കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ടിരുന്ന ബര്‍ ദുബായ് ക്ഷേത്രം തുറന്നു; ക്ഷേത്രം തുറന്നിരിക്കുന്നത് കര്‍ശന നിയന്ത്രണങ്ങളോടെ; ജബല്‍അലിയിലെ ഗുരു നാനാക് ദര്‍ബാര്‍ ഗുരുദ്വാര നാളെ തുറക്കും

കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ടിരുന്ന ബര്‍ ദുബായ് ക്ഷേത്രം തുറന്നു; ക്ഷേത്രം തുറന്നിരിക്കുന്നത് കര്‍ശന   നിയന്ത്രണങ്ങളോടെ; ജബല്‍അലിയിലെ ഗുരു നാനാക് ദര്‍ബാര്‍ ഗുരുദ്വാര നാളെ തുറക്കും

കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ടിരുന്ന ബര്‍ ദുബായ് ക്ഷേത്രം തുറന്നു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രം തുറന്നിരിക്കുന്നത്. ദിവസം രണ്ട് തവണ തുറക്കാനാണ് അനുവാദം. രാവിലെ 7.30-നും വൈകിട്ട് 6.30-നും 30 മിനിറ്റ് ദര്‍ശനം അനുവദിക്കും.

വിവിധ എമിറേറ്റുകളില്‍ നിന്നുള്ള നൂറുകണക്കിനു വിശ്വാസികളാണ് ദര്‍ശനത്തിനെത്തിയത്. വിശ്വാസികള്‍ മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രത്തിനുള്ളില്‍ അധിക സമയം ചെലവഴിക്കാന്‍ അനുവാദമില്ല.

ജബല്‍അലിയിലെ ഗുരു നാനാക് ദര്‍ബാര്‍ ഗുരുദ്വാര നാളെ തുറക്കുമെന്ന് ചെയര്‍മാന്‍ സുരേന്ദര്‍ സിംഗ് കണ്ഡാരി അറിയിച്ചു. രാവിലെ 9-നും വൈകിട്ട് 6-നും അരമണിക്കൂര്‍ വീതമാണ് സമയം. പ്രസാദ വിതരണം ഉണ്ടാകില്ല. വെള്ളിയാഴ്ചകളില്‍ അടച്ചിടും. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും പ്രവേശനമില്ല.

Other News in this category4malayalees Recommends