രണ്ടു വയസ്സും ആറു മാസവും മാത്രം പ്രായമുള്ള മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു

രണ്ടു വയസ്സും ആറു മാസവും മാത്രം പ്രായമുള്ള മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു
സ്വന്തം മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി. രണ്ടു പെണ്‍കുട്ടികളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിക്കുകയായിരുന്നു.

കുഴിത്തുറയ്ക്കു സമീപം കഴുവന്‍തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ് രണ്ടുവയസ്സുള്ള മകള്‍ പ്രേയയെയും ആറുമാസം പ്രായമുള്ള പെണ്‍കുട്ടിയെയും വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

വര്‍ക്കലയിലെ ഒരു സ്ഥാപനത്തില്‍ ജോലിനോക്കുകയാണ് ജപഷൈന്‍. ചൊവ്വാഴ്ച വൈകുന്നേരം ജപഷൈനിന്റെ അമ്മ പുറത്തുപോയ ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

തുടര്‍ന്ന് കുട്ടികളെ തിരക്കിയപ്പോഴാണ് വീടിനു പിന്‍വശത്ത് ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടത്. മാര്‍ത്താണ്ഡം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Other News in this category



4malayalees Recommends