ശ്രീ.ഗോപിനാഥ് മുതുകാടും കുട്ടികളുമായി 'വിസ്മയ സാന്ത്വനം' ഏപ്രില്‍ 18 ഞായറാഴ്ച 2 PM ന് ... പരിമിതികളെപോലും പടവുകളാക്കി ഇന്ദ്രജാലത്തിന്റെ മയകാഴ്ചകളുമായി എത്തുന്നവരെ പ്രോല്‍സാഹിപ്പിക്കാന്‍ നിങ്ങളും ഉണ്ടാവില്ലേ....

ശ്രീ.ഗോപിനാഥ് മുതുകാടും കുട്ടികളുമായി 'വിസ്മയ സാന്ത്വനം' ഏപ്രില്‍ 18 ഞായറാഴ്ച 2 PM ന് ... പരിമിതികളെപോലും പടവുകളാക്കി ഇന്ദ്രജാലത്തിന്റെ മയകാഴ്ചകളുമായി എത്തുന്നവരെ പ്രോല്‍സാഹിപ്പിക്കാന്‍ നിങ്ങളും ഉണ്ടാവില്ലേ....
ശ്രീ.ഗോപിനാഥ് മുതുകാടും കുട്ടികളുമായി 'വിസ്മയ സാന്ത്വനം' ഏപ്രില്‍ 18 ഞായറാഴ്ച 2 PM (യുകെ) 6.30 PM (ഇന്ത്യ) ന് നടക്കുകയാണ്. പരിമിതികളെപോലും പടവുകളാക്കി ഇന്ദ്രജാലത്തിന്റെ മയകാഴ്ചകളുമായി എത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോല്‍സാഹിപ്പിക്കുകയും അവര്‍ക്ക് പിന്തുണ കൊടുക്കുകയും ചെയ്യുകയെന്നത് നമ്മുടെ കടമയും കര്‍ത്തവ്യവുമാണ്. അവര്‍ അങ്ങനെ ജനിച്ചതും നമ്മള്‍ ആകാതിരുന്നതും തമ്മിലുള്ള വിത്യാസം, നമുക്ക് കിട്ടിയ ഭാഗ്യത്തോട് കൂടി ഭാഗ്യം ലഭിക്കാത്തവരെക്കൂടി ചേര്‍ത്ത് പിടിക്കുക. ആ മഹത്തായ ലക്ഷ്യത്തിലേക്കാണ് പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടും സംഘവും നടന്നു നീങ്ങുന്നത്. അദ്ദേഹത്തിന്റേയും ടീമംഗങ്ങളുടേയും സ്വപ്ന സാക്ഷാത്കാരത്തിനായി നമുക്കൊന്നിച്ച് അണിചേരാം.

ചെറിയ പരിമിതികളില്‍ പോലും മനസ്സ് തളര്‍ന്നു ജീവിക്കുന്നവര്‍ ധാരാളമുള്ള ഈ ലോകത്തില്‍ അതിനു വിപരീതമായി പരിമിതികളെയും കുറവുകളെയും ഉയര്‍ച്ചയുടെയും അതിജീവനത്തിന്റെയും പടവുകളാക്കി മാറ്റി ലോകത്തിനു മുഴുവന്‍ പ്രചോദനം നല്‍കുന്നവരും നമുക്ക് ചുറ്റിലുമുണ്ട് . മാതൃകയാക്കേണ്ട അത്തരം കുരുന്നുകളുടെ ഇന്ദ്രജാലപ്രകടനം ഓണ്‍ലൈന്‍ വഴി കാണാന്‍ യുകെ യിലെയും അയര്‍ലണ്ടിലെയും സുമനസ്സുകളും കലാസ്‌നേഹികളുമായ എല്ലാവര്‍ക്കും ഒരു അവസരം ഒരുങ്ങുകയാണ്.

യുക്മയുടെ ആഭിമുഖ്യത്തില്‍ യുകെയിലെ എല്ലാ ഇന്ത്യക്കാരുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ലോകപ്രശസ്ത മജീഷ്യന്‍ ശ്രീ. ഗോപിനാഥ് മുതുകാടിന്റെ മേല്‍നോട്ടത്തില്‍ ഉള്ള മാജിക് അക്കാദമിയുടെ കീഴില്‍ പരിശീലനം സിദ്ധിച്ച ഭിന്നശേഷിയുള്ള കുട്ടികളാണ് ഈ പരിപാടി അവതരിപ്പിക്കുന്നത് . വെര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലര്‍ന്ന വേറിട്ടൊരു പരിപാടിയാണ് 'വിസ്മയ സാന്ത്വനം'.

ഇന്ദ്രജാലം, സംഗീതം ,നൃത്തം, അഭിനയം, ചിത്രരചന, സിനിമാനിര്‍മാണം, ഉപകരണ സംഗീതം എന്നി വിഭാഗങ്ങളില്‍ പരിശീലനംനടത്തിയവരാണ് ഈ പരിപാടിക്കുവേണ്ടി വേദിയില്‍ എത്തുന്നത് . പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

സമൂഹത്തില്‍ എല്ലാവരെയും പോലെ ഭിന്നശേഷികുട്ടികള്‍ക്കും തുല്യമായ സ്ഥാനം ഉറപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍. മാജിക് അക്കാഡമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ പദ്ധതിയില്‍, ഭിന്നശേഷിക്കാരുടെ സര്‍വ്വതോന്‍മുഖമായ വികാസത്തിന് വേണ്ടി നിരവധി ട്രൈനിംഗ് സെന്ററുകളും കലാവതരണ വേദികളും ഉള്‍പ്പെടുന്നു. ശ്രീ. ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കാരായ കുട്ടികളും ചേര്‍ന്നൊരുക്കുന്ന ഈ ദൃശ്യ വിരുന്നു ഏപ്രില്‍ 18 നു ഞായറാഴ്ച യുകെ സമയം 2 PM നും ഇന്ത്യന്‍ സമയം 6.30 PM നുമാണ്. യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ പ്രവാസികള്‍ക്ക് ഓണ്‍ലൈനിലൂടെ ഇത് കാണാനാവും.


ഈ പരിപാടിയില്‍ സഹകരിച്ചു സമൂഹത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിത വിജയത്തിന് ആവശ്യമായ പ്രോത്സാഹനം നല്‍കണമെന്ന് യുകെയിലെ എല്ലാ നല്ലവരായ സുഹൃത്തുക്കളോടും യുക്മ ദേശീയ സമിതി അഭ്യര്‍ത്ഥിക്കുന്നു.



Sajish Tom

Other News in this category



4malayalees Recommends