അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം; ഗ്ലോബല്‍ ഡേറ്റ വെബ്സൈറ്റായ നംബിയോയുടെ പട്ടികയില്‍ അബുദാബി ഒന്നാമതെത്തുന്നത് തുടര്‍ച്ചയായ മൂന്നാം തവണ

അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം; ഗ്ലോബല്‍ ഡേറ്റ വെബ്സൈറ്റായ നംബിയോയുടെ പട്ടികയില്‍ അബുദാബി ഒന്നാമതെത്തുന്നത് തുടര്‍ച്ചയായ മൂന്നാം തവണ

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി. തുടര്‍ച്ചയായ മൂന്നാം തവണയാണ് അബുദാബി ഈ അംഗീകാരത്തിന് അര്‍ഹമായത്. ആഗോള ഡാറ്റബേസ് വെബ്‌സൈറ്റായ നംബിയോ ആണ് അബുദാബിയെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി പട്ടികപ്പെടുത്തിയിട്ടുള്ളത്. ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ്. നഗരങ്ങളിലെ സുരക്ഷയും വിലയിരുത്തും. 328 നഗരങ്ങളാണ് പട്ടികയിലുള്ളത്.

ദോഹ, കാനഡയിലെ ക്യൂബെക് സിറ്റി, തയ്വാനിലെ തായ്പെയ്, ജര്‍മനിയിലെ മ്യൂനിച്ച് എന്നിവയാണ് രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്. വെനസ്വേലയുടെ തലസ്ഥാനമായ കരാക്കസ്, ദക്ഷിണാഫ്രിക്കന്‍ നഗരങ്ങളായ പീറ്റര്‍മാരിറ്റ്സ്ബര്‍ഗ്, പ്രിട്ടോറിയ എന്നിവയാണ് പട്ടികയില്‍ ഏറ്റവും അവസാനമുള്ളത്. ഒമാനിലെ മസ്‌കറ്റിന് 28ാം റാങ്കും ബഹറൈയ്‌നിലെ മനാമയ്ക്ക് 32ാം റാങ്കും സൗദി അറേബ്യയിലെ റിയാദിന് 64ാം സ്ഥാനവും പട്ടികയിലുണ്ട്.

Other News in this category



4malayalees Recommends