ലിഫ്റ്റില്‍ നിന്ന് ഇറങ്ങുമ്പോള്‍ യുവതിയോട് മോശമായി പെരുമാറി ; വ്യവസായിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍ ; ജയില്‍ ശിക്ഷ കഴിഞ്ഞ് നാടുകടത്തും

ലിഫ്റ്റില്‍ നിന്ന് ഇറങ്ങുമ്പോള്‍ യുവതിയോട് മോശമായി പെരുമാറി ; വ്യവസായിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍ ; ജയില്‍ ശിക്ഷ കഴിഞ്ഞ് നാടുകടത്തും
ലിഫ്റ്റില്‍നിന്ന് ഇറങ്ങുന്നതിനിടെ ഒരു യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചതിന് വ്യവസായിക്ക് മൂന്നു മാസം തടവിന് ശിക്ഷിച്ച് ദുബായ് കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ്. ദുബായ് നഗരത്തിലെ ഒരു പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ ഒരു മീറ്റിംഗ് പൂര്‍ത്തിയാക്കി ലിഫ്റ്റില്‍ മടങ്ങുമ്പോഴായിരുന്നു സംഭവം. മുകളില്‍നിന്ന് താഴേക്ക് വന്ന ലിഫ്റ്റില്‍നിന്ന് ഇറങ്ങുന്നതിനിടെയാണ് യുവതിയുടെ പിന്നില്‍നിന്നിരുന്ന വ്യവസായിയായ ആള്‍ അവരുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചത്.

ഇതോടെ യുവതി ബഹളംവെച്ചെങ്കിലും 45കാരനായ വ്യവസായി ഒന്നും അറിയാത്ത ഭാവത്തില്‍ നടന്നുപോകുകയായിരുന്നു. തുടര്‍ന്ന് യുവതി അയാളുടെ പിന്നാലെ പോയി തടഞ്ഞുനിത്തി ചോദ്യം ചെയ്‌തെങ്കിലും തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ് അയാള്‍ അവിടെനിന്ന് പോകുകയായിരുന്നു.

ആ മനുഷ്യന്‍ ലിഫ്റ്റില്‍ പ്രവേശിച്ച് എന്റെ അരികില്‍ നിന്നു, പക്ഷേ ഞാന്‍ അയാളെ ശ്രദ്ധിച്ചിരുന്നില്ല. ഞാന്‍ ലിഫ്റ്റില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ അയാളും ഒപ്പം ഇറങ്ങി. അതിനിടെയാണ് എന്റെ ശരീരത്തില്‍ അയാള്‍ സ്പര്‍ശിച്ചത്. ഞാന്‍ ബഹളം വെച്ചെങ്കിലും അയാള്‍ ഒന്നുമറിയില്ലെന്ന് പറഞ്ഞു അവിടെനിന്ന് പോയി' യുവതി പ്രോസിക്യൂഷന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

പിന്നാലെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കേസെടുത്ത് അന്വേഷിച്ച പൊലീസ് വൈകാതെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. എന്നാല്‍ താന്‍ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചില്ലെന്നും, പുറത്തുനിന്ന ആളോട് ആംഗ്യം കാണിച്ചതാണെന്നും, ആ സമയത്ത് അബദ്ധത്തില്‍ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതായിരിക്കാമെന്നും വ്യവസായിയായ ആള്‍ പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ അയാളുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. ലിഫ്റ്റിന് നേരെ എതിര്‍വശത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവതിയെ മനപൂര്‍വ്വം ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമാണ്. യുവതിയുടെ പിന്നില്‍ നിന്ന പ്രതി ഒരു കൈകൊണ്ട് യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതും, യുവതിയുടെ ശരീരത്തിലേക്ക് നോക്കുന്നതും വ്യക്തമാണ്. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ ദുബായില്‍നിന്ന് നാടുകടത്തും.

Other News in this category



4malayalees Recommends