ദുബൈയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ റമദാന്‍ വരെ തുടരും

ദുബൈയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ റമദാന്‍ വരെ തുടരും
ദുബൈയില്‍ ഈമാസം പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങള്‍ റമദാന്‍ വരെ ദീര്‍ഘിപ്പിച്ചു. ഏപ്രില്‍ മധ്യത്തില്‍ വരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് ദുബൈയിലെ ദുരന്തനിവാരണ സമിതിയുടെ തീരുമാനം.

ഫെബ്രുവരി ആദ്യം മുതല്‍ ദുബൈയില്‍ നടപ്പാക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമാണ് എന്ന് കണ്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ റമദാന്‍ വരെ തുടരാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ആല്‍മക്തൂമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ദുബൈ ദുരന്ത നിവാരണ ഉന്നതാധികാരി സമിതി തീരുമാനിച്ചത്. നിലവിലെ നിയന്ത്രണങ്ങള്‍ അനുസരിച്ച് ദുബൈയിലെ ഭക്ഷണശാലകള്‍ രാത്രി ഒന്നിന് മുമ്പ് അടക്കണം. മദ്യശാലകളും പബ്ബുകളും അടഞ്ഞുകിടക്കും. സിനിമാശാലകള്‍ ഇന്‍ഡോര്‍ വേദികള്‍ എന്നിവയില്‍ ശേഷിയുടെ പകുതി കാണികളെ മാത്രമേ പ്രവശിപ്പിക്കൂ. മാസ്‌ക്, സാമൂഹിക അകലം തുടങ്ങി അടിസ്ഥാന സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി തുടരും.

Other News in this category



4malayalees Recommends