Canada

കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 2018 നവംബറില്‍ റെക്കോര്‍ഡ് ഇടവില്‍; ദേശീയതലത്തില്‍ തൊഴിലില്ലായ്മ നിരക്ക് 5.6 ശതമാനം; നവംബറില്‍ തൊഴിലുള്ളവര്‍ 19 മില്യണ്‍; തൊഴില്‍ വര്‍ധനവില്‍ ക്യൂബെക്കും ആല്‍ബര്‍ട്ടയും ഏറെ മുന്നില്‍
 കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 2018 നവംബറില്‍ റെക്കോര്‍ഡ് താഴ്ചയിലെത്തിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. സ്റ്റാറ്റിക്‌സ് കാനഡയുടെ ഏറ്റവും പുതിയ കണക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ  നിരക്കില്‍ നവംബറില്‍ 5.6 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. 1976 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ തൊഴിലില്ലായ്മ നിരക്ക്  ഇത്രയധികം താണ മറ്റൊരു മാസമില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.  നവംബറിലെ കണക്ക് പ്രകാരം കാനഡയില്‍ ഏതാണ്ട് 19 മില്യണ്‍ പേരാണ് തൊഴിലെടുക്കുന്നവരായിട്ടുള്ളത്.  അതിന് മുമ്പത്തെ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 0.5 ശതമാനം വര്‍ധനവാണ് തൊഴിലിലുണ്ടായിരിക്കുന്നത്. നവംബറില്‍ കാനഡയിലെ ആറ് പ്രവിശ്യകളിലാണ് തൊഴില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ ക്യൂബെക്കും

More »

ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിലേക്ക് ഇന്ന് മുതല്‍ മാര്‍ച്ച് 25 വരെ രജിസ്‌ട്രേഷന്‍ നിര്‍വഹിക്കാനോ അപേക്ഷ സമര്‍പ്പിക്കാനോ സാധിക്കില്ല; അവസാന തിയതിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ പ്രോഗ്രാമുമായി ബന്ധപ്പെടാന്‍ നിര്‍ദേശം
ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാം(ഒഐഎന്‍പി) നിലവില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ മാര്‍ച്ച് 25 രാവിലെ ഒമ്പത് മണി വരെ സിസ്റ്റം മെയിന്റനന്‍സ്, ടെസ്റ്റിംഗ് എന്നിവയിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനാല്‍ ഈ പ്രോഗ്രാമിലേക്ക് ഈ ദിവസങ്ങള്‍ക്കിടെ രജിസ്‌ട്രേഷനോ അല്ലെങ്കില്‍ അപേക്ഷ സ്വീകരിക്കലോ നടക്കില്ലെന്ന് ഒഐഎന്‍പി

More »

ഒന്റാറിയോ 2019ല്‍ കൂടുതല്‍ ഇമിഗ്രന്റുകളെ പെര്‍മനന്റ് റെസിഡന്‍സിനായി നോമിനേറ്റ് ചെയ്യും; ഈ വര്‍ഷം 6900 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍; ലേബര്‍ മാര്‍ക്കറ്റിന്റെ ആവശ്യമറിഞ്ഞുള്ള നീക്കം കുടിയേറ്റക്കാര്‍ക്ക് ഗുണകരം
2019ല്‍ ഒന്റാറിയോയ്ക്ക് കൂടുതല്‍ ഇമിഗ്രന്റുകളെ പെര്‍മനന്റ് റെസിഡന്‍സിനായി നോമിനേറ്റ് ചെയ്യാന്‍ സാധിക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.ഇത് പ്രകാരം ഈ വര്‍ഷം 6900 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികളെയായിരിക്കും ഒന്റാറിയോ ഇമിഗ്രന്റെ നോമിനീ പ്രോഗ്രാമിലൂടെ നോമിനേറ്റ് ചെയ്യുന്നത്. കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയാണ് ഒന്റാറിയോ. കാനഡയില്‍ ഓരോ വര്‍ഷമെത്തുന്ന

More »

എക്സ്പ്രസ് എന്‍ട്രി; 113ാമത് ഡ്രോ മാര്‍ച്ച് 20ന് നടന്നു; 452 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3350 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള 113ാമത്‌ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ മാര്‍ച്ച് 20ന് നടത്തി. 452ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3350 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ്

More »

