ആനന്ദ സാഗരം കെ എസ് ഹരിശങ്കറിന്റെ മാന്ത്രിക ശബ്ദത്തില്‍ ഒരു ശ്രീ കൃഷ്ണ ഗാനം

ആനന്ദ സാഗരം  കെ എസ് ഹരിശങ്കറിന്റെ മാന്ത്രിക ശബ്ദത്തില്‍  ഒരു ശ്രീ കൃഷ്ണ ഗാനം
സെപ്റ്റംബര്‍ 14, 2020, കൊച്ചി: ആനന്ദസാഗരം തീര്‍ത്തെന്‍ മനതാരില്‍ നിറയണേ കണ്ണായെന്നാണ് ഓരോ ഭക്തന്റെയും ഉള്ളം ആഗ്രഹിക്കുക. ശ്രവണസുന്ദരങ്ങളായ ഭക്തിഗാനങ്ങളെത്രയോ നമ്മെ ആനന്ദലഹരിയില്‍ ആറാടിച്ചിട്ടുണ്ട്. ഇപ്പോള്‍ രഘുനാഥ് ഗുരുവായൂറിന്റെ രചനയില്‍ രഞ്ജിത് മേലേപ്പാട്ട് സംഗീതം നല്‍കിയ 'ആനന്ദ സാഗരം' എന്ന കൃഷ്ണ ഭക്തിഗാനം ശ്രദ്ധേയമാവുകയാണ്. കെ എസ് ഹരിശങ്കറിന്റെ മാന്ത്രിക ശബ്ദം ഗാനത്തിന്റെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു. പ്രിയതാരം മോഹന്‍ലാല്‍ ജന്മാഷ്ടമി ദിനത്തില്‍ ലോഞ്ച് ചെയ്ത ഗാനം പ്രേക്ഷകരില്‍ നിന്ന് വളരെ മികച്ച അഭിപ്രായങ്ങള്‍ നേടുകയാണ്.

ഒരു പാട് പ്രശസ്ത കാലാകാരന്മാര്‍ ഈ ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രൂപ രേവതി (വയലിന്‍), രാജേഷ് ചേര്‍ത്തല (ഓടകുഴല്‍), വി സൗന്ദര രാജന്‍ (വീണ), അഭിജിത് എം വാരിയര്‍ (നാദസ്വരം), പ്രശാന്ത് (താളവാദ്യം), സന്ദീപ് മോഹന്‍ (ഗിറ്റാര്‍, ബേസ്). മ്യൂസിക് വീഡിയോയുടെ ക്യാമറ നിര്‍വഹിച്ചത് ഹസീല്‍ എം ജലാല്‍. എഡിറ്റിംഗ് ശരത് കൃഷ്ണ. മ്യുസിക്247നാണ് ആനന്ദ സാഗരം റിലീസ് ചെയ്തിരിക്കുന്നത്.



'ആനന്ദ സാഗരം' കാണാന്‍: https://youtu.be/VOrLhQY6bPo


Other News in this category



4malayalees Recommends