ഒഐസിസി യുകെ എലിഫന്‍ഡ് ആന്‍ഡ് കാസിലില്‍ പുതിയ കമ്മറ്റി നിലവില്‍ വന്നു

ഒഐസിസി യുകെ എലിഫന്‍ഡ് ആന്‍ഡ് കാസിലില്‍ പുതിയ കമ്മറ്റി നിലവില്‍ വന്നു
ലണ്ടന്‍ ഒഐസിസിയുകെയുടെ റീജനല്‍ കമ്മറ്റികളുടെ രൂപീകരണത്തിന്റെ ഭാഗമായി സെന്റര്‍ ലണ്ടനില്‍ എലിഫന്‍ഡ് ആന്‍ഡ് കാസിലില്‍ പുതിയ കമ്മറ്റി നിലവില്‍ വന്നു. ഒഐസിസി യുകെ നാഷണല്‍ കമ്മറ്റി അംഗം ശ്രീ,അപ്പാ ഗഫൂറിന്റെ അദ്ധ്യക്ഷതയില്‍ 2022 ജനുവരി മാസം 15ന് കൂടിയ യോഗത്തില്‍ വെച്ച് പൊതുപ്രവര്‍ത്തന രംഗത്ത് വഴികാട്ടിയായി നിന്നു പ്രവര്‍ത്തിക്കുന്ന ശ്രീ ജമാല്‍ വടക്കത്തിനെ ശ്രീ, അപ്പാ ഗഫൂര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് നടന്ന കമ്മറ്റി രൂപീകരണത്തില്‍ ശ്രീ ഖിലര്‍ അന്നശ്ശേരിയെ (യഹിയാ) പ്രസിഡന്റായും, ശ്രീ ജമാല്‍ വടക്കത്തിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

May be an image of 7 people, people sitting and people standing

ജനറല്‍ സെക്രട്ടറിയായി രാജന്‍ പടിയില്‍, ജോയിന്‍ സെക്രട്ടറിയായി അബ്ദുള്‍ റസാക്കിനേയും ട്രഷാര്‍ ആയി ബ്രൈറ്റില്‍ ബോബിയേയും തുടര്‍ന്ന് എക്‌സിക്യൂട്ടിവ് അംഗങ്ങളായി ആന്റണിവര്‍ഗ്ഗീസ്, വൈശാക് ദിലീപ് കോളിയോട്ട്, നോയില്‍, ഷഫീക്ക് അണ്ടത്തോട്, ബൈജു അത്തോളി, റാഷി പാറപ്പുറത്തേയും തിരഞ്ഞെടുത്തു.

May be an image of 8 people and people standing

തുടര്‍ന്ന് സിറ്റി ഓഫ് ലണ്ടന്‍ യൂണിറ്റിന്റെ രൂപീകരണ ചുമതല അഷറഫിനെ ഏല്‍പ്പിച്ചു.

പുതിയ കമ്മറ്റിക്ക് പഴയ പ്രസിഡന്റ് അപ്പാ ഗഫൂര്‍ അധികാര കൈമാറ്റം നടത്തി അതെ ദിവസം തന്നെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു കൊണ്ടു് ട്രഷര്‍ന് മെമ്പര്‍ഷിപ്പ് കാമ്പയിന്റ തുടക്കം കുറിച്ചു ഒഐസിസിയുകെ വൈസ് പ്രസിഡന്റ് അള്‍സ ഹാര്‍അലി, ജനറല്‍ സെക്രട്ടറി ഷാജി ആനന്ദ് എന്നിവര്‍ ആശംസകള്‍ പറഞ്ഞു.തുടര്‍ന്ന് ഭാരവാഹികള്‍ ഉത്തരവാതിത്തങ്ങള്‍ ഏറ്റെടുത്തു കൊണ്ട് ഒരു മാതൃകാ യൂണിറ്റായി എലിഫന്‍ഡ് ആന്‍ഡ് കാസില്‍ പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. പ്രവര്‍ത്തകര്‍ ഒരുക്കിയ ലഹു ഭക്ഷണം കഴിച്ച് യോഗം പിരിഞ്ഞു.


Other News in this category



4malayalees Recommends