യുകെയില്‍ ഡിറ്റാച്ച്ഡ് ഭവനങ്ങളുടെ ശരാശരി വില 420,000 പൗണ്ടിന് മുകളില്‍; ചെറിയ വീടുകളുടെ വിലയേക്കാള്‍ ഇരട്ടി വേഗത്തില്‍ വര്‍ദ്ധന; ലോക്ക്ഡൗണും, വര്‍ക്ക് ഫ്രം ഹോമും വന്നതോടെ വിശാലമായ ഇടങ്ങള്‍ തിരഞ്ഞ് ജനങ്ങള്‍

യുകെയില്‍ ഡിറ്റാച്ച്ഡ് ഭവനങ്ങളുടെ ശരാശരി വില 420,000 പൗണ്ടിന് മുകളില്‍; ചെറിയ വീടുകളുടെ വിലയേക്കാള്‍ ഇരട്ടി വേഗത്തില്‍ വര്‍ദ്ധന; ലോക്ക്ഡൗണും, വര്‍ക്ക് ഫ്രം ഹോമും വന്നതോടെ വിശാലമായ ഇടങ്ങള്‍ തിരഞ്ഞ് ജനങ്ങള്‍

യുകെയില്‍ ഡിറ്റാച്ച്ഡ് ഭവനങ്ങളുടെ ശരാശരി വില 420,000 പൗണ്ടിന് മുകളില്‍. ചെറിയ പ്രോപ്പര്‍ട്ടികളുടെ നിരക്കിന്റെ ഇരട്ടിയായാണ് വില വര്‍ദ്ധന കുതിച്ചത്. യുകെയില്‍ ഒറ്റയ്ക്കുള്ള വീടുകളുടെ വിലയില്‍ 16.6 ശതമാനം കുതിച്ചുചാട്ടമാണുള്ളത്. മഹാമാരിയുടെ തുടക്കം മുതല്‍ 60,556 പൗണ്ടാണ് ഈ വര്‍ദ്ധന.


ലോക്ക്ഡൗണുകളും, വര്‍ക്ക് ഫ്രം ഹോം നിബന്ധനകളും വന്നതോടെയാണ് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ സ്ഥലമുള്ള ഇടങ്ങള്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങിയത്. 2020 മാര്‍ച്ച് മുതല്‍ ഡിറ്റാച്ച്ഡ് ഹൗസിന്റെ വില ഉയര്‍ന്നപ്പോള്‍ ഫ്‌ളാറ്റുകളുടെ വില 9.1 ശതമാനം മാത്രമാണ് വര്‍ദ്ധിച്ചതെന്ന് ഹാലിഫാക്‌സ് വ്യക്തമാക്കുന്നു.

വെയില്‍സിലാണ് ഏറ്റവും ഉയര്‍ന്ന വര്‍ദ്ധന. ഇവിടെ ടെറസ് ഭവനവില 25.1 ശതമാനമാണ് കുതിച്ചത്. ഏറ്റവും മോശം അവസ്ഥ നേരിട്ടത് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഫ്‌ളാറ്റുകളിലാണ്, ഇവിടെ വില 2.4 ശതമാനം താഴുകയാണുണ്ടായത്. യുകെ പ്രോപ്പര്‍ട്ടി വിപണിയില്‍ ചൂടേറിയ ഇടമായ ലണ്ടനില്‍ സ്ഥിതി കൂടിക്കുഴഞ്ഞ അവസ്ഥയാണ്.

കുടുംബങ്ങള്‍ കൂടുതല്‍ വിശാലമായ ഇടങ്ങള്‍ തേടിയതോടെ ഫ്‌ളാറ്റുകളില്‍ 0.7 ശതമാനം മാത്രമാണ് വര്‍ദ്ധന. എന്നാല്‍ ഡിറ്റാച്ച്ഡ് ഹോമുകളുടെ വില 12.4 ശതമാനം ചാടിക്കടന്നു. 910,568 പൗണ്ട് ശരാശരി വിലയുമായി രാജ്യത്തെ ഏറ്റവും വിലയേറിയ ഡിറ്റാച്ച്ഡ് ഹോമുകള്‍ ലണ്ടനിലാണ്.

മഹാമാരി കാലത്ത് റെക്കോര്‍ഡ് നിരക്കിലാണ് ആളുകള്‍ താമസം മാറിയത്. ഇതോടെയാണ് ഡിറ്റാച്ച്ഡ് ഹോമുകള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ രൂപപ്പെട്ടത്. ഈ രംഗത്താണ് പിടിവലി ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ളതെന്ന് ഹാലിഫാക്‌സിലെ റസല്‍ ഗാലി വ്യക്തമാക്കി.
Other News in this category



4malayalees Recommends