അയല്‍വാസിയുടെ കുഞ്ഞിന്റെ പിതാവ് മറ്റാരോയെന്ന് ഡിഎന്‍എ ഫലം; പീഡിപ്പിച്ച്, ഗര്‍ഭിണിയാക്കിയെന്ന ആരോപണത്തില്‍ 17 മാസം ജയിലില്‍ കിടന്ന 25കാരന് മോചനം!

അയല്‍വാസിയുടെ കുഞ്ഞിന്റെ പിതാവ് മറ്റാരോയെന്ന് ഡിഎന്‍എ ഫലം; പീഡിപ്പിച്ച്, ഗര്‍ഭിണിയാക്കിയെന്ന ആരോപണത്തില്‍ 17 മാസം ജയിലില്‍ കിടന്ന 25കാരന് മോചനം!
അയല്‍വാസിയായ ബധിരയും, മൂകയുമായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി, ഗര്‍ഭിണിയാക്കിയെന്ന ആരോപണത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവിന് ജാമ്യം അനുവദിച്ച് കോടതി. പിതൃത്വം തെളിയിക്കാനായി നടത്തിയ ഡിഎന്‍എ ടെസ്റ്റില്‍ ഭ്രൂണത്തിന്റെ യഥാര്‍ത്ഥ പിതാവ് ഇയാള്‍ അല്ലെന്ന് തെളിഞ്ഞതോടെയാണ് കോടതി ജാമ്യം നല്‍കിയത്.

17 മാസത്തോളമായി 25കാരന്‍ കേസില്‍ ജയിലില്‍ കിടന്ന ശേഷമാണ് മോചനം ലഭിച്ചത്. ഡിഎന്‍എ റിപ്പോര്‍ട്ട് അനുകൂലമാതാണ് ഇയാള്‍ക്ക് ഗുണമായത്. ഇരുഭാഗത്തിന്റെ വാദങ്ങള്‍ കേട്ട ശേഷം വിഷത്തില്‍ അന്തിമതീരുമാനം വരാന്‍ സമയമെടുക്കുമെന്നും, ഡിഎന്‍എ റിപ്പോര്‍ട്ട് പ്രകാരം ജാമ്യം അനുവദിക്കാനും കോടതി തീരുമാനിച്ചത്.

2019 ജൂലൈയില്‍ സ്‌കൂളില്‍ ഇരിക്കവെയാണ് സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വയറുവേദനയുള്ളതായി പരാതിപ്പെട്ടത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നത്. സംഭവത്തിന്റെ വിശദാംശം ചോദിച്ചപ്പോഴാണ് അയല്‍വാസി രണ്ട് തവണ തന്നെ പീഡിപ്പിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. മുംബൈ പോലീസ് വിഷയത്തില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.

എന്നാല്‍ ഡിഎന്‍എ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രതിക്ക് ജാമ്യം അനുവദിക്കപ്പെട്ടു. തന്നെ കേസില്‍ കുടുക്കിയതാണെന്ന് ഇയാള്‍ ആരോപിക്കുന്നു. ഇയാള്‍ തെളിവ് നശിപ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.


Other News in this category



4malayalees Recommends