കോവിഡ് ബാധിച്ച വിവരം മറച്ചുവെക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യു.എ.ഇയുടെ മുന്നറിയിപ്പ്; തടവു ശിക്ഷയും 50,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ; രോഗം വന്നാല്‍ ആരോഗ്യകേന്ദ്രങ്ങളിലേക്കല്ലാതെ യാത്ര ചെയ്താല്‍ അരലക്ഷം ദിര്‍ഹം വരെ പിഴ

കോവിഡ് ബാധിച്ച വിവരം മറച്ചുവെക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യു.എ.ഇയുടെ മുന്നറിയിപ്പ്; തടവു ശിക്ഷയും 50,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ; രോഗം വന്നാല്‍ ആരോഗ്യകേന്ദ്രങ്ങളിലേക്കല്ലാതെ യാത്ര ചെയ്താല്‍ അരലക്ഷം ദിര്‍ഹം വരെ പിഴ

കോവിഡ് ബാധിച്ച വിവരം മറച്ചുവെക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യു.എ.ഇയുടെ മുന്നറിയിപ്പ്. പകര്‍ച്ച രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് 2014ല്‍ പുറത്തിറക്കിയ ഫെഡറല്‍ നിയമത്തില്‍ കോവിഡ് 19 കൂടി ഉള്‍പ്പെടുത്താനും യു.എ.ഇ തീരുമാനിച്ചു.


യു.എ.ഇ നീതിന്യായ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പകര്‍ച്ച വ്യാധികള്‍ തടയുന്നതിനുള്ള സര്‍ക്കാര്‍ നടപടികളെ ശക്തിപ്പെടുത്തുന്നതാണ് തീരുമാനം. തടവു ശിക്ഷയും 50,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. അസുഖമുള്ള, അസുഖമുണ്ടെന്ന് സംശയിക്കുന്ന ആളുകളെ കുറിച്ച് വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, ഫാര്‍മസി ടെക്‌നീഷ്യന്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും നിയമം ബാധകമായിരിക്കും. മരണങ്ങള്‍ പകര്‍ച്ച രോഗം മൂലമാണെന്ന് കരുതുന്നുവെങ്കില്‍ അക്കാര്യവും അധികൃതരെ അറിയിക്കണം.

രോഗമുള്ള ഒരാള്‍ തങ്ങളുടെ വാഹനത്തില്‍ യാത്ര ചെയ്തു എന്നറിഞ്ഞാല്‍ അക്കാര്യവും അറിയിക്കണം. വിമാനം, കപ്പല്‍ തുടങ്ങി ഏതൊരു വാഹനമാണെങ്കിലും നിയമം ബാധകമാണ്. സഹപ്രവര്‍ത്തകര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ ഈ വിവരവും 24 മണിക്കൂറിനകം ആരോഗ്യ മന്ത്രാലയത്തെ അറിയിക്കണം. ആരോഗ്യകേന്ദ്രങ്ങളിലേക്കല്ലാതെ മറ്റെവിടേക്കെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരുടെ അനുമതിയില്ലാതെ യാത്ര ചെയ്താല്‍ അര ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും

Other News in this category4malayalees Recommends