മരണമടഞ്ഞ യാചകന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് പത്തു ലക്ഷത്തോളം രൂപ ; പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ ഞെട്ടി

മരണമടഞ്ഞ യാചകന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് പത്തു ലക്ഷത്തോളം രൂപ ; പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ ഞെട്ടി
ക്ഷേത്ര പരിസരത്ത് ഭിക്ഷാടനം നടത്തിയിരുന്നയാളുടെ മരണത്തിന് പിന്നാലെ വീട് പരിശോധിച്ച ഉദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ട് വെളിപ്പെട്ടത് ലക്ഷങ്ങളുടെ സമ്പാദ്യം. മരണമടഞ്ഞ യാചകന്റെ വീട്ടില്‍നിന്ന് ലക്ഷങ്ങളാണ്തിരുമല തിരുപ്പതി ദേവസ്വത്തിന്റെ വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നിരോധിച്ച ആയിരത്തിന്റെ നോട്ടുകള്‍ ഉള്‍പ്പെടെയുള്ള പണമാണ് കണ്ടെടുത്തത്.

ഭിക്ഷയെടുത്തും ചെറിയ ജോലികള്‍ ചെയ്തുമായിരുന്നു ശ്രീനിവാസാചാരിയുടെ ജീവിതം. 2007ല്‍ തിരുമലയില്‍ ശ്രീനിവാസാചാരിക്ക് താമസിക്കാന്‍ ഒരു വീട് നല്‍കിയിരുന്നു. അന്നുമുതല്‍ തന്റെ സമ്പാദ്യം വീട്ടില്‍ അദ്ദേഹം സൂക്ഷിച്ചുപോരുകയായിരുന്നു. കഴിഞ്ഞവര്‍ഷം രോഗബാധിതനായി അദ്ദേഹം മരണമടഞ്ഞു. ബന്ധുക്കളാരും ഇല്ലാത്തതിനാല്‍ ശ്രീനിവാസാചാരിക്ക് നല്‍കിയ വീട് തിരിച്ചെടുക്കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം തീരുമാനിക്കുകയായിരുന്നു.

ഇതേതുടര്‍ന്നാണ് ടിടിഡിയും റവന്യൂ അധികൃതരും കഴഞ്ഞദിവസം ശ്രീനിവാസാചാരിയുടെ വീട്ടിലെത്തിയത്. വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ രണ്ടു പെട്ടികളും കണ്ടെടുത്തു. പെട്ടിനിറയെ പണം കണ്ട് ഉദ്യോഗസ്ഥര്‍ അമ്പരക്കുകയായിരുന്നു. അതില്‍ നിരോധിച്ച ആയിരത്തിന്റെ നോട്ടുകള്‍ ഉള്‍പ്പെടെ 10 ലക്ഷം രൂപയുണ്ടായിരുന്നു. കണ്ടുകെട്ടിയ പണം ടിടിഡി അധികൃതര്‍ ടിടിഡി ട്രഷറിയില്‍ നിക്ഷേപിച്ചു.

Other News in this category



4malayalees Recommends