അനധികൃത പണപ്പിരിവിന് വന്‍തുക പിഴ ഈടാക്കി യുഎഇ

അനധികൃത പണപ്പിരിവിന് വന്‍തുക പിഴ ഈടാക്കി യുഎഇ
ദുരിതാശ്വാസത്തിന്റെയോ മറ്റെന്തിന്റെയെങ്കിലും പേരിലോ യുഎഇയില്‍ പണപ്പിരിവ് നടത്താമെന്ന് കരുതിയാല്‍ തെറ്റി. അനധികൃത പണപ്പിരിവിന് വന്‍ തുക പിഴ ഈടാക്കുന്നതാണ് യുഎഇയിലെ നിയമം. നിയമം ലംഘിക്കുന്നവര്‍ക്ക് തടവ് ശിക്ഷയ്‌ക്കൊപ്പം അമ്പതിനായിരം മുതല്‍ മൂന്ന് ലക്ഷം ദിര്‍ഹം വരെ പിഴയും ഒടുക്കേണ്ടി വരും.

ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും രേഖാമൂലമുള്ള അനുവാദമുള്ളവര്‍ക്ക് മാത്രമേ രാജ്യത്ത് പണപ്പിരിവ് നടത്താന്‍ അനുമതിയുള്ളൂ. അനുവാദമില്ലാതെ അച്ചടി, ഓഡിയോ, ദൃശ്യമാധ്യമങ്ങളിലൂടെയോ വാര്‍ത്താവിനിമയ മാധ്യമങ്ങളിലൂടെയോ പിരിവ് നടത്തുന്നവര്‍ക്ക് ശിക്ഷ ബാധകമാണ്. സാമൂഹിക ക്ഷേമ വകുപ്പിന്റെ അനുമതിയും പണപ്പിരിവ് നടത്താന്‍ അനിവാര്യമാണ്.

Other News in this category4malayalees Recommends