ബുധനാഴ്ചയോടെ രാജ്യത്തെ എല്ലാവിധ വ്യാപാരങ്ങളും പഴയത് പോലെ ആക്കുവാന്‍ തയ്യാറെടുത്ത് ദുബായ് ഭരണകൂടം; ജിമ്മുകളും സിനിമ തീയേറ്ററകളും അടക്കം സാമൂഹിക അകലം പാലിച്ച് തുറക്കുമെന്നാണ് അധികൃതര്‍

ബുധനാഴ്ചയോടെ രാജ്യത്തെ എല്ലാവിധ വ്യാപാരങ്ങളും പഴയത് പോലെ ആക്കുവാന്‍ തയ്യാറെടുത്ത് ദുബായ് ഭരണകൂടം; ജിമ്മുകളും സിനിമ തീയേറ്ററകളും അടക്കം സാമൂഹിക അകലം പാലിച്ച് തുറക്കുമെന്നാണ് അധികൃതര്‍

ബുധനാഴ്ചയോടെ രാജ്യത്തെ എല്ലാവിധ വ്യാപാരങ്ങളും പഴയത് പോലെ ആക്കുവാന്‍ തയ്യാറെടുത്ത് ദുബായ് ഭരണകൂടം. തിങ്കളാഴ്ചയാണ് ഇത്തരത്തില്‍ നിര്‍ണായകമായ തീരുമാനത്തെക്കുറിച്ച് തീരുമാനം പുറത്തുവിട്ടത്. പുലര്‍ച്ചെ ആറ് മണി മുതല്‍ വൈകിട്ട് 11 വരെ സജ്ജീവമാകുന്നതിനാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ സമയത്ത് പുറത്തിറങ്ങുന്നതിന് അടക്കം ഒരു നിയന്ത്രണങ്ങളും ഉണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മാര്‍ഗരേഖകളും പുറത്തിറക്കിയിട്ടുണ്ട്. ജിമ്മുകളും സിനിമ തീയേറ്ററകളും അടക്കം സാമൂഹിക അകലം പാലിച്ച് തുറക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.


രാവിലെ ആറ് മണി മുതല്‍ 11 മണിവരെ ആളുകള്‍ക്ക് യാത്ര ചെയ്യുന്നതിന് യാതൊരു വിധ നിയന്ത്രണങ്ങളുമില്ല. യുഎഇയിലേക്ക് മടങ്ങി എത്തുന്നവര്‍ക്കായി ദുബായ് വിമാനത്താവളം പ്രവര്‍ത്തിക്കും. ജിമ്മുകള്‍ അടക്കമുള്ള ഫിറ്റ്‌നസ് സെന്ററുകള്‍ സാമൂഹിക അകലം പാലിച്ച് പ്രവര്‍ത്തനം നടത്താം. ഇതിന് പുറമെ ഇവിടെ അണുവിമുക്തം ആക്കിക്കൊണ്ടിരിക്കേണ്ടതുണ്ട്.

ദുബായ് ചെറുകിട കടകളും മൊത്തവ്യാപാരം കേന്ദ്രങ്ങളും തറന്നു പ്രവര്‍ത്തിക്കും. ചെറിയ ക്ലിനിക്കുകളും കുട്ടികളുടെ ചികിത്സാ സൗകര്യത്തിനുള്ള ആശുപത്രികളും തുറക്കേണ്ടതുണ്ട്. ഇതിന് പുറമെ ശസ്ത്രക്രിയകള്‍ നടത്തുന്നതിന് രണ്ടര മണിക്കൂറും അനുവദിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends