ഡേറ്റിംഗ് ആപ്പിലൂടെ വിദേശ സഞ്ചാരികളെ കുടുക്കി പണം കൊള്ളയടിച്ച സംഭവം ; ദുബായില്‍ സ്ത്രീക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി

ഡേറ്റിംഗ് ആപ്പിലൂടെ വിദേശ സഞ്ചാരികളെ കുടുക്കി പണം കൊള്ളയടിച്ച സംഭവം ; ദുബായില്‍ സ്ത്രീക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി
ഡേറ്റിംഗ് ആപ്പിലൂടെ വിദേശ സഞ്ചാരികളെ കുടുക്കി പണം കൊള്ളയടിച്ച സംഭവത്തില്‍ സ്ത്രീക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. നൈജീരിയന്‍ സ്വദേശിയായ 32കാരിക്കാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. ഡേറ്റിംഗ് ആപ്പിലൂടെ ആളുകളെ പറ്റിച്ച് വിളിച്ചു വരുത്തി കത്തിമുനയില്‍ പണം തട്ടിയെടുക്കലായിരുന്നു രീതി. ഇതിനൊപ്പം ഇവരുടെ നഗ്‌ന വീഡിയോകളും പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഇവരുടെ തട്ടിപ്പിനിരയായ സ്പാനിഷുകാരനായ ഒരു ടൂറിസ്റ്റിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് സ്പാനിഷ് വിദേശി ഇവരുടെ തട്ടിപ്പിനിരയായത്. ഡേറ്റിംഗ് ആപ്പ് വഴി ബ്രസീലിയന്‍ സ്വദേശി എന്ന് പരിചയപ്പെടുത്തിയാണ് യുവതി ഇയാളെ അപ്പാര്‍ട്‌മെന്റിലേക്ക് വിളിച്ചുവരുത്തിയത് എന്നാണ് ഇയാള്‍ പറഞ്ഞത്. അവിടെയെത്തിയപ്പോള്‍ നൈജീരിയന്‍ സ്വദേശികളായ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ചേര്‍ന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇയാളുടെ ക്രെഡിറ്റ് കാര്‍ഡ് കൈവശപ്പെടുത്തി 19552 ദിര്‍ഹത്തിന് ഷോപ്പിംഗും നടത്തി.

ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരെന്നെ നഗ്‌നനാക്കി മര്‍ദ്ദിച്ചു. സംഭവം മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ക്രെഡിറ്റ് കാര്‍ഡ് കൈവശപ്പെടുത്തി. പൊലീസിനെ സമീപിച്ചാല്‍ ഞാന്‍ സ്ത്രീയെ ആക്രമിച്ചു എന്ന് പരാതി നല്‍കുമെന്നും പറഞ്ഞു' എന്നായിരുന്നു ഇരയാക്കപ്പെട്ടയാളുടെ വാക്കുകള്‍. അതിക്രമത്തിന് ശേഷം ഒരുദിവസം മുഴുവന്‍ അപ്പാര്‍ട്‌മെന്റില്‍ പൂട്ടിയിട്ടു. അടുത്തദിവസമാണ് മോചിപ്പിച്ചതെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Other News in this category4malayalees Recommends