ഒന്റാറിയോ 2019ല്‍ കൂടുതല്‍ ഇമിഗ്രന്റുകളെ പെര്‍മനന്റ് റെസിഡന്‍സിനായി നോമിനേറ്റ് ചെയ്യും; ഈ വര്‍ഷം 6900 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍; ലേബര്‍ മാര്‍ക്കറ്റിന്റെ ആവശ്യമറിഞ്ഞുള്ള നീക്കം കുടിയേറ്റക്കാര്‍ക്ക് ഗുണകരം

ഒന്റാറിയോ 2019ല്‍ കൂടുതല്‍ ഇമിഗ്രന്റുകളെ പെര്‍മനന്റ് റെസിഡന്‍സിനായി നോമിനേറ്റ് ചെയ്യും; ഈ വര്‍ഷം 6900 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍; ലേബര്‍ മാര്‍ക്കറ്റിന്റെ ആവശ്യമറിഞ്ഞുള്ള നീക്കം കുടിയേറ്റക്കാര്‍ക്ക് ഗുണകരം
2019ല്‍ ഒന്റാറിയോയ്ക്ക് കൂടുതല്‍ ഇമിഗ്രന്റുകളെ പെര്‍മനന്റ് റെസിഡന്‍സിനായി നോമിനേറ്റ് ചെയ്യാന്‍ സാധിക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.ഇത് പ്രകാരം ഈ വര്‍ഷം 6900 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികളെയായിരിക്കും ഒന്റാറിയോ ഇമിഗ്രന്റെ നോമിനീ പ്രോഗ്രാമിലൂടെ നോമിനേറ്റ് ചെയ്യുന്നത്. കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയാണ് ഒന്റാറിയോ. കാനഡയില്‍ ഓരോ വര്‍ഷമെത്തുന്ന കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും പേര്‍ ഇവിടേക്ക് വരാനാണ് കൂടുതല്‍ താല്‍പര്യപ്പെടുന്നത്.

ഒമ്പത് കനേഡിയന്‍ പ്രവിശ്യകള്‍ക്കും രണ്ട് ടെറിട്ടെറികള്‍ക്കും അതതിടങ്ങളിലെ തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ഒരു നിശ്ചിത എണ്ണം കുടിയേറ്റക്കാരെ നോമിനേറ്റ് ചെയ്യാന്‍ കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം അവസരമേകുന്നുണ്ട്.കഴിഞ്ഞ വര്‍ഷം ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാം 6600 നോമിനേഷനുകള്‍ക്കാണ് അനുവാദം നല്‍കിയിരുന്നത്. പിഎന്‍പിയിലൂടെ ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ ഇഷ്യൂ ചെയ്തതും കഴഞ്ഞ വര്‍ഷമായിരുന്നു.

ഈ വര്‍ഷം ഈ റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരിക്കുന്നത്.2018 അവസാനം ഒഐഎന്‍പി അധികമായി 250 നോമിനേഷനുകള്‍ കൂടി സ്വീകരിച്ചിരുന്നു. ഇതോടെ കഴിഞ്ഞ വര്‍ഷം മൊത്തം അനുവദിച്ച നോമിനേഷുകളുടെ എണ്ണം 6850 ആയിത്തീര്‍ന്നിരുന്നു. 2019ല്‍ 1000 നോമിനേഷനുകള്‍ കൂടി അധികമായി ഒന്റാറിയോ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതോടെ മൊത്തം നോമിനേഷനുകള്‍ 7600 ആക്കുന്നതിനാണുദ്ദേശിക്കുന്നത്. ഒഐഎന്‍പിക്കുള്ള ആവശ്യം വര്‍ധിച്ചതാണ് ഇതിന് കാരണം.

Other News in this category



4malayalees Recommends