പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് മേയ് 16ന് നടന്ന ഡ്രോയില്‍ 104 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ നല്‍കി; ഇവര്‍ക്ക് പ്രൊവിന്‍സ് നോമിനീ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം; ഇന്‍വിറ്റേഷന്‍ ലഭിച്ചത് രണ്ട് കാറ്റഗറിയിലുമുള്ളവര്‍ക്ക്

പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് മേയ് 16ന് നടന്ന ഡ്രോയില്‍ 104 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ നല്‍കി; ഇവര്‍ക്ക് പ്രൊവിന്‍സ് നോമിനീ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം; ഇന്‍വിറ്റേഷന്‍ ലഭിച്ചത് രണ്ട്  കാറ്റഗറിയിലുമുള്ളവര്‍ക്ക്
മേയ് 16ന് നടന്ന ഡ്രോയില്‍ പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് അഥവാ പിഇഐ ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തു. പിഇഐ അതിന്റെ എക്‌സ്പ്രസ് എന്‍ട്രി ലേബര്‍ ഇംപാക്ട്, ബിസിനസ് ഇംപാട്ക് കാറ്റഗറികളിലുള്ള 104 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രൊവിന്‍സ് നോമിനീ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിനായി ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. തങ്ങളുടെ ലേബര്‍ മാര്‍ക്കറ്റ് ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഒരു നിശ്ചിത എണ്ണം എക്കണോമിക് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികളെ നോമിനേറ്റ് ചെയ്യാന്‍ പ്രവിശ്യയെ അനുവദിക്കുന്ന പ്രോഗ്രാമാണ് പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം (പിഇഐ പിഎന്‍പി).

104 ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തതില്‍ 90 ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. പിഇഐ പിഎന്‍പിയുടെ എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറിയില്‍ അല്ലെങ്കില്‍ ഇതിന്റെ ലേബര്‍ ഇംപാക്ട് കാറ്റഗറിയിലെ വിവിധ സ്ട്രീമുകളില്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് പ്രകടിപ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നല്‍കിയിരിക്കുന്നത്. പിഇഐയുടെ എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറി ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്.

കാനഡയിലെ മൂന്ന് ഫെഡറല്‍ ഹൈ സ്‌കില്‍ഡ് എക്കണോമിക്-ക്ലാസ് ഇമിഗ്രേഷന്‍ കാറ്റഗറികള്‍ക്കായി ഒരു ഉദ്യോഗാര്‍ത്ഥികളുടെ പൂളിനെ മാനേജ് ചെയ്യുന്നുണ്ട്. ദി ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് ക്ലാസ്, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് എന്നിവയാണീ കാറ്റഗറികള്‍. പിഇഐ പ്രവിശ്യയില്‍ നിന്നും നോമിനേഷന്‍ ലഭിക്കുന്നതിനായി എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ പിഇഐ പിഎന്‍പിയില്‍ ഒരു പ്രത്യേക എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് രജിസ്ട്രര്‍ ചെയ്യേണ്ടതുണ്ട്. ഇത്തരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസം, സ്‌കില്‍ഡ് വര്‍ക്ക് എക്‌സിപീരിയന്‍സ്, ഇംഗ്ലീഷിലോ അല്ലെങ്കില്‍ ഫ്രഞ്ചിലോ ഉള്ള അവഗാഹം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി പരമാവധി 100 പോയിന്റുകള്‍ നല്‍കുന്നതായിരിക്കും.

Other News in this category4malayalees Recommends