അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്
ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍ കൂടുതല്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. എന്നാല്‍ സപ്തംബര്‍ മുതല്‍ താല്‍ക്കാലിക റസിഡന്‍സിയുടെ കാര്യത്തില്‍ കാനഡ പരിധി കൊണ്ടുവരുമ്പോള്‍ ഇതില്‍ എന്ത് മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് കണ്ടറിയേണ്ടതുണ്ട്.

വിദ്യഭ്യാസത്തിനായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറുന്നത് ഇന്ന് ആഗോളതലത്തില്‍ തന്നെ വലിയ രീതിയില്‍ ചര്‍ച്ചയാവുന്നുണ്ട്. കേരളത്തിലുള്‍പ്പടെ ഈ കുടിയേറ്റം വലിയ പ്രതിസന്ധിയാകുമെന്ന തരത്തിലുള്ള വിലയിരുത്തലുമുണ്ട്. ഇതിനിടയില്‍ അമേരിക്കയേക്കാള്‍ കാനഡയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നതിനായി കൂടുതല്‍ തെരഞ്ഞടുക്കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അമേരിക്കയിലെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കാനഡയേക്കാള്‍ കൂടുതല്‍ കര്‍ശനമാണ് എന്നതാണ് വിദ്യാര്‍ത്ഥികളെ ഇക്കാര്യത്തിന് പ്രേരിപ്പിക്കുന്നത്. അമേരിക്കയില്‍ എച്ച്1ബി വിസ നേടാനും പെര്‍മനന്റ് റസിഡന്‍സ് നേടാനും അത്ര എളുപ്പമല്ല. എന്നാല്‍ കാനഡയില്‍ താല്‍ക്കാലികമായി ജോലി ചെയ്യാനും പെര്‍മനന്റ് റസിഡന്‍സ് നേടാനും എളുപ്പമാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 5800% ശതമാനമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഉണ്ടായിട്ടുള്ളത്. അമേരിക്കയിലാകട്ടെ 45% മാത്രമാണ് വളര്‍ച്ച.

പഠനത്തിന് ശേഷം കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ പെര്‍മനന്റ് റസിഡന്‍സ നേടാനാകും. എന്നാല്‍ അമേരിക്കയില്‍ വര്‍ഷങ്ങളോളം കാത്തിരിക്കണം. ജോലി അടിസ്ഥാനത്തിലുള്ള ഗ്രീന്‍ കാര്‍ഡുകള്‍ക്ക് വാര്‍ഷിക പരിധിയുള്ളതാണ് ഇതിന് കാരണം.

കാനഡയില്‍ പെര്‍മനന്റ് റസിഡന്‍സിയുടെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിന് മാത്രമാണ് വാര്‍ഷിക പരിധി നിലനില്‍ക്കുന്നത്. പെര്‍മനന്റ് റസിഡന്‍സി ലഭിക്കാന്‍ താരതമ്യേനെ എളുപ്പമാണെന്ന കാര്യമാണ് കാനഡയിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ, പ്രത്യേകിച്ചും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്.

2010/11 അധ്യയന വര്‍ഷത്തില്‍ 9000നടുത്ത് വിദ്യാര്‍ഥികള്‍ മാത്രമാണ് കനേഡിയന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനെത്തിയത്. 2021ല്‍ ഇത് 128,928 ആണ്.



Other News in this category



4malayalees Recommends