കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ ആരോഗ്യ പ്രവര്‍ത്തക ; മലയാളി നഴ്‌സിന്റെ വിയോഗത്തില്‍ അനുശോചിച്ച് ഒമാന്‍

കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ ആരോഗ്യ പ്രവര്‍ത്തക ; മലയാളി നഴ്‌സിന്റെ വിയോഗത്തില്‍ അനുശോചിച്ച് ഒമാന്‍
ഒമാനില്‍ കോവിഡ് ബാധിച്ചു മരിച്ച പത്തനംതിട്ട സ്വദേശിയും നഴ്‌സുമായ ബ്ലെസിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഒമാന്‍ ആരോഗ്യമന്ത്രിയും ആരോഗ്യ പ്രവര്‍ത്തകരും. കോവിഡ് മൂലം ഒമാനില്‍ മരണപ്പെടുന്ന ആദ്യത്തെ ആരോഗ്യ പ്രവര്‍ത്തകയാണ് ബ്ലെസി. മസ്‌കത്ത് ഇന്ത്യന്‍ എംബസിയും ബ്ലസിയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി.

കോവിഡ് പ്രതിരോധത്തിലെ യഥാര്ത്ഥ ഹീറോയും ആത്മാര്ത്ഥ പ്രവര്‍ത്തനത്തിന്റെ മാതൃകയുമാണ് ബ്ലെസിയെന്ന് ആരോഗ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആരോഗ്യ മന്ത്രാലയം ജീവനക്കാരും സഹപ്രവര്‍ത്തകരും ബ്ലെസിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ചൊവ്വാഴ്ചയാണ് ബ്ലെസി റോയല്‍ ആശുപത്രിയില്‍ മരിച്ചത്. സിനാവ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ഒരു മാസത്തോളമായി രോഗ ബാധിതയായി ചികിത്സയിലായിരുന്നു. നില ഗുരുതരമായതോടെയാണ് റോയല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതുവരെ 26 മലയാളികളാണ് ഒമാനില്‍ മരിച്ചത്.

Other News in this category4malayalees Recommends