സൂര്യപ്രകാശം കൊറോണവൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന് പുതിയ ഗവേഷണ ഫലം; അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ ആഘാതം സൃഷ്ടിക്കുന്നതായും വേനല്‍ക്കാലത്ത് വൈറസിന്റെ വ്യാപനം തടയുക എളുപ്പമെന്നും വിലയിരുത്തി യുഎസ് ശാസ്ത്രജ്ഞര്‍

സൂര്യപ്രകാശം കൊറോണവൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന് പുതിയ ഗവേഷണ ഫലം;  അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ ആഘാതം സൃഷ്ടിക്കുന്നതായും വേനല്‍ക്കാലത്ത് വൈറസിന്റെ വ്യാപനം തടയുക എളുപ്പമെന്നും വിലയിരുത്തി യുഎസ് ശാസ്ത്രജ്ഞര്‍

സൂര്യപ്രകാശം കൊറോണവൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന് പുതിയ ഗവേഷണ ഫലം. ഉന്നത യു.എസ് ഉദ്യോഗസ്ഥനാണ് കണ്ടെത്തല്‍ പുറത്തുവിട്ടത്. ഇതുവരെ പരസ്യമാക്കിയിട്ടില്ലാത്ത പഠനറിപ്പോര്‍ട്ട് കൂടുതല്‍ വിലയിരുത്തലിനായി കൈമാറിയിരിക്കുകയാണ്. 'അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ ആഘാതം സൃഷ്ടിക്കുന്നതായി സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. വേനല്‍ക്കാലത്ത് വൈറസിന്റെ വ്യാപനം


തടയുന്നത് എളുപ്പാമാക്കുമെന്ന് കരുതുന്നു' യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഇതുവരെയുള്ള ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണമാണത്. സൂര്യപ്രകാശം വൈറസിനെ ഉപരിതലത്തിലും വായുവിലും നശിപ്പിക്കുമെന്നതാണ് കണ്ടെത്തല്‍.

എന്നാല്‍ പരീക്ഷണത്തിന് ഉപയോഗിച്ച അള്‍ട്രാവയലറ്റ് രശ്മികളുടെ തീവ്രതയും തരംഗദൈര്‍ഘ്യവും എത്രയാണെന്നുള്ളതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇത് സാധാരണ സൂര്യപ്രകാശത്തിന് സമമാണോയെന്നും പരിശോധിക്കേണ്ടി വരും.ഗവേഷണം ഇതുവരെ പ്രസിദ്ധീകരിക്കാത്തതിനാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ വ്യാഖ്യാനിക്കാനോ ചര്‍ച്ച നടത്താനോ വിദഗ്ധര്‍ക്ക് കഴിയില്ല. എങ്ങനെയാണ് പരീക്ഷണം നടത്തിയതെന്നും എങ്ങനെയാണ് ഫലം കണ്ടെത്തിയതെന്നും അറിയേണ്ടത് അത്യാവശ്യമാണ്- യുഎസിലെ ടെക്‌സര്‍കന സര്‍വകലാശാല ജീവശാസ്ത്ര വിഭാഗം മേധാവി ബെഞ്ചമിന്‍ ന്യൂമാന്‍ പറഞ്ഞു.

Other News in this category4malayalees Recommends