കാനഡയില്‍ നിന്നും നിയമവിരുദ്ധമായ അമേരിക്കയിലേക്ക നുഴഞ്ഞ് കയറുന്നവരില്‍ വന്‍ വര്‍ധനവ്;കഴിഞ്ഞ വര്‍ഷം 960ല്‍ അധികം പേര്‍ നോര്‍ത്തേണ്‍ ബോര്‍ഡറിലൂടെ യുഎസിലേക്ക് കടന്നു; 12 മാസങ്ങള്‍ക്കിടെ പെരുപ്പം 91 ശതമാനം
യുഎസിലേക്ക് കാനഡയില്‍ നിന്നും നിയമവിരുദ്ധമായി ബോര്‍ഡര്‍ കടന്ന് പോകുന്നവരുടെ എണ്ണത്തില്‍ വന്‍ പെരുപ്പമുണ്ടായതായി ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതനുസരിച്ച് 2018ല്‍ 960ല്‍ അധികം പേര്‍ വടക്കന്‍ അതിര്‍ത്തിയിലൂടെ യുഎസിലേക്ക് പോയെന്നാണ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പുറത്ത് വിട്ടിരിക്കുന്ന കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. മെക്സിക്കന്‍

More »

ബ്രിട്ടീഷ് കൊളംബിയയിലേക്കുള്ള പുതിയ എന്റര്‍പ്രണര്‍ ഇമിഗ്രേഷന്‍-റീജിയണല്‍ പൈലറ്റ് ഓപ്പണ്‍ ചെയ്തു; ലക്ഷ്യം ചെറുതും വിദൂരസ്ഥങ്ങളുമായി കമ്മ്യൂണിറ്റികളിലേക്ക് ബിസിനസുകളെ ആകര്‍ഷിക്കല്‍; ടെംപററി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് പിന്നീട് പിആറിന് അപേക്ഷിക്കാം
ബ്രിട്ടീഷ് കൊളംബിയയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന വിദേശികളായ സംരംഭകര്‍ക്ക് പ്രവിശ്യ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ റീജിയണല്‍ പൈലറ്റിലൂടെ അതിനുള്ള വഴി തുറന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 14നാണ് പൈലറ്റ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്.  പ്രവിശ്യയിലെ ചെറുതും വിദൂരസ്ഥങ്ങളുമായി കമ്മ്യൂണിറ്റികളിലേക്ക് പുതിയ ബിസിനസുകളെ ആകര്‍ഷിക്കുകയും ജോലികള്‍ സൃഷ്ടിക്കുകയുമാണ്

More »

കാനഡയിലെ ടെപററി വര്‍ക്കര്‍മാര്‍ക്കായി കാനഡ 2000 പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം സ്‌പേസുകള്‍ പ്രഖ്യാപിച്ചു; പിആര്‍ പാത്ത്‌വേ ലഭ്യമാകുന്നതിനുള്ള സുവര്‍ണാവസരം; കാഡ് സിയില്‍ ക്ലാസിഫൈ ചെയ്തിരിക്കുന്ന ഇന്റര്‍മീഡിയറ്റ് സ്‌കില്‍സുള്ളവര്‍ക്ക് പ്രയോജനപ്രദം
ടെപററി വര്‍ക്കര്‍മാര്‍ക്കായി കാനഡ 2000 പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം സ്‌പേസുകള്‍ പ്രഖ്യാപിച്ചു.  ഇന്റര്‍മീഡിയറ്റ് സ്‌കില്‍ ലെവലിലുള്ള വര്‍ക്കര്‍മാര്‍ക്ക് പിആര്‍ പാത്ത് വേ പ്രദാനം ചെയ്യാന്‍ പര്യാപ്തമായ സ്‌പേസുകളായിരിക്കുമിത്. ഇതിലൂടെ 2000 ടെംപററി ഫോറിന്‍ വര്‍ക്കര്‍മാര്‍ക്ക് ഈ വര്‍ഷം പിആര്‍ ലഭിക്കും. പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം അഥവാ പിഎന്‍പിയില്‍

More »

കാനഡയിലെ തൊഴിലുകളില്‍ ഫെബ്രുവരിയില്‍ 56,000 വര്‍ധനവ്;പ്രധാന കാരണം 37,000 ഫുള്‍ ടൈം തൊഴിലുകളുടെ പെരുപ്പവുമായി ഒന്റാറിയോ നടത്തിയ മിന്നുന്ന പ്രകടനം; പ്രഫഷണല്‍, സയന്റിഫിക്ക്, ടെക്ക്‌നിക്കല്‍ സര്‍വീസ് ഇന്റസ്ട്രി മേഖലകളിലെ തൊഴിലുകളില്‍ വര്‍ധനവ്
ഫെബ്രുവരിയില്‍ കാനഡയിലെ തൊഴിലുകളില്‍ 56,000 വര്‍ധനവുണ്ടായെന്ന് സ്റ്റാറ്റിറ്റിക്‌സ് കാനഡയുടെ മാസാന്ത ലേബര്‍ ഫോഴ്‌സ് സര്‍വേ വെളിപ്പെടുത്തുന്നു. ഒന്റാറിയോവിലെ ഫുള്‍ ടൈം വര്‍ക്ക് വര്‍ധിച്ചതാണ് ഇതിന് പ്രധാന കാരണമായിത്തീര്‍ന്നിരിക്കുന്നത്. ഇത് പ്രകാരം ഒന്റാറിയോവില്‍ നെറ്റ് എംപ്ലോയ്‌മെന്റ് നേട്ടം കഴിഞ്ഞ മാസം 37,000 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇത് പ്രകാരം ഇവിടെ ഫുള്‍ടൈം

