കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചാല്‍ സ്‌കൂളുകള്‍ അടക്കേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചാല്‍ സ്‌കൂളുകള്‍ അടക്കേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
യു.എ.ഇയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സ്‌കൂളുകള്‍ അടക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 30 ന് രാജ്യത്തെ സ്‌കൂളുകളില്‍ ഭാഗികമായി അധ്യയനം ആരംഭിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ദുബൈയിലെ മുഴുവന്‍ സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണമെന്ന് കെ.എച്ച്.ഡി.എ നിര്‍ദേശിച്ചു.

യു.എ.ഇയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ സ്‌കൂളുകള്‍ താല്‍കാലികമായി അടച്ച് പൂര്‍ണമായും ഇ ലേണിങിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. കോവിഡ് കേസുകള്‍ വര്‍ധിക്കുകയോ വിദ്യാര്‍ഥികള്‍ക്കോ, സ്‌കൂള്‍ അധ്യാപകര്‍ക്കോ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുന്നത്.

Other News in this category



4malayalees Recommends