പാലത്തില്‍നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്ന് കനേഡിയന്‍ വനിത; നല്ല മനസിന് അബുദാബി പൊലീസ് ആദരം

പാലത്തില്‍നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്ന് കനേഡിയന്‍ വനിത;  നല്ല മനസിന് അബുദാബി പൊലീസ് ആദരം

പാലത്തില്‍നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ പിന്തിരിപ്പിച്ച് ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്ന കനേഡിയന്‍ വനിതയെ അബുദാബി പൊലീസ് ആദരിച്ചു. പാലത്തിന്റെ കൈവരിയില്‍ പിടിച്ചുകയറുന്ന യുവതിയെ കണ്ട കനേഡിയന്‍ വനിത ഇടപെടുകയായിരുന്നു.

ജീവിതം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച യുവതിയെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയും പാലത്തിന്റെ കൈവരിയില്‍നിന്ന് താഴെ ഇറക്കുകയും ചെയ്ത കനേഡിയന്‍ വനിത വിവരം രഹസ്യമായി പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ പൊലീസെത്തി യുവതിയെ ഏറ്റെടുത്തു സുരക്ഷിതയിടത്തേക്കു മാറ്റി.

Other News in this category4malayalees Recommends