More »

പ്രിന്‍സ് എഡ്വാര്‍ഡ്‌സ് ഐലന്റിലെത്തുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് ഐആര്‍സിസി സര്‍വീസുകള്‍ ലഭ്യമാക്കുന്നതിനായി പുതിയ ഓഫീസ്; സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിംഗ് പോലുള്ള ആവശ്യങ്ങള്‍ക്ക് ഇനി പുതിയവര്‍ക്ക് ഐലന്റിന് പുറത്തേക്ക് പോകേണ്ട
പ്രിന്‍സ് എഡ്വാര്‍ഡ്‌സ് ഐലന്റ് പ്രവിശ്യയിലെത്തുന്ന പുതിയവര്‍ക്ക് എളുപ്പത്തില്‍ പൗരത്വം ലഭിക്കുന്നതിനായി  ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസന്‍ഷിപ്പ്  കാനഡ (ഐആര്‍സിസി) ഇവിടുത്തെ  ഇമിഗ്രേഷന്‍ ആന്‍ഡ് സെറ്റില്‍മെന്റ് സര്‍വീസസ് റീഓപ്പണ്‍ ചെയ്തു. ഇതിന്റെ തലസ്ഥാനമായ ചാര്‍ലറ്റ്ടൗണില്‍ ഇതിന്റെ ഭാഗമായി ഐആര്‍സിസി ഇതിനായി ഒരു ഓഫീസ് തുറന്നിട്ടുണ്ട്. 2012ല്‍ ഈ ഓഫീസ്

More »

കാനഡയില്‍ മലയാളി യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ഭര്‍ത്താവിനെ കാണാനില്ല

കാനഡയില്‍ മലയാളി യുവതിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ചാലക്കുടി സ്വദേശി ഡോണയാണു(30) മരിച്ചത്. വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി കുത്തിത്തുറന്നു പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയില്‍

ഇന്ത്യയ്‌ക്കെതിരായ ഫ്‌ലോട്ട് ; കാനഡ സര്‍ക്കാര്‍ അക്രമത്തെ ആഘോഷിക്കുകയും മഹത്വവല്‍ക്കരിക്കുകയുമാണെന്ന് ഇന്ത്യ

കാനഡയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കാനഡ സര്‍ക്കാര്‍ അക്രമത്തെ ആഘോഷിക്കുകയും മഹത്വവല്‍ക്കരിക്കുകയുമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ രാജ്യങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ തീവ്ര

നിജ്ജര്‍ കേസ്; ക്രിമിനലുകളെ കയറ്റുന്ന വിധത്തില്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്ന് കാനഡ ഇമിഗ്രേഷന്‍ മന്ത്രി; ജയശങ്കറിന്റേത് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് മാര്‍ക്ക് മില്ലര്‍

ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പ്രതികരണത്തെ നേരിട്ട് കാനഡ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. കാനഡ സംഘടിത കുറ്റകൃത്യ

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സംഘടിത കുറ്റകൃത്യ സംഘത്തിലെ അംഗങ്ങള്‍ വിസ നല്‍കി കനേഡിയന്‍ ഗവണ്‍മെന്റ്; ട്രൂഡോ ഗവണ്‍മെന്റിനെ രൂക്ഷമായി വിമര്‍ശിച്ച് ജയശങ്കര്‍

ഇന്ത്യാ ഗവണ്‍മെന്റ് മുന്നറിയിപ്പ് അവഗണിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘടിത കുറ്റകൃത്യ സംഘങ്ങളിലെ ആളുകള്‍ കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് വിസകള്‍ നല്‍കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വിമര്‍ശനം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ തീവ്രവാദ, വിഘടനവാദ,

കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു; നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി ഇന്ത്യ

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍. കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖലിസ്ഥാന്‍ ഭീകകരുമായി

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന