരും പദ്ധതിയെ വിമര്‍ശിച്ച് രംഗത്ത് വന്നത്.

Other News in this category



4malayalees Recommends